LIMA WORLD LIBRARY

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുണ്ടെന്ന് രാഹുലിന്റെ ട്വീറ്റ്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. After experiencing mild symptoms, I’ve just tested positive for COVID. All those who’ve been in contact with me recently, please follow all safety protocols and stay safe.

വാനിലമ്പിളി – സിജിത അനിൽ

വാനിലമ്പിളി പൊൻപിറയാൽ പുണ്യമാം റംസാനണഞ്ഞു നോമ്പു നോൽക്കാൻ മാനസങ്ങൾ ആശയും പൂണ്ടൂ…. ആശയും പൂണ്ടൂ…. ( വാനിലമ്പിളി ) കാരുണ്യത്തിൻ മാസമല്ലെ ഖൽബ് ശുദ്ധമാക്കിടേണ്ടെ കനിവിനായി റബ്ബിനോട് കരമുയർത്തേണ്ടേ….. കരമുയർത്തേണ്ടേ….. റഹ് മത്തിൻ പത്ത്’ … ദിനങ്ങൾ റബ്ബിൻ കാരുണ്യത്തിനായി കണ്ണുനീരാൽ കൈകൾ നീട്ടി കേഴുക വേണം…. കേഴുക വേണം…. ( വാനിലമ്പിളി ) മഹ്ഫിറത്തിൻ പത്ത് ദിനവും മാപ്പിന്നായി തേടിടേണം തൗബ തൻ കണ്ണീരിനാലെ കൈകൾ നീട്ടിടണം ….. കൈകൾ നീട്ടിടണം ….. നരക മോചന […]

‘ഗോൾഡൻ ആരോ’ അവാർഡ് നേടി മലയാളി കുട്ടികൾ

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കബ്സ് വിഭാഗത്തിന് ദേശീയ തലത്തിൽ നൽകുന്ന പരമോന്നത പുരസ്കാരമായ ‘ഗോൾഡൻ ആരോ’ ദേശീയ അവാർഡ് തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ എം.ആർ.സൂര്യനാരായണൻ, കെവിൻ എസ്.റെനി, കെ.എം.അൻസൽ, ഹരിശിവ.എം.എസ് എന്നിവർക്കു ലഭിച്ചു. റിങ്കുരാജ് മട്ടാഞ്ചേരിയലിന്റെയും സുനിത മോഹന്റെയും മകനാണ് സൂര്യനാരായണൻ, റെനി എൽ ഗംഗയുടെയും ഷൈനയുടെയും മകനാണ് കെവിൻ, എച്ച്.എം.കുർഷിദിന്റെയും ലൈലയുടെയും മകനാണ് അൻസൽ, എസ്.സന്തോഷിന്റെയും കെ.മഞ്ജുവിന്റെയും മകനാണ് ഹരിശിവ. English Summary: Malayali students bags Golden arrow award source […]

മഴ പെയ്യുകയാണ് – അസീസ് അറക്കൽ ചാവക്കാട് (ഗൾഫ്)

അന്ന് നല്ല മഴയുണ്ടായിരുന്നു. ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്. അബുദബിക്ക് തിരിച്ചു പോകാനും കഴിയില്ല . എന്റെ അർബാബിന് ഒമാനിൽ ഒരു സുഹൃത്തിനെ അത്യാവശ്യമായ് കാണാൻ പോകാനാണ് . എന്നെ സംസാരിച്ചിരിക്കാൻ കൂട്ടി എന്നേ ഉള്ളൂ . ഞാൻ ചെക്ക് പോസ്റ്റിൽ നിന്നും അവനെ യാത്രയാക്കി തിരിച്ചു നടന്നു. ഏകദേശം അഞ്ചുകിലോമീറ്റർ പോയാൽ ലുലു മാളുണ്ട്. അവിടെ നിന്നാൽ സമയം പോകുന്നതറിയില്ല അർബാബ് തിരിച്ചു വരുമ്പോൾ […]

പക്ഷി – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി നെയ്തെടുത്ത സ്വപ്നങ്ങളിൽ ചിറകു വെച്ച് പറക്കുന്ന പക്ഷി തന്റെ ഹൃദയത്തുടിപ്പുകൾ തൂവലായി പൊഴിക്കുന്ന പക്ഷി ഏകാന്തതയുടെ താഴ്‌വരയിൽ ഒരു മുളങ്കാടിന്റെ സംഗീതമായി പറന്നു പറന്നു പറന്നു കുഞ്ഞിളം തൂവലിൽ കൊക്കുരുമ്മി ഒടുവിൽ ഒരിളം കാറ്റിൽ തന്റെ സ്വപ്‌നങ്ങൾ നെയ്ത വഴിയേ പരിമളപുഷ്പങ്ങൾ ചേർത്ത് വെച്ച് ചിറകടിച്ചു വീഴുന്ന പക്ഷി

ഹരം – പ്രകാശ് മുഹമ്മ

ഹരമാണ് നീയെന്നിൽ അറിയാതെ നിറയുന്ന നറുതേൻ കണത്തിൻ നനുത്ത മുത്തേ…. നിലാവാണ് നിറമാണ് നിഴലാണ് നീയെന്റെ അരികിലായ് അണയുന്ന കവിതയാണ്.. മയക്കത്തിലും മനക്കാമ്പിലായ്‌ കുടിയേറുമരുമയാം കുരുവിയാണോമനേ നീ.. പ്രിയരാം പലരും പറന്നകന്നപ്പോഴും ചിറകുചേർത്തേകി നീ ചുടുചുംബനം.. അണയാൻ വിതുമ്പി ഞാൻ ആടിയുലഞ്ഞനാൾ അരികത്തു തുണയായി നിന്നവൾ നീ.. നിരാലംബ നീറ്റലിൽ നീറിപ്പുകഞ്ഞൊരെൻ മാനസത്താളിലൊരു ചാറ്റലായ് നീ.. ചാരെയായ് ഈവിധം നീ ചേർന്നുനിൽക്കുകിൽ ആരു ഞാൻ രാജാധിരാജനല്ലോ.. കാണാതിരുന്നിടും വേളയിൽ നീയെന്നിൽ ഏകീ അദൃശ്യമാം പരിരംഭണം.. കാണുന്ന കാഴ്ചകളിലോരോന്നിലും […]

എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ചില ആശുപത്രികള്‍ക്ക് അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മുന്നറിയിപ്പ്. എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം ആണ് ഉള്ളത് എന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഹോസ്പിറ്റല്‍സ് & മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി, ആംബുലന്‍സ് സര്‍വ്വീസുകളെ പ്രതിനിധീകരിക്കുന്നവരാണ് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ്. ട്രസ്റ്റുകള്‍ കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടി വരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചികിത്സ […]

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: അഭയാര്‍ത്ഥി പ്രവാഹം അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളെ അസ്വസ്ഥമാക്കുന്ന അവസരത്തില്‍, കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നതായി ഞായറാഴ്ച നടത്തിയ സണ്‍ഡേ ടെലിവിഷന്‍ ടോക് ഷോയില്‍ ബൈഡന്‍ ഭരണകൂടം വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ട്രംപ് ഈമാസത്തേക്ക് അനുവദിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 15,000 എന്നത് നിലനിര്‍ത്തുമെന്നാണ് പ്രസിഡന്റ് ബൈഡന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇത് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം ബൈഡന്‍ പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് ബൈഡന്‍ […]