കണിക്കൊന്ന പൂത്തു
നാടാകെ അറിഞ്ഞു.
വരുമൊരു വിഷുദിനം കൂടി !
മിഴികൾ മെല്ലെ തുറന്നു
കണ്ണനെ കണി കാണാൻ.
മേട സൂര്യന്റെ നാളങ്ങളിൽ
എവിടെയോ ഒരു വിഷു പക്ഷി
ചിലക്കുന്നു .
പൂക്കാലം വരവായി
ഭൂമി സുന്ദരമായി.
ആൾക്കൂട്ടങ്ങളില്ല ആഘോഷങ്ങൾ ഇല്ലിപ്പോൾ
വാക്‌സിൻ കണികൊണ്ടുണരാമിനി.
എങ്കിലും, ബാല്യത്തിന്റ കാണിക്കാഴ്ചകൾ കാണാം
ആഹ്ലാദിക്കാം
കൺ കോണിൽ ഉതിരുമൊരു
നീർമുത്തിൽ.
റോയ് പഞ്ഞിക്കാരൻ












