സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 1 | സൂസൻ പാലാത്ര

നോവൽ ……………….. സാറാക്കുട്ടിയുടെ അതിജീവനം ………… ………. ………. സൂസൻ പാലാത്ര അദ്ധ്യായം – 1 സാറാമോൾക്ക് എന്നും ഭയങ്കരവിശപ്പായിരുന്നു. നാലുമണിവിട്ട് സ്കൂളിൽനിന്നു വന്നാലുടനെ അവൾ അടുക്കളയിലോടിച്ചെല്ലും. മൂടിയിരിക്കുന്ന പാത്രങ്ങളൊക്കെ തുറന്നുനോക്കും. ഒന്നും എടുത്തു കഴിക്കാൻ അനുവാദമില്ല. അമ്മ ഉണ്ടാക്കി വച്ചിരിക്കുന്നതൊക്കെ രാത്രി ഒമ്പതുമണിക്ക് പ്രാർത്ഥനയും പഠനവും കഴിഞ്ഞ് എല്ലാവരെയും അടുക്കളയിൽ ഒന്നിച്ചുവിളിച്ചിരുത്തി വിളമ്പിക്കൊടുക്കും. വിളമ്പിത്തീരുമ്പോൾ വീണ്ടും നുള്ളിയിട്ടി..ട്ടു..കൊടുക്കും. എന്നിട്ടു പറയും; “എന്റെ സാറക്കുട്ടീടെ വയറ്റിൽ കോഴീംകുഞ്ഞുങ്ങളുമാ, അവക്കു പെട്ടെന്നു പെട്ടെന്നുവിശക്കുവാ” സാറ പുസ്തകമെല്ലാം ഷെൽഫിൽ കൊണ്ടെവച്ചു, […]
അന്നൊരു സന്ധ്യയിലെ മന്നവൻ – സുനിത ഗണേഷ്

പന്തുരുണ്ടു പോയീ, അതിൻ പിറകിലുണ്ണിയും… കളി മൈതാനം ഉണ്ണിയുടുപ്പുകളിൽ പടർന്നു കേറി… പന്തിൻ പിറകേ, കളിക്കൂട്ടുകാരൻ ഗോൾ മുഖത്തെത്തും മുന്നേ, ഉരുണ്ടു പോം പന്തിനേയണച്ചു ചേർത്തിടേണം.. കളിവാശിയിൽ, ലഹരിയിൽ, മണ്ടിയും, കിതച്ചുമുരുണ്ടും, കളിയുണ്ണികളോടു കലഹിച്ചും, കളി തീർന്നു കെട്ടിപ്പിടിച്ചും, ഇരുൾ പുരണ്ട വഴിയെ, മൂളിപ്പാട്ടിനാൽ വകഞ്ഞു മാറ്റിയും, ഉണ്ണി മുറ്റത്തെത്തുന്ന നേരം… ഉമ്മറ കടമ്പായയിൽ തന്നെ വഴിക്കണ്ണുമായി മുത്തശ്ശി… ചെവി നോവുന്നു, നുള്ളാതെ തന്നെ ചേറിൽ പൊതിഞ്ഞുണ്ണിയെ ഒത്തിരി പരിഹാസ്യത്താൽ, ഇത്തിരി ശകാരത്താൽ, പിന്നെ, ചൂരലിൻ ഒച്ചയാൽ […]
ഉണ്ണിമാവ് – സിന്ധുമോൾ തോമസ് (ഗൾഫ് )

പാണലും കൂവയും മണക്കുന്ന പറമ്പിന്റെ അരികിൽ കാളപ്പുല്ലു നിറഞ്ഞ ഒരിടത്തായിരുന്നു ആ മാവ് നിന്നിരുന്നത്. മാവിന്റെ പകുതിയോളം ചില്ലകൾ പൊതുവഴിയിൽ തണലേകി നിന്നു. പറമ്പിന്റെ മറ്റേ അതിരിൽ ചുവന്ന കിരീടം ചൂടി നിൽക്കുന്ന പെരുകില ചെടികളും കൂമുള്ളിൻ കൂട്ടവും ധാരാളമായി വളർന്നു നിന്നു. അതൊരു റബര് തോട്ടമായിരുന്നു. വളർന്നു മുറ്റിയ റബ്ബർ മരങ്ങൾ കാലാകാലങ്ങളിൽ വീശിയ കിഴക്കൻ കാറ്റിൻ്റെ പരമാധികാരം അംഗീകരിച്ചു കൊടുത്തുകൊണ്ട് പടിഞ്ഞാട്ടേക്കു ചാഞ്ഞു നിന്നു. നട്ടുച്ചക്ക് പോലും കുളിരു തൂവുന്ന ഇലച്ചാർത്തിന്റെ മേൽക്കൂട്. അങ്ങനെ മരച്ചില്ല കൊണ്ടുള്ള ഒരു വിതാനം, കടുത്ത വേനലിൽ പോലും, ആ പറമ്പിലേക്ക് സൂര്യപ്രകാശം കടന്നു വരുന്നത് […]
ആകാശമേ നിന്നിലൂടെ – ഷാമിനി

