പെണ്‍ ജീവിതങ്ങള്‍ – മിനി സുരേഷ്‌

Facebook
Twitter
WhatsApp
Email

സ്ത്രീ മുന്നേറ്റങ്ങളും,രാത്രി നടത്തങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഒരുവാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാത്രി 2 മണിക്ക് ഒരു കൂട്ടുകാരി ഒരു പോസ്റ്റിട്ടത് പിറ്റേ ദിവസം വലിയ വിവാദമായി. എന്തോ ഒരു വലിയ സദാചാരലംഘനം നടത്തിയെന്നതു പോലെയാണ്ചിലര്‍ അതിനെ വീക്ഷിച്ചത്.അതേ സമയത്ത് തന്നെഗ്രൂപ്പിലെ പുരുഷന്മാര്‍ചില പോസ്റ്റുകള്‍ ഇട്ടത് ഒരു പ്രശ്‌നമായി ആരുംകണക്കാക്കിയതുമില്ല.പഴയ കാലങ്ങളില്‍ വേരുറച്ചുപോയ ചിന്തകളിലൂടെത്തന്നെയാണ് സമൂഹംഇന്നും നടന്നു പോകുന്നതും, സ്ത്രീകളെ വീക്ഷിക്കുന്നതും എന്നതിന് ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ സംഭവം.
ഭാരതീയ സംസ്‌കൃതിയില്‍ സ്ത്രീക്ക് കല്‍പ്പിച്ചിട്ടുള്ളത് ആദരണീയ മാതൃഭാവമാണ്.അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തില്‍ സ്ത്രീക്കും,പുരുഷനും തുല്യപദവിയാണ് നല്‍കിയിരുന്നത്. വേദ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് തപസ്സ് നിഷിദ്ധമായിരുന്നില്ല.പത്‌നീ സമേതനല്ലാതെരാജാക്കന്മാരുടെയും,മഹര്‍ഷിമാരുടെയും യജ്ഞങ്ങളൊന്നും പൂര്‍ണ്ണങ്ങളായിട്ടുപരിഗണിച്ചിരുന്നുമില്ല.അക്കാലത്ത് തന്നെയാണ്‌ദേവദാസിസമ്പ്രദായവും, ബാലികാ വിവാഹവുംനില നിന്നിരുന്നതെന്നുമോര്‍ക്കണം.
1857 മാര്‍ച്ച് 8 നു ന്യൂയോര്‍ക്കിലെ തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്നവനിതകള്‍ നടത്തിയ സമരവും, പ്രക്ഷോഭവുമാണ് വനിതാ ദിനത്തിനു തുടക്കം കുറിച്ചത്.ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പ്രധാനമായും തുല്യത,അന്തസ്സ്, വിവേചനത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്നിവക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. 1980 നു ശേഷമാണ്‌സ്ത്രീകളുടേതായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും. സ്ത്രീ പക്ഷവാദവും കേരളത്തില്‍ ശക്തമായത്.എന്നിരുന്നാലും ലിംഗസമത്വത്തിനു വേണ്ടിയുള്ള മുറവിളികള്‍ ഇന്നും തുടരുന്നു. സ്ത്രീ എന്തു ധരിക്കണം,എത്രത്തോളം ഉയരണം എന്നതിനെക്കുറിച്ച് ഒക്കെ പുരുഷന്മാര്‍ക്ക് കാഴ്ചപ്പാടുകള്‍ ഉള്ളതു പോലെയാണ് ഇന്നും പല കാര്യങ്ങളിലുമുള്ള സമീപനം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിപ്പോകുന്നതിന്റെ കുഴപ്പമാണ് എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം എന്നു വാദിക്കുന്നവരും ഉണ്ട്. സ്ത്രീക്കും,പുരുഷനും ഭൂമിയില്‍ തുല്യ സ്ഥാനമാണ് ഉള്ളതെങ്കിലും ഇരുവരും പരസ്പരം ബഹുമാനിക്കുകയും,അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നത്. സ്ത്രീ സ്ത്രീയായും, പുരുഷന്‍ പുരുഷനായും സഹവര്‍ത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്ത്രീ ശക്തീകരണവും സാധ്യമാകുന്നത്.
തന്റെ ചിന്തകളെ പുരുഷന്‍ സ്ത്രീയില്‍അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അസംതൃപ്തിയും, പിരിമുറുക്കങ്ങളും മാത്രംസൃഷ്ടിക്കുവാനേ കാരണമാകുന്നുള്ളു, ലാസ്യഭാവം തോന്നിപ്പിക്കുന്നതിനാണ് സ്ത്രീ എഴുത്തുകാര്‍ മുടി അഴിച്ചിടുന്നതെന്ന് ഒരിക്കല്‍ ഒരു സഹോദരന്‍ പറയുന്നത് കേള്‍ക്കുവാനിടയായി. പ്രഗല്‍ഭയായ ഒരു എഴുത്തുകാരിയുടെ പേരും ഇക്കാര്യത്തില്‍ വളരെ മോശമായി പ്രതിപാദിക്കുകയും ചെയ്തു. പ്രതിഭാധനയായ അവരുടെ രചനകളൊന്നും തന്നെ അദ്ദേഹത്തെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്നു
