കോവിഡ് വാക്സിനേഷന് പുതിയ മാര്‍ഗരേഖ. രണ്ടാം ഡോസ് വാക്സീന് സ്പോട്ട് റജിസ്ട്രേഷന്‍. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വേണ്ട. കുത്തിവയ്പ് സ്പോട്ട് അലോട്ട്മെന്റിലൂടെ. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും
അതേസമയം, 18 മുതൽ 45 വയസ്സിന് ഇടയിലുള്ളവർക്ക് വാക്സീനേഷന് റജിസ്റ്റർ ചെയ്യാനായി തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ. മേയ് ഒന്നു മുതലാണ് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സീനേഷൻ ആരംഭിക്കുക
റജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ ഉണ്ടായ സർവർ തകരാറിനു ശേഷം ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് റജിസ്റ്റർ െചയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാന സർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരിക്കുമെന്ന് അധകൃതർ അറിയിച്ചു. ഇപ്പോൾ സ്ലോട്ടുകൾ ലഭ്യമായില്ലെങ്കിൽ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദ്യ മണിക്കൂറിൽ സർവർ തകരാറിലായിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചതായി ആരോഗ്യ സേതു ട്വീറ്റ് ചെയ്തു.













