കല്ല് – ഹൈറ സുൽത്താൻ

“അനക്ക് അഹമ്മതിയാണെടി.. ഇല്ലെങ്കി ഇച്ചേല് കാണിക്യോ..?, കണ്ട തെറീം പറഞ്ഞു നടക്കണ തമയൻ ചെക്കന്മാരോട് കളിച്ച്, തോന്ന്യാസോം പഠിച്ച് അവനാന്റെ മൊതലും കളഞ്ഞു വന്ന്ക്ക്.. ” “മ്മച്ചിയെ ഞാമ്പറഞ്ഞതാ ഓരോട്, കാട്ടിൽക്ക് കളിക്കാനില്ലാന്ന്.. ഓരു കേട്ടില.. ” മടല് വെട്ടിയ തുമ്പ് കയ്യിൽപ്പിടിച്ചു ഹാലിളകുന്ന സൂറാബിയുടെ കണ്ണില്നോക്കി സൈനബ തേങ്ങിപ്പറഞ്ഞു. “മൻസൻ നേരം വെളുക്കോളം ആരാന്റെ തുണിതുന്നിണ്ടാക്കിയ പൈസക്ക് വാങ്ങിക്കൊടുത്ത ഒരിത്തിരി പൊന്നാണ് കൊണ്ടോയിക്കളഞ്ഞിട്ട് വന്ന്ട്ട് നിക്കണത്, എന്തേലൊക്കെക്കാട്ടെടി കുരുത്തങ്കെട്ടതെ ” ഊരവളഞ്ഞുനിൽക്കുന്ന സൈനബയുടെ എല്ലുമുഴച്ച കൈത്തണ്ടക്ക്പിടിച്ചു […]
കുമ്മാട്ടിക്കളി – റബീഹ ഷബീർ

അവളുടെ സ്വപ്നങ്ങൾക്കുമേൽ വളർന്നു നിൽക്കുന്നൊരു പടുമരമെന്ന് ഹൃദയമെപ്പോഴും ശബ്ദിക്കും. അമ്മയെന്നും അച്ഛനെന്നും കൊതിക്കുന്ന ഹൃദയത്തിലൊരു ക്ഷതം കല്ലച്ചിരിക്കും. ചിരിയൊച്ചകളുടെ ഓർമ്മകളിൽ കണ്ണീരിൽ നനഞ്ഞ ചിരിയുടെ പടക്കങ്ങൾ അവളുടെ ചുണ്ടിൽ തണുത്തുകിടക്കും. വിഷാദത്തിന്റെ കറപ്പറ്റിയ ചുണ്ടുകൾ ഒട്ടിപ്പിടിച്ചിരിക്കും. സമുദ്രം അലയടിക്കുന്ന അവളുടെ കണ്ണുകൾ എന്റെ അടിവേരുകളിൽ സ്വപ്നങ്ങൾ തിരയും. ഒരു ചിരിയുടെ വള്ളുതേടി ഞാനിറങ്ങും. അച്ഛന്റെ വേഷം കൊതിക്കുന്ന നെഞ്ചിൻകൂടിനു പുറത്ത് കുമ്മാട്ടിപ്പുല്ലുകൾ ഒട്ടിപ്പിടിക്കും. മുറിവുകളുടെ ഉറവപൊട്ടിയൊഴുകും മുമ്പ് കമുകിൻ പാളകൾ മുഖം മൂടിയുടെ ചമയത്തിനൊരുങ്ങും. ‘പൂത്തുമ്പികളേ.. ഓടിവായോ’ […]
നൂറു ദിവസത്തെ വാഗ്ദാനങ്ങൾ നിറവേറ്റിയതായി ബൈഡൻ

വാഷിങ്ടൻ ∙ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുവാൻ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. Biden 100 Days Congress ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡൻ തന്റെ നേട്ടങ്ങൾ അക്കമിട്ടു വിശദീകരിച്ചത്. ഓരോ ദിവസവും അമേരിക്ക മുന്നോട്ടു കുതിക്കുകയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഒരുമണിക്കൂറും 5 മിനിട്ടും നീണ്ടുനിന്ന പ്രസംഗം […]
ഇന്ത്യ-യുകെ എയർ ഇന്ത്യ സർവീസുകൾ മേയ് ഒന്നിന് പുന:രാരംഭിക്കും

