LIMA WORLD LIBRARY

സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

കോരളത്തില്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.

മംഗലാപുരം – കോയമ്പത്തൂര്‍ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂര്‍ – കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ – എറണാകുളം – ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം – കാരൈക്കല്‍ – എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px