തോന്നും സംസാരം കേട്ടാല്‍. എതിര്‍ലിംഗത്തോടുള്ള തരംതാണ ആകര്‍ഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത്. ഈ മനോഭാവമുള്ള ധാരാളം പുരുഷന്മാര്‍ ഉണ്ടെങ്കിലും സ്ത്രീയെ സമഭാവനയോടെ വീക്ഷിക്കുന്നവരും ഇന്ന് ധാരാളമായുണ്ട്.സ്ത്രീയുടെ ഉള്ളിലെ ശക്തിയെ പ്രശോഭിപ്പിക്കുവാന്‍ സ്‌നേഹവും,കരുതലുമുള്ള പുരുഷനു തീര്‍ച്ചയായും കഴിയും. പക്ഷേ സ്ത്രീകളെ അവഗണനയോടെയും,അടിച്ചമര്‍ത്തലിന്റെ ചിന്തയോടെയും നോക്കിക്കാണുന്ന സമൂഹത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് ഉയരുവാന്‍ സാധ്യമാകുന്നില്ല.
സ്ത്രീ ജീവിതം ഗഹനവും. അതോടൊപ്പം സുന്ദരവുമാണ്.ശാരീരികവും, സാമൂഹികവുമായ നിരവധി വെല്ലുവിളികളെ ഒരു സ്ത്രീ നേരിടേണ്ടതുണ്ട്. വിദ്യാഭ്യാസം സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കുന്നതോടൊപ്പം സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പു വരുത്തുന്നു. രണ്ടു കാലഘട്ടങ്ങളാണ് സ്ത്രീ ജീവിതത്തിനുള്ളതെന്നു പറയാം. വിവാഹത്തിനു മുന്‍പ് ഉള്ള ജീവിതവും, വിവാഹശേഷമുള്ള ജീവിതവും. എങ്ങനെ ഒരു നല്ല കുടുംബിനിയാകാം എന്നൊരു പരിശീലനക്കളരി കൂടിയായിരുന്നു പഴയ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വന്തം ഗൃഹവും. ഒരു പാട് അരുതുകളിലൂടെ ഒതുക്കി സമൂഹം കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന മാതൃകാജീവിതത്തിലേക്ക് അവളെ മെരുക്കിയെടുക്കുകയായിരുന്നു അക്കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്നത് എന്നു വേണമെങ്കില്‍ പറയാം. അവളുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നതും മറ്റ് പലരുമാകും. സ്‌നേഹ ധനനായ പിതാവിന്റെ സംരക്ഷണയില്‍ വളര്‍ന്നിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് ആവിശ്വാസവും, കരുത്തും ഏറുമെന്നതും ഓര്‍ക്കേണ്ടതാണ്. ഇന്ത്യ കണ്ട ശക്തയായ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയെ തന്നെ ഉദാഹരണമായിട്ടെടുക്കാവുന്നതാണല്ലോ. വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിന്റെ സുപ്രധാന ലക്ഷ്യമെന്നും,അയാകുന്നതിലൂടെ സ്ത്രീജന്മം പൂര്‍ണ്ണമാകുന്നു എന്നും മാത്രം വിശ്വസിച്ചിരുന്ന ചിന്താഗതികള്‍ക്ക് ഇപ്പോള്‍ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഓഫീസ് ജോലിയും,വീട്ടുജോലിയും എല്ലാമായി കഷ്ടപ്പെട്ടിരുന്ന തലമുറയില്‍ നിന്നും ഇന്നത്തെ തലമുറ ഒത്തിരി മുന്നോട്ടു പോയിട്ടുണ്ട്.വീട്ടുജോലികള്‍ പങ്കിടുന്നതില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരുഷന്മാര്‍ താല്പര്യം കാണിക്കുന്നുണ്ട്. പണ്ട് മരുമകളോട് പോരെടുത്തിരുന്ന ധാരാളം അായിഅമാരുടെ കഥകള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ല. സീരിയലുകാര്‍ കളം മാറ്റിച്ചവിട്ടുന്നില്ലെങ്കിലും മരുമകളെ സ്വന്തം മകളെപ്പോലെ കരുതുകയും, ആവശ്യമായ പ്രോത്സാഹനങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന അായിഅമാരുടെ എണ്ണം മദ്ധ്യവര്‍ഗ്ഗ സമൂഹത്തില്‍ ഏറുകയാണ്.
