ലോക പുസ്തകവായന – ലീലാമ്മതോമസ് , ബോട്സ്വാന

റോണ്ട ബോൺ എഴുതിയ “ദി സീക്രട്ട്” ൽ 45 വാക്യങ്ങൾഉണ്ട്… പുസ്തകം വളരെ വേഗത്തിൽ വിറ്റഴിഞ്ഞു.റോണ്ട ബോൺ എഴുതിയ രഹസ്യം “ആത്മാവിന്റെ വെളിപ്പെടുത്തൽ ” (ദി സീക്രട്ട്” (ദി സീക്രട്ട്) ദശലക്ഷക്കണക്കിന് ആളുകൾക്ക് അതിനുള്ളിലെ പ്രതിഫലനങ്ങൾക്കായി റഫറൻസ് പുസ്തകമായി മാറിക്കഴിഞ്ഞു റോണ്ടബോൺ രഹസ്യതത്വം ആസ്പദമാക്കിയാണ് ബോട്സ്വാനയിലുള്ള മിക്കവാറും പള്ളികൾ ആത്മീയഅഭിവൃദ്ധി ക്ലാസ്സ് എടുക്കുന്നത്..ഇതു മതപരമായതു മല്ല.ഹിപ്നോട്ടീസം രീതിയുമല്ല. ടീച്ചർ ആകണ്ടവനെ ഡോക്ടർ ആക്കിയാൽ അവൻ ആ പ്രസ്ഥാനം തന്നെ നശിപ്പിക്കാൻ ഉൾവിളി ഉണ്ടാകും.. “No” എന്നഒരു വാക്കു […]
നിന്റെ കരം പിടിച്ച് – ശുഭ ബിജുകുമാർ

കൈ പിടിച്ചങ്ങനെ നടക്കണുണ്ടെ പല്ലില്ലാത്തോരീ മുത്തശ്ശൻ കാതോരം വാതോരാതെ മൊഴിയണുണ്ടേ എന്നെ നടത്തിയ വഴികളാണെ ഓർമ്മകളെല്ലാം കളഞ്ഞു പോയെ ഇന്നെന്റെ കൈകളിൽ തൂങ്ങി നടപ്പാണേ പല്ലില്ലാ മോണ കാട്ടി ചിരിക്കുന്നൊരി ഉണ്ണിയെ കൊണ്ടു മടുത്തു പോയെ മാമ്പൂവ് കണ്ടും മാമ്പഴമുണ്ടും ചിരിച്ചൊരുണ്ണി യാം മുത്തശ്ശനങ്ങു നടക്കുന്നുണ്ടേ. ബാല്യം മറക്കാത്തോരുണ്ണിയായി സ്നേഹത്തോടുണ്ണിയെ ചേർത്തു പിടിച്ചു ഞാനും നടപ്പങ്ങു തുടങ്ങിയല്ലോ അമ്പലം കാണാൻ ആൽത്തറ കാണാൻ അമ്പോറ്റിയെ കണ്ടു കൈ തൊഴുവാൻ. കൊമ്പനാം കരിവീരനെ കാണുവാൻ ഇമ്പത്തോടങ്ങനെ നിപ്പാണേ
വായനയുടെ വളർത്തച്ഛന് – പ്രണാമം – സൂസൻ പാലാത്ര

വായനയുടെ വളർത്തച്ഛൻ എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള യശ:ശരീരനായ പി.എൻ. പണിക്കർ സാറിനെ അനുസ്മരിക്കുന്ന ഈ വേളയിൽ എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു വരുന്നത് അദ്ദേഹത്തിൻറെ ലാളിത്യമാർന്ന പ്രവർത്തനശൈലിയും, അർപ്പണബോധവും ആണ്. ഈ പ്രത്യേകതകളായിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. ജീവിതത്തിൻറെ സിംഹഭാഗവും അദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനത്തിനും സാക്ഷരത പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു. കാൻഫെഡിൻ്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ എഴുത്തും വായനയും അഭ്യസിക്കാനുള്ള ഭാഗ്യമോ അവസരമോ ലഭ്യമാകാതിരുന്ന ഒരു വിഭാഗം ജനങ്ങളെ അദ്ദേഹം കരം പിടിച്ചുയർത്തി സമൂഹത്തിൻറെ ഭാഗമാക്കി മാറ്റി. ആ കാലഘട്ടത്തിൽ […]
ശ്രീമതി സൂസൻ പാലാത്രയുടെ ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ യാത്രാവിവരണത്തെക്കുറിച്ച് പറയുന്നതു കേൾക്കാം
ചിതയെരിയും മുമ്പേ – സെഫി സാലി-

