LIMA WORLD LIBRARY

എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം; കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ 5 വര്‍ഷം വേണം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ചില ആശുപത്രികള്‍ക്ക് അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മുന്നറിയിപ്പ്. എന്‍എച്ച്എസില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യം ആണ് ഉള്ളത് എന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഹോസ്പിറ്റല്‍സ് & മെന്റല്‍ ഹെല്‍ത്ത്, കമ്മ്യൂണിറ്റി, ആംബുലന്‍സ് സര്‍വ്വീസുകളെ പ്രതിനിധീകരിക്കുന്നവരാണ് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ്.

ട്രസ്റ്റുകള്‍ കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടി വരുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം 4.7 മില്ല്യണ്‍ എത്തിയെന്നാണ് എന്‍എച്ച്എസ് വ്യക്തമാകിയിരുന്നു. 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കാന്‍സര്‍ ചികിത്സ തുടങ്ങാന്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരുടെ എണ്ണം ഏകദേശം 4 ലക്ഷമാണ്. വെയിറ്റിങ് ലിസ്റ്റ് തീര്‍ക്കാന്‍ വിദഗ്ധമായ പ്ലാന്‍ തയ്യാറാക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് പറഞ്ഞു. കൂടുതല്‍ ആശുപത്രി ബെഡുകള്‍, മെഡിക്കല്‍ എക്യുപ്‌മെന്റ്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവയ്ക്ക് പുറമെ ഡയഗനോസ്റ്റിക്‌സ്, ട്രോമ കെയറില്‍ മികവ് ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കൊറോണാ ഭാവിയില്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള വ്യാപനം മുന്നില്‍ കണ്ട് ആശുപത്രികള്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരികയും ചെയ്യുമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ പറഞ്ഞു.

NEWS FROM – https://ukmalayalamnews.com/index.php?page=newsDetail&id=54650

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px