⭐ആരാണ് ആദ്യമായി കേരളത്തില്‍ കാര്‍ (Car) വാങ്ങിയ മലയാളി ?

Facebook
Twitter
WhatsApp
Email

👉1902 ൽ ആലുമ്മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍ ( മുട്ടം , ഹരിപ്പാട് ) എന്ന വ്യവസായി ആണ് കേരളത്തില്‍ ആദ്യമായി കാര്‍ (Car) വാങ്ങിയത് . കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു ശ്രീ. ചാന്നാര്‍ . കേരളത്തിലെ ആദ്യ Motor Cycle ഉം അദ്ദേഹമാണ് വാങ്ങിയത്.
തിരുവിതാംകൂറിലെയും , മദ്രാസ് പ്രസിഡന്‍സിയിലെയും ഏറ്റവും വലിയ നികുതി ദായകനായിരുന്നു ( Tax Payee) ശ്രീ. ആലുമ്മൂട്ടില്‍ കൊച്ചുകുഞ്ഞു ചാന്നാര്‍. അദ്ദേഹം തിരുവിതാംകൂറിലെ artillery supplier ഉം കുത്തകക്കാരനുമായിരുന്നു ( liquer supplier). ഏറ്റവും വലിയ ഭൂഉടമയായിരുന്നു . മറ്റുചില നാടുരാജ്യങ്ങളിലെയും artillery supplier ഉം ആയിരുന്നു. അദ്ദേഹത്തിന് മദ്രാസില്‍ ഒരു മേട ( ചെറിയ കൊട്ടാരം ) ഉണ്ടായിരുന്നു. ആദ്യമായി കേരളത്തിനു പുറത്തു മേട വച്ച മലയാളീയും ചാന്നാര്‍ ആണ് .
കേരളത്തില്‍ അദ്ദേഹത്തിന് 5 മേടകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് ശ്രീ നാരായണ ഗുരുവിനും ഒരു കാര്‍ വാങ്ങിക്കൊടുത്തു . മദ്രാസിലെ മേട ഗുരുവിനു നല്കി. SNDP യോഗത്തിന്‍റെ വൈസ്- പ്രസിഡന്‍റ് ആയിരുന്നു ശ്രീ . കൊച്ചുകുഞ്ഞു ചാന്നാര്‍ .സഞ്ചാര സ്വാതന്ത്യത്തിനായി സ്വന്തമായി റോഡു നിർമ്മിച്ചു യാത്ര ചെയ്ത ആളായിരുന്നു ആലുംമൂട്ടിൽ ചാന്നാർ . ടൗൺ ഹാൾ മുതൽ ഡാണാ പടി വരെ നിർമ്മിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. മുട്ടത്ത് മുസ്ലിങ്ങളുടെ അഭ്യര്‍ഥന പ്രകാരം ഭൂമി ദാനമായി നല്കി ഒരു മുസ്ലിം പള്ളി നിര്‍മ്മിച്ചുകൊടുത്തിട്ടുണ്ട് ചാന്നാര്‍. അദ്ദേഹം ക്രിസ്ത്യാനികളെയും ദളിതരേയും കൂടി സഹായിച്ചിട്ടുണ്ട് . ശ്രീ. സുഭാനന്ദ ഗുരുവിനെ ( പാപ്പന്‍ കുട്ടി -15/16 വയസ് ) കണ്ടെത്തി ശ്രീ. നാരായണ ഗുരുവിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നത് ശ്രീ. ചാന്നാര്‍ ആയിരുന്നു.ഒരിക്കല്‍ ശ്രീമൂലം തിരുനാള്‍ രാജാവു പറഞ്ഞു ” ഈ രാജ്യത്തു നമ്മെപ്പോലെയുള്ള ആളായിരുന്നു ചാന്നാര്‍ ” എന്ന്. നമ്മെയും രാജ്യത്തെയും തീറ്റിപ്പോറ്റുന്നത് ചാന്നാരാണെണെന്നും രാജാവു പറഞ്ഞിട്ടുണ്ട്. . കാരണം രാജ്യത്തിന്‍റെ 37% tax ആലുമ്മൂട്ടില്‍ തറവാട്ടില്‍ നിന്നുമായിരുന്നു അടച്ചിരുന്നത് .
തിരുവിതാംകൂര്‍ രാജ്യം ബ്രിട്ടീഷുകാര്‍ക്ക് കൊടുക്കേണ്ട കപ്പമായ 12000 പവന്‍ , ചാന്നാരുടെ ജേഷ്ടന്‍ ശേഖരന്‍ ചാന്നാര്‍ , നായര്‍ പട്ടാളത്തിന്റെ അകമ്പടിയോടുകൂടി നേരിട്ടു മദ്രാസില്‍ കൊണ്ടടയ്ക്കുകയായിരുന്നു പതിവ്.
കൊട്ടാരത്തില്‍, ഖജനാവില്‍ പണത്തിന് കുറവുവന്നാല്‍ ആലുമ്മൂട്ടില്‍ നിന്നു കടം എടുക്കുമായിരുന്നു . രത്നങ്ങള്‍ പതിച്ച ഒരു സ്വര്‍ണവടി, പിറന്നാള്‍ സമ്മാനമായി രാജാവിന് ചാന്നാര്‍ നല്കിയിട്ടുണ്ട്. കേരളത്തിലെ രാജ കുടുംബങ്ങളെക്കാൾ സ്വത്തുണ്ടായിരുന്ന കുടുംബമായിരുന്നു ആലുമ്മൂട്ടില്‍ ( കോമലീഴത്ത്) കുടുംബം. ഇവരുടെ പൂര്‍വികര്‍ നാട്ടുപ്രമാണിമാരും , ഓടനാട് ( ഒന്നാട്ടുകാര ) രാജാവിന്‍റെ പടനായകന്മാരും ആയിരുന്നു. 600 വര്‍ഷത്തിനുമേല്‍ പാരമ്പര്യമുള്ള , അരിയിട്ടുവാഴ്ച്ച ഉണ്ടായിരുന്ന കുടുംബമാണിത് . അന്ന് തിരുവിതാംകൂര്‍ രാജാവിനെ , മുന്‍കൂര്‍ അനുവാദമില്ലാതെ മൂന്നുപേര്‍ക്കു മാത്രമേ കാണുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ , അമ്മ മഹാറാണിക്കും, ദിവാനും പിന്നെ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും !
അടുത്ത കുടുംബക്കാരണവര്‍ ആകേണ്ടിയിരുന്ന , അനിന്തിരവന്‍ ശ്രീധരപ്പണിക്കര്‍ ( ശ്രീധരന്‍ ചാന്നാര്‍ – A P ഉദയഭാനുവിന്റെ ജെഷ്ടന്‍ ) സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് ചാന്നാരെ ഉടവാളുകൊണ്ട് വെട്ടിക്കൊന്നു.
രണ്ടാമത്തെയും, മൂന്നാമത്തേയും കാറുകള്‍ തിരുവിതാംകൂര്‍ രാജാവിനും, ദിവാനും വേണ്ടി ഗവര്‍ൺമെന്‍റ് വാങ്ങി . ഇതിന് ശേഷമാണ് കൊച്ചിരാജ്യത്തും , മലബാറിലും കാറുകള്‍്് വാങ്ങുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *