LIMA WORLD LIBRARY

മരിയാന എന്ന പോരാളി

മരിയാന എന്ന പോരാളി അർബുദം എന്ന രോഗത്തെ സ്വാധൈര്യം നേരിട്ട ധീര വനിതാ മുലകളില്ലാത്ത തന്റെ നെഞ്ച് അപമാനഭാരമില്ലാതെ ആൾക്കൂട്ടത്തിന് തുറന്നുകാട്ടിയവൾ… അർബുദത്തോട് പൊരുതി നേടിയ വിജയത്തിന്റെ അടയാളമാണ് തന്റെ നെഞ്ചിലെന്ന് ഉറക്കെ പറഞ്ഞവൾ… മാറിടം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവർ അപകർഷരാവേണ്ടതില്ലെന്ന് നെഞ്ചുവിരിച്ച് ഉറക്കെ പറഞ്ഞവൾ… മരിയാന, നീയാണ് നിശ്ചയദാർഢ്യത്തിന്റെ യഥാർത്ഥ സ്വരം… നീ ലോകത്തിന് മാതൃകയാണ്‌, നീയൊരു ലോകം തന്നെയാണ്… ഇതാണ് യഥാർത്ഥ ബോധവൽക്കരണം 💕 സ്വന്തം ശരീരത്തെ മാതൃകയാക്കി മരിയാന മില്‍വാര്‍ഡ് എന്ന 33-കാരിയുടെ […]

പി. കുഞ്ഞിരാമൻ നായർ – ജോയിഷ് ജോസ്

ഒക്കില്ലൊരിയ്ക്കലും മേലിലെനിയ്ക്കിനി ഈ കളിയച്ഛനോടൊത്തു കളിയ്ക്കുവാൻ ദുർമുഖം കാണേണ്ടെനി’ ക്കോതി ദേശികൻ ദുർമ്മൃതിഘോരാഗ്രഹണമാം ശാപമായ്! ക്രൂരമിടിത്തിയ്യിൽ വെന്തുപോയി; കേശ- ഭാരകിരീടമണിയേണ്ട മസ്തകം! (കളിയച്ഛൻ – പി. കുഞ്ഞിരാമൻ നായർ) കവിതയെ മാത്രം പ്രണയിച്ച്‌ അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ മഹാപ്രതിഭ കവി പി.കുഞ്ഞിരാമന്‍നായര്‍ ജീവിതത്തോട് വിടചൊല്ലിപോയിട്ട് ഇന്നേക്ക് നാല്‍പ്പത്തിമൂന്ന് വര്‍ഷം തികയുന്നു. 1906 ഒക്ടോബര്‍ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി. കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. ചെറുപ്പത്തിലേ സംസ്‌കൃതം അഭ്യസിച്ച അദ്ദേഹം പതിനാലാം വയസില്‍ […]

കുഞ്ഞൻ – ബീന സോളമൻ

കാലങ്ങളേറെയായി കുഞ്ഞനിൽ വ്യകൃതികൾ ഭൂവിൽ വിളയാടി രസിക്കുന്നു…. രൂപമാറ്റങ്ങൾ അരങ്ങ് തകർക്കുന്നു വകഭേദങ്ങൾ കറുപ്പിൻ നിറമണിയുന്നു അഴലുകളേറി മനുജർ ഭ്രാന്തിൻ നിഴലിൽ… ഒറ്റപ്പെടുന്നു ,മുറിയ്ക്കുള്ളിൽ അടയ്ക്കപെടുന്നു….. വായുആവോളം ശ്വസിച്ചതാംവേളയിൽ ഓർത്തീല ശ്വസന വ്യവസ്ഥയിൻ വ്യാധിയെ…. രോഗികളേറുന്നു മരണമേറുന്നു ജീവിതങ്ങൾ ജീവനില്ലായവസ്ഥയായി…. അന്ത്യചുംബനങ്ങൾ ദൂരെകാഴ്ചയായ് എരിഞ്ഞടങ്ങുന്നു ചാരമായ് തീരുന്നു ….. ആകുലമേറി അസ്വസ്ഥരാകരുതേ ജീവന്നുടയവനിൽ സമർപ്പിച്ച് സന്തോഷരാവുക….. …………………. ബീന സോളമൻ

ഫീനിക്സ് – ഡോ. അജയ് നാരായണൻ

തോഴികളേ നമുക്കിനി പ്രണയത്തിലഭിരമിക്കാം കാല്പനീകലോകത്തിൽ വർണ്ണചിത്രങ്ങൾ മാത്രം രചിക്കാം… ചലച്ചിത്രാനുരാഗഗാനങ്ങൾ പാടി നക്ഷത്രങ്ങൾക്കു തീകൊളുത്താം പ്രണയമത്സ്യങ്ങളെ ചുറ്റിലും വിരിയിച്ചെടുക്കാം നീലാകാശങ്ങളിലവയ്ക്കു ചിറകൊരുക്കിപ്പറത്താം… ആകാശഗംഗയിലേക്ക് നമുക്കു ചേക്കേറാം മണ്ണിലേക്കൊരു മടക്കയാത്രയുമിനി വേണ്ട തോഴികളേ… ചുറ്റിലും കാണുന്ന കല്ലിലും മുള്ളിലും ഷെല്ലിലും തട്ടിമറിയരുതേ തൊട്ടാൽ കിനിയുന്ന ചോരയുടെ നിറവുമറിയരുതേ മാറിമാറിയുന്ന നിറങ്ങളിൽ തെളിയുന്ന കൊടിയും കോടിയും ചിലപ്പോൾ നിങ്ങളുടെ മുഖം മറച്ചേക്കാം ഗതിക്കിട്ടാപ്രേതമായ് നിങ്ങളലഞ്ഞേക്കാം… തോഴരേ നമുക്കിനി പ്രണയം മാത്രം രുചിക്കാം കാമനകളെ രചിക്കാം ഒന്നുമോർക്കാതെ ഋതുക്കളിൽ മരിച്ചുവീഴാം നിറങ്ങളില്ലാത്തൊരു […]

