LIMA WORLD LIBRARY

വരാം. പക്ഷേ, വിമാനമില്ല – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

നിന്റെ മയിൽപ്പീലിക്കണ്ണുകൾ കാവടി – യാടിയ കാവിലെ പൂരം കൊണ്ടാടണം. വെണ്ണതൻ വെൺമയെ വെല്ലുന്ന മേനിയി- ലെണ്ണ നീ തേച്ചു കുളിക്കാനിറങ്ങുന്ന കണ്ണാടി പൂമ്പുഴയോരത്തെ പഞ്ചാര – മണ്ണിലെനിക്കു മലർന്നു കിടക്കണം. വെളളിടി വെട്ടുന്ന പാട്ടു മടുത്തിനി പുള്ളിക്കുയിലിന്റെ പാട്ടൊന്നു കേൾക്കണം. കാട്ടുമുല്ലപ്പൂ സുഗന്ധം പരത്തുവാൻ നാട്ടിൽ വരുന്നൊരു കൊച്ചു കാറ്റേൽക്കണം. മുറ്റത്തൊരസ്ഥിത്തറയിലുറങ്ങുമെ- ന്നമ്മയ്ക്കു നിത്യവും ദീപം കൊളുത്തണം. കാലശില്പിക്കരം നിന്നു ടലിൽ ചിത്ര- വേലകൾ ചാർത്തിയതൊക്കെയും കാണണം. കോവിദ് വന്ന് ഞാൻ ചത്തുവീഴും മുമ്പ് എത്തുവാനോമനേ […]

ഇസ്രയേലിനെ തുണച്ച് അമേരിക്ക

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാറ് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടുതിനുപിന്നാലെ കിഴക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം നടത്തി തിരിച്ചടിച്ച് ഹമാസ്. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം […]

‘എന്നെയും അറസ്റ്റ് ചെയ്യൂ’; മോദിക്കെതിരെ പോസ്റ്റർ പതിച്ച് വെല്ലുവിളിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘എന്നെയും അറസ്റ്റു ചെയ്യൂ’– എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ ഈ വാചകങ്ങൾ‌ക്കു പുറമേ മോദിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വരികളായ ‘ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സീൻ നിങ്ങളെന്തിനാണ് മോദി ജീ വിദേശത്തേക്ക് കയറ്റി അയച്ചത്’ എന്നും കുറിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട പൊലീസ് നടപടയിൽ പ്രതിഷേധിച്ച് […]

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്കുകൂടി കോവിഡ്, 89 മരണം

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 89 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 6428 . 24 മണിക്കൂറിനിടെ 1,15,982 പരിശോധനകള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61%. 34,296 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളവര്‍ 4,40,652. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് […]

ചൈനയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ് ; 12 മരണം, 300ലധികം പേര്‍ക്ക് പരിക്കേറ്റു

ബീജിംഗ് : ചൈനയില്‍ രണ്ട് ദിവസമായി തുടരുന്ന ചുഴലിക്കാറ്റില്‍ 12 മരണം. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. വുഹാനിലും, കിഴക്കന്‍ ചൈനയിലെ നഗരമായ സുഷൗവിലുമാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്. വുഹാനില്‍ എട്ട് പേരും, സുഷൗവില്‍ നാല് പേരുമാണ് മരിച്ചത്. രണ്ട് ദിവസമായി തുടരുന്ന കാറ്റില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും, 130 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പല ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറില്‍ 202 മുതല്‍ […]

നിങ്ങളുടെ ഐഡിയിൽ എത്ര മൊബൈൽ നമ്പരുകൾ നിലവിലുണ്ടെന്ന് എങ്ങനെ അറിയാം ?

ഒരാൾക്ക് തന്റെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ച് എത്ര മൊബൈൽ നമ്പരുകൾ വരെ സ്വന്തമാക്കാം? നമ്മൾ മുൻപ് ഓഫറുകൾ കണ്ടും വീട്ടുകാർക്കുമൊക്കെയായി തിരിച്ചറിയൽ കാർഡും മറ്റ് രേഖകളും ഉപയോ​ഗിച്ച് നിരവധി സിം കാർഡുകളാണ് വാങ്ങി ഉപയോ​ഗിച്ചിരുന്നത്. എല്ലാ മൊബൈൽ കണക്ഷനുകളും ആധാറുമായി ലിങ്ക് ചെയ്തതോടെ ഈ സിം കാർഡ് വാങ്ങിച്ച് കൂട്ടലിന് അൽപ്പം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ. ഡ്യുവൽ സിമ്മുളള ഫോണുകളുടെ വരവോടെ രണ്ട് നമ്പരുകൾ ഇല്ലാത്ത ആളുകൾ ചുരുക്കമായി. നിലവിൽ ഒരാൾക്ക് ഒൻപത് സിം കാർഡുകളാണ് നിയമാനുസൃതം […]

