ആകാശമേ നിന്നിലൂടെ
“മന്നാ”ഭൂമിയിൽ വർഷിപ്പിച്ചയെൻ സൃഷ്ടിതാവിനെ ഓർക്കുന്നു ഞാൻ..
എൻകൽഭരണിയിൽ,
മുന്തിരിച്ചാറുമില്ല,
പകർന്നീടുവാനായി
പുതുവീഞ്ഞുമില്ല ആ –
ലഹരിയെല്ലാം മാഞ്ഞിതാ,
ഇരുൾമൂടി ആധികൾ പെരുകിയ വീഥിയിൽ ഈ –
യാത്ര തീരാൻ ഇനി എത്ര ദൂരം…..
വാടി തളർന്നപ്പോൾ –
നെഞ്ചോരം ചേർത്തണച്ചു
എൻ….
ജീവിത മരുഭൂമിയെ,
പൂങ്കാവനമാക്കിയെൻ
ദൈവം…
തുണയില്ലാതായെന്നു കരൾനൊന്തു മിഴിനീർ
തൂകിയപ്പോൾ ക്രൂശിൻ,
പാതയിൽ സ്വർഗീയ –
വിരുന്നൂട്ടി…
എൻ കൃപമതിനിനക്കിനി
ഞാൻ തുണയെന്നു –
എന്നോടു മൊഴിഞ്ഞവൻ,
വ്യാധികൾക്കിടയിൽ,
നല്ലൊരു വൈദ്യനും,ഔഷധിയും
ആയി മാറി വിധവയ്ക്കു –
കണ്ണിലെ കൃഷ്ണമണിയും
പ്രിയ കാന്തനും
പ്രിയ സ്നേഹിതർ,
പിരിഞ്ഞാലും…..
ആത്മാവിനുള്ളിലെ കനവുകൾ അണഞ്ഞാലും..
ഉറ്റവർ മറന്നാലും ഞാൻ,
എന്നും പ്രിയനേ നിൻ നിഴലിൻ മറവിൽ നാഥാ…
എൻ.. ജീവനെ…
എൻ… ജീവ……. നേ
🌹🌹🌹🌹🌹🌹🌹🌹
രചന :ഷാമിനി
ഗാനം :പ്രാണപ്രിയൻ 💕
About The Author
No related posts.