ലണ്ടൻ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടൻ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുന:രാരംഭിക്കും. ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡൽഹി, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഭാഗികമായി സർവീസ് പുന:രാരംഭിക്കുന്നത്. air-india-london-update മേയ് 2,3,7,9.10,14 തീയതികളിലാണ് ഡൽഹിയിൽ നിന്നു ലണ്ടൻ ഹീത്രുവിലേക്കും തിരിച്ചുമുള്ള സർവീസുകൾ. മേയ് 1,4,6,8,11,13,15, തീയതികളിലാണ് […]
ഇന്ത്യയിൽ നിന്നുള്ളവർക്കു നിയന്ത്രണങ്ങൾ കർശനമാക്കി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ

സൂറിക്∙ ഇന്ത്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾക്ക് നിരോധനവും വരുന്നവർക്ക് ക്വാറന്റീനും നിർബന്ധമാക്കി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഓസ്ട്രിയ, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. 10 മുതൽ 14 ദിവസം വരെയാണു മിക്ക രാജ്യങ്ങളിലും നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ നിന്നു വരുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അതാതു രാജ്യങ്ങളിലെ പൗരന്മാർക്കും റെസിഡന്റ് […]
ഗെയ്‌ക്‌വാദും ഡുപ്ലേസിയും കസറി; ഹൈദരാബാദിനെ തകർത്ത് ചെന്നൈ

ഓപ്പണർമാരായ ഫാഫ് ഡുപ്ലേസിയും ഋതുരാജ് ഗെയ്‌ക്‌വാദും തിളങ്ങിയ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ചെന്നൈ ഒന്‍പതു പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 44 പന്തിൽനിന്ന് 12 ഫോറുകളോടെ 75 റൺസെടുത്ത ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡുപ്ലേസി 38 പന്തിൽ […]
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു

ന്യൂയോർക്ക്: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗവും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ മൈക്കിൾ കോളിൻസ് അന്തരിച്ചു. 90 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. അപ്പോളോ 11 സമ്പൂർണ ചാന്ദ്രയാത്രാ സംഘത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർക്കൊപ്പം മൈക്കിൾ കോളിൻസുമുണ്ടായിരുന്നു. 1969 ജൂലായ് 20ന് ആംസ്ട്രോങും എഡ്വിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്വം മൈക്കിളിയിരുന്നു. സംഘാംഗങ്ങൾ ചന്ദ്രോപരിതലത്തിൽ നിന്ന് തിരിച്ച് വരുന്നതുവരെ, 21 മണിക്കൂറോളം മൈക്കിൾ, ചന്ദ്രന് ചുറ്റും […]
38,000 കടന്ന് കോവിഡ്; 48 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 %,

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
വാക്സിനേഷന് പുതിയ മാര്‍ഗരേഖ; രണ്ടാം ഡോസിന് സ്പോട്ട് റജിസ്ട്രേഷന്‍

കോവിഡ് വാക്സിനേഷന് പുതിയ മാര്‍ഗരേഖ. രണ്ടാം ഡോസ് വാക്സീന് സ്പോട്ട് റജിസ്ട്രേഷന്‍. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണ്ട. കുത്തിവയ്പ് സ്പോട്ട് അലോട്ട്മെന്റിലൂടെ. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും അതേസമയം, 18 മുതൽ 45 വയസ്സിന് ഇടയിലുള്ളവർക്ക് വാക്സീനേഷന് റജിസ്റ്റർ ചെയ്യാനായി തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ. മേയ് ഒന്നു മുതലാണ് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കുക റജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ ഉണ്ടായ സർവർ തകരാറിനു ശേഷം […]
രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ: വ്യാപനം തീവ്രമെന്ന് മുന്നറിയിപ്പ്

കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണം. കിടക്കകളുടെ ലഭ്യത അറിയാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നും കൂടുതല്‍ ആന്‍റീജന്‍ കിറ്റുകള്‍ ലഭ്യമാക്കണമെന്നും ആവശ്യം. പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായവുമായി യുഎസ്

വാഷിംഗ്ടണ്‍: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പകച്ചു നില്ക്കുന്ന ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യ സഹായവുമായി യുഎസ്. അടിയന്തര വൈദ്യ സഹായം ഇന്നു മുതല്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യസഹായവുമായി യുഎസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം. അടിയന്തര സഹായമായി 1700 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍ എന്നിവ എത്തിച്ച് നല്‍കും. ഇതിനൊപ്പം 15 മില്യണ്‍ എന്‍ 95 മാസ്കുകളും […]



