വാനിലമ്പിളി – സിജിത അനിൽ

Facebook
Twitter
WhatsApp
Email

വാനിലമ്പിളി
പൊൻപിറയാൽ
പുണ്യമാം റംസാനണഞ്ഞു
നോമ്പു നോൽക്കാൻ മാനസങ്ങൾ
ആശയും പൂണ്ടൂ….
ആശയും പൂണ്ടൂ….
( വാനിലമ്പിളി )
കാരുണ്യത്തിൻ മാസമല്ലെ
ഖൽബ് ശുദ്ധമാക്കിടേണ്ടെ
കനിവിനായി റബ്ബിനോട്
കരമുയർത്തേണ്ടേ…..
കരമുയർത്തേണ്ടേ…..

റഹ് മത്തിൻ പത്ത്’ … ദിനങ്ങൾ
റബ്ബിൻ കാരുണ്യത്തിനായി
കണ്ണുനീരാൽ കൈകൾ നീട്ടി
കേഴുക വേണം….
കേഴുക വേണം….
( വാനിലമ്പിളി )
മഹ്ഫിറത്തിൻ പത്ത് ദിനവും
മാപ്പിന്നായി തേടിടേണം
തൗബ തൻ കണ്ണീരിനാലെ
കൈകൾ നീട്ടിടണം …..
കൈകൾ നീട്ടിടണം …..

നരക മോചന പത്തു ദിനമിൽ
നാവിലിസ് തിഹ്ഫാറു വേണം
നന്മക്കായി നാഥനോട്
തേടുക വേണം ….
തേടുക വേണം ….
( വാനിലമ്പിളി )

✍🏻 സിജിത അനിൽ

About The Author

Leave a Reply

Your email address will not be published. Required fields are marked *