LIMA WORLD LIBRARY

ലോക്ഡൗണ്‍ നീളും? അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പ്പന്നം വാങ്ങാം. പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. രോഗികളെക്കാള്‍ കൂടുതലാളുകള്‍ രോഗമുക്തരാകുന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ തിരക്ക് കുറയാന്‍ കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും.

വാക്സീന്‍ മുന്‍ഗണന: ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സപ്ലൈസ്, സപ്ലൈകോ ജീവനക്കാര്‍ മുന്‍ഗണനാപട്ടികയില്‍.

ലോക്ഡൗണ്‍ ഇളവ്: വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി. ചകിരിമില്ലുകള്‍ നിശ്ചിതദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. മല്‍സ്യബന്ധനതുറമുഖങ്ങളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും തുറന്നു. സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി. അണ്ടര്‍ സെക്രട്ടറിമുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിലുണ്ടാകണം

സര്‍വകലാശാല പരീക്ഷ ജൂണ്‍ 15 മുതല്‍: സര്‍വകലാശാല പരീക്ഷകള‍് അടുത്തമാസം 15 മുതല്‍ നടത്താന്‍ തീരുമാനം.

അതിരുകടന്ന സുരക്ഷിതബോധം വേണ്ട: വാക്സീന്‍ എടുത്തവര്‍ക്ക് അതിരുകടന്ന സുരക്ഷിതബോധം വേണ്ടെന്ന് മുഖ്യമന്ത്രി. വാക്സീന്‍ എടുത്തവരിലും രോഗബാധയുണ്ടാകാം. രോഗവാഹകരാകുകയും ചെയ്യും.

ബ്ലാക് ഫംഗസ് മരുന്ന് ലഭ്യമാക്കാന്‍ വിദേശത്തുള്ള മലയാളികളുടെ സഹായം തേടിയെന്ന് മുഖ്യമന്ത്രി

ഫയലുകളിലെ വിവരങ്ങള്‍ തല്‍പരകക്ഷികള്‍ക്ക് ചോര്‍ത്തരുതെന്ന് കര്‍ശനനിര്‍ദേശം. വിവരാവകാശനിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ വിവരങ്ങള്‍ കൈമാറാവൂ.

ഓരോ ഫയലും എത്രസമയത്തിനകം തീര്‍പ്പാക്കണം എന്ന് നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേകസംവിധാനം വരും. ഫയല്‍ തീര്‍പ്പാക്കല്‍ ഭരണക്രമത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ നിര്‍ദേശം. പ്രകടനപത്രികയിലും കഴിഞ്ഞ ബജറ്റിലുമുള്ള പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമാക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍.

സ്മാര്‍ട് കിച്ചണ്‍ പദ്ധതിയുടെ മാര്‍ഗരേഖയും ശുപാര്‍ശയും തയാറാക്കാന്‍ മൂന്നംഗസമിതി. ധന, തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനിതാ–ശിശുക്ഷേമസെക്രട്ടറി എന്നിവര്‍ അംഗങ്ങള്‍. സമിതി ജൂലൈ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 10,000 രൂപ വീതം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px