LIMA WORLD LIBRARY

സൗമ്യ സന്തോഷിന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട് ; മൃതദേഹം സംസ്‌കരിച്ചു

ഇടുക്കി : ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ യാത്രാമൊഴി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചായിരുന്നു സംസ്‌കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.

കൊറോണ മാനദണ്ഡ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സമീപവാസികളും അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആദരാജ്ഞലി അര്‍പ്പിക്കാന്‍ വീട്ടിലും, പള്ളിയിലും എത്തിയിരുന്നു. ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ ജൊനാതന്‍ സെഡ്കയും അന്തിമോപരാചമര്‍പ്പിച്ചു. ജൊനാതന്‍ സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ഹമാസ് ഷെല്ലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px