ആകാശമേ നിന്നിലൂടെ “മന്നാ”ഭൂമിയിൽ വർഷിപ്പിച്ചയെൻ സൃഷ്ടിതാവിനെ ഓർക്കുന്നു ഞാൻ.. എൻകൽഭരണിയിൽ, മുന്തിരിച്ചാറുമില്ല, പകർന്നീടുവാനായി പുതുവീഞ്ഞുമില്ല ആ – ലഹരിയെല്ലാം മാഞ്ഞിതാ, ഇരുൾമൂടി ആധികൾ പെരുകിയ വീഥിയിൽ ഈ – യാത്ര തീരാൻ ഇനി എത്ര ദൂരം….. വാടി തളർന്നപ്പോൾ – നെഞ്ചോരം ചേർത്തണച്ചു എൻ…. ജീവിത മരുഭൂമിയെ, പൂങ്കാവനമാക്കിയെൻ ദൈവം… തുണയില്ലാതായെന്നു കരൾനൊന്തു മിഴിനീർ തൂകിയപ്പോൾ ക്രൂശിൻ, പാതയിൽ സ്വർഗീയ – വിരുന്നൂട്ടി… എൻ കൃപമതിനിനക്കിനി ഞാൻ തുണയെന്നു – എന്നോടു മൊഴിഞ്ഞവൻ, വ്യാധികൾക്കിടയിൽ, നല്ലൊരു വൈദ്യനും,ഔഷധിയും […]
⭐ആരാണ് ആദ്യമായി കേരളത്തില്‍ കാര്‍ (Car) വാങ്ങിയ മലയാളി ?

👉1902 ൽ ആലുമ്മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍ ( മുട്ടം , ഹരിപ്പാട് ) എന്ന വ്യവസായി ആണ് കേരളത്തില്‍ ആദ്യമായി കാര്‍ (Car) വാങ്ങിയത് . കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു ശ്രീ. ചാന്നാര്‍ . കേരളത്തിലെ ആദ്യ Motor Cycle ഉം അദ്ദേഹമാണ് വാങ്ങിയത്. തിരുവിതാംകൂറിലെയും , മദ്രാസ് പ്രസിഡന്‍സിയിലെയും ഏറ്റവും വലിയ നികുതി ദായകനായിരുന്നു ( Tax Payee) ശ്രീ. ആലുമ്മൂട്ടില്‍ കൊച്ചുകുഞ്ഞു ചാന്നാര്‍. അദ്ദേഹം തിരുവിതാംകൂറിലെ artillery supplier ഉം […]
പ്രസിഡന്റിനെയും പിടിച്ച് അമേരിക്കൻ ചീവീട്: വൈറ്റ്‌ഹൗസ് വിമാനം വൈകിച്ചത് 5 മണിക്കൂർ

വാഷിങ്ടൻ ∙ നീണ്ട 17 വർഷത്തിനു ശേഷം അമേരിക്കയെ വിറപ്പിക്കാനെത്തിയ ചീവീടു കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും വെറുതേ വിട്ടില്ല. ജി7 ഉച്ചകോടിക്കായി യൂറോപ്പിലേക്കു പുറപ്പെടാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ ബൈഡൻ, പിൻകഴുത്തിൽനിന്ന് ചീവീടിനെ (സിക്കാഡ) തട്ടിമാറ്റിയ ശേഷം മാധ്യമപ്രവർത്തരോടു പറഞ്ഞു: ചീവിട് പിടിക്കാതെ നോക്കണേ. ഒരെണ്ണം എന്നെ പിടിച്ചു! ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ചീവീടുകൾ കയറിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിനെ ചീവീട് പിടിച്ചത്. ആയിരക്കണത്തിന് ചീവീടുകൾ എൻജിനുള്ളിൽ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം […]
ബിറ്റ്കോയിൻ: ചരിത്രമെഴുതി എൽസാൽവദോർ

ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബിറ്റ്കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. ഒരു ബിറ്റ്കോയിന്റെ മൂല്യം ഇന്നലെ 35,197 ഡോളറാണ് (25.67 ലക്ഷം രൂപ). English Summary: El Salvador approves Bitcoin as […]
25 ലക്ഷം രൂപയോളം കോഴ നൽകി; 56 കുറ്റി മരം മുറിച്ചു; വെളിപ്പെടുത്തി റോജി

മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായി പ്രതി റോജി അഗസ്റ്റിൻ. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. വനം ഓഫിസ് സ്റ്റാഫിനും പണം നല്‍കി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി മാധ്യമങ്ങളോട്, റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ല. സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണ് മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. […]
കുട്ടികളുടെ കൊവിഡ് ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാർ

കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.ബുധനാഴ്ച രാത്രിയാണ് പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കിയത്. റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മരുന്ന് 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ […]
കുറയാതെ കോവിഡ്;സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്, ടിപിആറിൽ നേരിയ ആശ്വാസം: വീണ്ടും മരണം കൂടി

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

കോരളത്തില്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ […]



