LIMA WORLD LIBRARY

മന്ത്രി കെ ടി ജലീൽ രാജിവച്ചു

ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീലിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കെ ടി ജലീൽ ഗവർണർക്ക് രാജിക്കത്ത് കൈമാറി. ലോകായുക്ത നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ഹർജി പരിഗണിക്കവെ ജലീല്‍ കോടതിയെ അറിയിച്ചു.

വിഷുക്കണി – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

‘അച്ഛനെ ഞാന്‍ കണ്ടിരുന്നു അമ്മേ…’ ‘ഇതുപറയാനാണോ നീഎന്നെ കാണണമെന്ന് പറഞ്ഞത്?’ ‘ഉം…..’ വളരെ നേരം അവന്‍ പിന്നെ സംസാരിച്ചില്ല. സുനീതിക്കും ഒന്നും പറയാനില്ലായിരുന്നു.ഒരുതരം മരവിപ്പ്! അത് ദേഹം മുഴുവന്‍ അരിച്ചുകയറുന്നതു പോലെ! തൊണ്ടക്കുഴിയില്‍ ഒരെരിച്ചില്‍ അനുഭവപ്പെടുന്നു. ഇനി…. ഇനി…. ആകാശത്ത് നീലമേഘങ്ങള്‍ അരിച്ച് നീങ്ങുന്നതില്‍ അലക്ഷ്യമായി മിഴിനട്ട് നിന്നു. ജീവിതം ഇതുപോലെ ഇഴഞ്ഞുപോവുകയല്ലേ! നിന്നുതിരിയാന്‍ നേരമില്ലാതെ നെട്ടോട്ടമോടിക്കൊണ്ടിരുന്ന തിരക്കേറിയ ദിവസങ്ങളില്‍ നിന്നാണ് ഒന്നും ചെയ്യാനില്ലാതെ വഴി മുട്ടിനില്‍ക്കുന്ന ഈ അവസ്ഥയിലേക്ക് പൊട്ടിവീണത്. ഇങ്ങനെ ഒരവസ്ഥ ജീവിതത്തില്‍ ഉണ്ടാകുമെന്ന് […]

വിഷു – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട സൂര്യന്റെ നാളങ്ങളിൽ എവിടെയോ ഒരു വിഷു പക്ഷി ചിലക്കുന്നു . പൂക്കാലം വരവായി ഭൂമി സുന്ദരമായി. ആൾക്കൂട്ടങ്ങളില്ല ആഘോഷങ്ങൾ ഇല്ലിപ്പോൾ വാക്‌സിൻ കണികൊണ്ടുണരാമിനി. എങ്കിലും, ബാല്യത്തിന്റ കാണിക്കാഴ്ചകൾ കാണാം ആഹ്ലാദിക്കാം കൺ കോണിൽ ഉതിരുമൊരു നീർമുത്തിൽ. റോയ് പഞ്ഞിക്കാരൻ

വിഷുദിന സ്മൃതികൾ – മിനി സുരേഷ്

കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിച്ചു വരുന്നത്. രാത്രിയും,പകലും തുല്യമായി വരുന്ന ദിനമാണ് വിഷു.മുൻപ് പുതുവർഷാരംഭം മേടമാസമായിരുന്നു.ഓണംവിളവെടുപ്പുൽസവമായിട്ടാണ് ആഘോഷിക്കുന്നതെങ്കിൽ വിഷു കൃഷിയിറക്കൽ ഉൽസവമാണ്. കടുത്ത വേനൽക്കാലത്തിലും മഞ്ഞപ്പട്ടുടുത്ത് കൊന്നമരം വർണ്ണാഭമായി പൂത്തു നിൽക്കുന്നതോടെ വിഷു ആഘോഷങ്ങൾക്ക് പ്രകൃതിയും തുടക്കം കുറിക്കുന്നു.സംസ്ഥാന വൃക്ഷമായ കണിക്കൊന്നയെക്കുറിച്ച് വർണ്ണിക്കാത്ത കവികളില്ല.സംസ്കൃതത്തിൽ അരഗ്വദ:,നൃപേന്ദ്രം, രാജവ്യക്ഷ,ശ്യാമാം,ദീർഘഫല,കർണ്ണികാരം എന്നൊക്കെയാണ് പേര്.ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്ന കണിക്കൊന്ന തന്നെയാണ് തായ്ലാൻഡിന്റെ ദേശീയ വ്യക്ഷവും,ദേശീയ പുഷ്പവും. ഹൈന്ദവർക്കിടയിൽ ശ്രീകൃഷ്ണ ആരാധനയുമായി വിഷു ഏറെ ബന്ധപ്പെട്ടിരിക്കുന്നു. […]