ഹരമാണ് നീയെന്നിൽ അറിയാതെ നിറയുന്ന
നറുതേൻ കണത്തിൻ നനുത്ത മുത്തേ….
നിലാവാണ് നിറമാണ് നിഴലാണ് നീയെന്റെ അരികിലായ് അണയുന്ന കവിതയാണ്..
മയക്കത്തിലും മനക്കാമ്പിലായ് കുടിയേറുമരുമയാം
കുരുവിയാണോമനേ നീ..
പ്രിയരാം പലരും പറന്നകന്നപ്പോഴും
ചിറകുചേർത്തേകി നീ ചുടുചുംബനം..
അണയാൻ വിതുമ്പി ഞാൻ ആടിയുലഞ്ഞനാൾ
അരികത്തു തുണയായി നിന്നവൾ നീ..
നിരാലംബ നീറ്റലിൽ നീറിപ്പുകഞ്ഞൊരെൻ മാനസത്താളിലൊരു ചാറ്റലായ് നീ..
ചാരെയായ് ഈവിധം നീ ചേർന്നുനിൽക്കുകിൽ ആരു ഞാൻ രാജാധിരാജനല്ലോ..
കാണാതിരുന്നിടും വേളയിൽ നീയെന്നിൽ
ഏകീ അദൃശ്യമാം പരിരംഭണം..
കാണുന്ന കാഴ്ചകളിലോരോന്നിലും നവ്യപശ്ചാത്തലം ബിംബം നിൻ മുഖശ്രീ..
അവസാന നാളിലും നീയടുത്തെത്തി ഞാനറിയാതെയേകുമോ നിന്നന്ത്യ ചുംബനം….?
രചന : പ്രകാശ് മുഹമ്മ
About The Author
No related posts.