ബാംഗ്ലൂര്‍,ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ജോലിക്കു പോകുന്ന മക്കളെ സഹായിക്കുവാനും, കൊച്ചുമക്കളെ നോക്കുന്നതിനും വേണ്ടി സ്വമനസ്സാലെ എത്തുന്ന മാതാപിതാക്കളുടെ എണ്ണം അനവധിയാണ്. സ്ത്രീ ശക്തീകരണവുമായി മാത്രം ചേര്‍ത്തു വയ്‌ക്കേണ്ട ഒന്നല്ല സ്ത്രീവിദ്യാഭ്യാസം. സ്വാതന്ത്ര്യസമരകാലചരിത്രം മുതലിങ്ങോട്ടു പരിശോധിച്ചാല്‍ ഭാരതത്തിലുണ്ടായിട്ടുള്ള എല്ലാ സാമൂഹിക സാംസ്‌കാരിക നേട്ടങ്ങളുടെയും പിറകില്‍ വിദ്യാസമ്പന്നരായ സ്ത്രീകളുടെ സാന്നിധ്യം കാണാം. അധികം പേര്‍ക്കും സ്ത്രീകളുടെ ഉന്നമനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു കുടുംബ പശ്ചാത്തലമുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാരതത്തിലെ പല യാഥാസ്ഥിതിക കു:ടുംബംഗങ്ങളിലും, സാമ്പത്തികമായി മെച്ചപ്പെട്ടിട്ടില്ല ാത്ത ഗ്രാമങ്ങളിലും സ്ത്രീകള്‍ ഇന്നും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങളായി തന്നെ നിലനില്‍ക്കുന്നു.’ ഭര്‍ത്തൊ രക്ഷതി യൗനേ’.. എന്ന മനു സ്മൃതിയിലെ വാക്യം തന്നെ ഇതു വ്യക്തമാക്കുന്നു. അധികം പേരും തങ്ങളുടെഅവകാശങ്ങളെയും,ആനുകൂല്യങ്ങളെക്കുറിച്ചും അജ്ഞരാണ്.സ്ത്രീകളുടെ വ്യക്തിത്വത്തെക്കുറിച്ച് ധാരണ നല്‍കാതെ പുരുഷന്മാര്‍ ഇവരുടെ അജ്ഞതയെ പലപ്പോഴും മുതലെടുക്കുന്നു. ദാരിദ്ര്യവും, സ്ത്രീ ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി എല്ലാം സഹിക്കേണ്ടവളാണെ വിശ്വാസവും പലപ്പോഴും
കുടുംബത്തിലെയും,തൊഴിലിടങ്ങളിലെയും അടിച്ചമര്‍ത്തലുകള്‍ സഹിക്കുവാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധനം. കുറഞ്ഞ വേതനം എന്നിവക്കെതിരെ പോരാടാമെന്നതു പോലും സ്ത്രീകള്‍ക്ക് അറിവില്ലാതിരുന്ന കാലത്ത് നിന്നും അസമത്വത്തെയും,വിവേചനത്തെയും,നിയമ പരിരക്ഷയെക്കുറിച്ചും സ്ത്രീകള്‍ ഇന്ന് ഏറെ ബോധവതികള്‍ ആയിട്ടുണ്ട്.’ മീ ടു പോലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ സ്ത്രീകള്‍ക്ക് മുന്‍കാലങ്ങളിലെക്കാളും അവസരങ്ങളുമുയര്‍ന്നിരിക്കുന്നു. എന്നിരുന്നാലും സ്ത്രീധനക്കൊലകള്‍,ബലാത്സംഗങ്ങള്‍,ബാലികാലൈംഗിക പീഡനങ്ങള്‍,ആസിഡ് ആക്രമണങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളും, സുരക്ഷിതത്വമില്ലായ്മയും സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്.
എല്ലാം ക്ഷമിച്ചും,സഹിച്ചും കഴിഞ്ഞിരുന്ന കാലത്തു നിന്നും ബഹുദൂരം സഞ്ചരിച്ച് പ്രതികരിക്കുവാനും, അവകാശങ്ങള്‍ ചോദ്യം ചെയ്തു നേടിയെടുക്കുവാനും അവള്‍ പഠിച്ചു കഴിഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്‍പ്പിച്ച വിലക്കുകളോട് ശക്തിയുക്തം പ്രതികരിച്ചിട്ടുള്ള ലളിതാംബിക അന്തര്‍ജ്ജനത്തെ പ്പോലെയുള്ള എഴുത്തുകാരും കേരളത്തിന് സ്വന്തമായുണ്ട്.
സ്ത്രീകള്‍ എക്കാലവും സമൂഹത്തിന്റെ ഭാഗമാണ്. കു:ടുംബത്തിന്റെ കെട്ടുറപ്പിനും, തലമുറകളുടെ സമുദ്ധാരണത്തിനും വേണ്ടി അര്‍പ്പണ മനോഭാവത്തോടെ കര്‍ം ചെയ്യുന്നവര്‍ സ്ത്രീ അബലയും, അശക്തയും അല്ല പുരുഷന്റെ ശക്തിയാണ്. എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യപ്പെടേണ്ട പുണ്യജന്മം.

About The Author

Leave a Reply

Your email address will not be published. Required fields are marked *