കർഷക സമരം ആറാം മാസത്തിലേയ്ക്ക്; മെയ് 26ന് കരിദിനം

കേന്ദ്ര സർക്കാരിന്റെ വിവാദ നിയമങ്ങൾക്കെതിരായ സമരം കടുപ്പിച്ച് കർഷകർ. സമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26ന് കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമനിച്ചു. 26ന് എല്ലാവരും വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തണമെന്ന് കിസാൻ മോർച്ച ആഹ്വാനം ചെയ്തു. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിക്കും. കർഷക നേതാവ് ബൽബീർ സിംഗ് ഓൺലൈൻ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ഡൽഹിയിൽ […]

സൗമ്യ സന്തോഷിന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട് ; മൃതദേഹം സംസ്‌കരിച്ചു

ഇടുക്കി : ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ യാത്രാമൊഴി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചായിരുന്നു സംസ്‌കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. കൊറോണ മാനദണ്ഡ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സമീപവാസികളും അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആദരാജ്ഞലി അര്‍പ്പിക്കാന്‍ വീട്ടിലും, […]

യൂസഫലി കേച്ചേരി (1936 മെയ് -16)

കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് യൂസഫലി കേച്ചേരി.1934 മേയ് 16ന് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്തു. പിന്നീട് ബി.എല്‍ നേടി.അതിനുശേഷം വക്കീലായി എറെ കാലം ജോലിചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു.മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനം കാരണമാണ് യൂസഫലി സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. 1954 ല്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ത്ഥന്‍ ഞാന്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നു. ഇന്ത്യയില്‍ […]

പെണ്‍ ജീവിതങ്ങള്‍ – മിനി സുരേഷ്‌

സ്ത്രീ മുന്നേറ്റങ്ങളും,രാത്രി നടത്തങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഒരുവാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാത്രി 2 മണിക്ക് ഒരു കൂട്ടുകാരി ഒരു പോസ്റ്റിട്ടത് പിറ്റേ ദിവസം വലിയ വിവാദമായി. എന്തോ ഒരു വലിയ സദാചാരലംഘനം നടത്തിയെന്നതു പോലെയാണ്ചിലര്‍ അതിനെ വീക്ഷിച്ചത്.അതേ സമയത്ത് തന്നെഗ്രൂപ്പിലെ പുരുഷന്മാര്‍ചില പോസ്റ്റുകള്‍ ഇട്ടത് ഒരു പ്രശ്‌നമായി ആരുംകണക്കാക്കിയതുമില്ല.പഴയ കാലങ്ങളില്‍ വേരുറച്ചുപോയ ചിന്തകളിലൂടെത്തന്നെയാണ് സമൂഹംഇന്നും നടന്നു പോകുന്നതും, സ്ത്രീകളെ വീക്ഷിക്കുന്നതും എന്നതിന് ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ഭാരതീയ സംസ്‌കൃതിയില്‍ സ്ത്രീക്ക് കല്‍പ്പിച്ചിട്ടുള്ളത് ആദരണീയ […]

Flying Dandelion – Donna Susan Abraham

When the yellowing leaves wither I shall remember my dearest Once so green and full of life As pretty brown hair turned to snow white she left me like a small whisper When daffodils are blooming I shall remember her soft smile Her smile that tug at the strings of heart She might be shape […]

നിദ്ര – സുധീപ് അഞ്ചത്ത്

കാലാന്തരങ്ങൾക്ക് മുൻപ് കൈവിട്ടുപോയ ഉറക്കത്തിന്റെ വേരുകളാണ് ഇന്നെന്നെ പൊതിഞ്ഞു കെട്ടിയിരിക്കുന്നത് കാഴ്ചക്കാരുടെ ബഹളങ്ങളോ സൗഗന്ധികങ്ങളുടെ സുഗന്ധമോ ഞാനാസ്വദിക്കുന്നില്ല നല്ലൊരു ഉറക്കത്തിന്റെ ആലസ്യത്തിലാണ് ഞാൻ. വിതച്ചിട്ട വിത്തുകളിൽ നിന്നും മുളച്ചു പൊന്തിയ ബന്ധങ്ങളിൽ നിന്നും വിട്ടകന്ന് ശാന്തമായ ഉറക്കത്തിന് മുൻപുള്ള മയക്കം. പുറമെ ചില സങ്കടങ്ങൾ ചില അടക്കം പറയലുകൾ ചിരിക്കണമെന്നുണ്ട് പക്ഷെ നിർവികാരമാണ് മുഖം. ഗാഢമായി ഉറങ്ങുന്നത് പോലെയാണ് കിടപ്പ് എന്നാരോ പിറുപിറുക്കുന്നുണ്ട് ഉണർന്നിരിക്കുകയാണെന്ന് പറയണമെന്നുണ്ട് കഴിയുന്നില്ല അർദ്ധമയക്കത്തിലാണ് ഞാൻ എന്തിനാണ് എല്ലാവരും എന്നെ കണ്ടു വണങ്ങുന്നത് […]