സമോവയിൽ പ്രതിസന്ധി: പാർലമെന്റ് പൂട്ടി; പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി

അപിയ ∙ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതിയുമായി അധികാരമേൽക്കാനെത്തിയപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു; ഒടുവിൽ പുറത്തൊരുക്കിയ പന്തലിൽ സത്യപ്രതിജ്ഞ! അധികാര വടംവലി രൂക്ഷമായ ദക്ഷിണ പസിഫിക് ദ്വീപു സമൂഹത്തിലെ കൊച്ചുരാജ്യം സമോവയിലാണു നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കക്ഷിയുടെ നേതാവായ ഫിയമി നയോമി മതാഫ(64)യാണ് സഹമന്ത്രിമാർക്കൊപ്പം പാ‍ർലമെന്റിനു പുറത്ത് അധികാരമേറ്റത്. 22 വർഷമായി ഭരണത്തിലിരുന്ന പ്രധാനമന്ത്രി ട്യുലേപ സൈലേലെ മലിയോലിഗോയ് (76) സ്ഥാനമൊഴിയാൻ വിസമ്മതിച്ചതാണു കാരണം. ചൈനയുടെ കടുത്ത വിമർശകയാണ് ഫിയമി നയോമി. […]

70072–ാം നമ്പർ തടവുകാരിക്ക് പാപ്പയുടെ ആദരം

വത്തിക്കാൻ സിറ്റി ∙ നാത്‌സി തടങ്കൽ പളയത്തിൽ കഴിയേണ്ടിവന്ന 70072–ാം നമ്പർ തടവുകാരിയെ ആശ്ലേഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ നമ്പർ പതിപ്പിച്ചിരുന്ന ലിഡിയ മക്സിമോവിസിന്റെ (80) കയ്യിലെ മുദ്രയിൽ മാർപാപ്പ ചുംബിച്ചു. മൂന്നാം വയസ്സിൽ 1943ൽ ആണ് ലിഡിയയെ കുടുംബത്തോടൊപ്പം ബെലാറസിൽ നിന്ന് ജർമനിയുടെ അധീനതയിലായിരുന്ന പോളണ്ടിലെ പാളയത്തിലേക്കു കൊണ്ടുപോയത്. കുട്ടികളുടെ ബാരക്കിലായിരുന്നു ലിഡിയ. വൈദ്യപരീക്ഷണങ്ങൾക്കായാണ് കുട്ടികളെ ഉപയോഗിച്ചി‌രുന്നത്. 1945 ൽ മോചനം ലഭിച്ചപ്പോൾ 70071–ാം നമ്പർ തടവുകാരിയായ അമ്മ മരിച്ചെന്നാണു  കരുതിയത്. അതുകൊണ്ട്, പാളയത്തിൽ നിന്ന് […]

ലോക്ഡൗണ്‍ നീളും? അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പ്പന്നം വാങ്ങാം. പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. രോഗികളെക്കാള്‍ കൂടുതലാളുകള്‍ രോഗമുക്തരാകുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ തിരക്ക് കുറയാന്‍ കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. […]

‘സ്കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വൽ; മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും’

സ്കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും. കഴിഞ്ഞവര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ. എസ്എസ്‍എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെ.

സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നു; ഇന്ന് 17.87%; 181 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.   മലപ്പുറം 4212 തിരുവനന്തപുരം 3210 എറണാകുളം 2779 പാലക്കാട് 2592 കൊല്ലം 2111 തൃശൂര്‍ 1938 ആലപ്പുഴ 1591 കോഴിക്കോട് 1521 കണ്ണൂര്‍ 1023 കോട്ടയം 919 പത്തനംതിട്ട 800 കാസര്‍കോട് 584 ഇടുക്കി 571 വയനാട് 315 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാംപിള്‍, […]

5 വര്‍ഷം കൊണ്ട് 20000 കോടിയുടെ റോഡുകളും പാലങ്ങളും: മന്ത്രി റിയാസ്

അ‍ഞ്ച് വര്‍ഷം കൊണ്ട് 20000 കോടി രൂപയുടെ റോഡുകളും പാലങ്ങളും വരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലയോരഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കും. മലയോരഹൈവേയുടെ എല്ലാ റീച്ചുകളും അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കും. 3 വര്‍ഷത്തിനകം 65 പാലങ്ങള്‍ പൂര്‍ത്തീകരിക്കും. കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മന്ത്രി റഞ്ഞു. മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് എൽഡിഎഫ് നയമാണ്. പിഡബ്ല്യുഡി പദ്ധതികളുടെ തുടര്‍ച്ചയെക്കുറിച്ച് ജി.സുധാകരനുമായി നേരിട്ട് ചര്‍ച്ച നടത്തുെമന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 2025നകം 20 ലക്ഷം […]