സ്വയമുരുകി തീരുമൊരു മെഴുകു തിരി നാളമെങ്കിലും ചുറ്റിലും പ്രഭ പരത്തുമീ കയ്തിരിനാളം.. എല്ലാം മറന്നും മെല്ലാംമറച്ചും ഉരു കി യൊളിക്കുന്നുയോരോ മനുഷ്യജന്മവും കാലo കെടുത്താത്ത തീജ്വാലയും പേറിയണോരോ ജന്മത്തിനന്ത്യവും . ശരവേഗത്തിൽ പായുന്നു പിറക്കിലേക്കാ മാനസം.. നന വാർന്നോരോർമകളെ പുൽകിടാൻ.. തിരികെയെത്തുമാമത് ക്ഷണമാത്രയിൽ ആകുലപ്പെടുന്നോരാ.. ഭാവിയെ പുണരാൻ ചെഞ്ചായം വാരി പൂശിയോരർക്കൻ പടിഞ്ഞാറ സ്തമിച്ചിടുമ്പോൾ.. കൂകി തളർന്ന കുഞ്ഞിളം പൂങ്കുയിൽ മോന്തിക്കു കൂടണഞ്ഞിടുമ്പോഴും മന്ദ മാരുതൻ വന്നു തഴുകി തലോടിലും.. ആറു കില്ലയെൻ..വ്യാധി യിൽ കോർത്തരശ്രു ബിന്ദുക്കളൊന്നും… എന്നെ ഞാനാക്കിടുമെൻ നിഴലുപോലും കയ് വിടുന്നുവെന്നു തോന്നിയൊരു മാത്രയിൽ… ഇറ്റിറ്റു വീണയാ കണ്ണുനീർതുള്ളികൾ.. വെറുതെയെങ്കിലുമെൻ ചേല നനച്ചുവോ.. പകലോൻ പരത്തുമീ പകൽ വെളിച്ചത്തിലും..പരതുന്നു പകപ്പോടെപല നഷ്ട്ട സ്വർഗങ്ങളും.. മാറ്റമില്ലൊരിക്കലുമോന്നിനുമിന്നുമെന്നും നിഷ്കളങ്ക ബാല്യ ത്തിലും..പിന്നെയാ കൗമാര യവ്വനത്തിലും.. ഇനിയില്ല നാളാകളെ റേയും പിന്നിട്ട ദിനങ്ങൾക്ക് പകരമാവാൻ… പ്രതീക്ഷകലൊന്നാക സ്തമിച്ചിടുമ്പോഴും ഒരു നറു തിരി വെട്ടമായ് പായുന്നു എൻ മണിമുത്തിൻ കുഞ്ഞു ബാല്യം….. By – സെഫി സാലി–
പകലിരവുകൾ – സുജൻ പൂപ്പത്തി

അന്തിമോന്താൻ അതിവേഗന വിവശനായ് സമയരഥമേറി പകലോൻ പടിഞ്ഞാട്ടു പാഞ്ഞു മൂവന്തി മുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പി സിന്ദൂരം വിതറി പശ്ചിമാംബര ച്ചെരുവിൽ ചേറിൽ കുരുത്ത ചെന്താമര ച്ചെറുമക്കിടാത്തി വാപൊത്തിവഴിമാറി വരമ്പിലെ മ്പ്രാനെന്നപോൽ വാനിലമ്പിളി പാലൊളിച്ചന്ദ്രിക തൂകിയുദിച്ചു വാൽക്കണ്ണാടി പൊയ്ക നോക്കി മുഖം മിനുക്കി കളജനങ്ങളടക്കി പക്ഷികൾ കൂടണഞ്ഞു കൊക്കുരുമ്മി കുറുകി കൂട്ടിലി ണപ്രാവുകൾ ഉറക്കച്ചടവ് വിട്ടുണർ ന്നെണീ റ്റല്ലിയാമ്പലും കൺമിഴിച്ച് വിടർന്നു കലയെ കൺനിറയെ കണ്ടു രാവിലിരതേടും ജീവികളുറക്കം വിട്ടുണർന്നെണീറ്റു പുൽമേട് വിട്ടരുമപ്പൈകിടാങ്ങ ളും തിരിച്ചു നിശാജീവിത നാടകത്തിൻ തിരശ്ശീല […]
നോക്കി നോക്കിയിരുന്ന് – ജയപ്രകാശ് എറവ്

‘ശരിയോ, തെറ്റോ’ നോക്കി നോക്കിയിരുന്നു കണ്ണിമവെട്ടാതെ…! ‘കൊമ്പത്തിരുന്ന് ‘ തലവെട്ടിച്ചൊരു നോട്ടം. ഒരു കുണുക്കം. ചെറുകണ്ണുകളിൽ ലാസ്യനടനം. കാത്ത് കാത്തിരുന്നിട്ടും നോക്കി നോക്കിയിരുന്നിട്ടും ‘ഓന്തേ’ നീയെന്തേ പഴമയ്ക്ക് കീഴടങ്ങാത്തു…? ശിരസ്സാകെ പടർന്നൊരീ രക്തവർണ്ണം ആരുടെ രക്തം വലിച്ചൂറ്റിയ വർണഭാരം? കാണുമ്പോഴെല്ലാം ഈ നിറം, തുറിച്ച നോട്ടം, കുണുക്കം. നോക്കി നോക്കിയിരുന്നിട്ടും മാറാത്ത – ഒറ്റ നിറം. ഹേയ്… പഴമതൻ നാവിൻത്തുമ്പിൽ പിഴ കൊണ്ട ജന്മം നീ. നിന്നെ കണ്ടാൽ തുപ്പണമെന്നൊരു ചൊല്ല്. നിറവും, ഭാഷയും, കാണുമ്പോൾ ചിരിയും […]
അന്റോണിയോ ഗുട്ടെറസ് വീണ്ടും യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ഒൻപതാമത്തെ സെക്രട്ടറി ജനറലായി 2017 മുതൽ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 നു അവസാനിക്കാനിരിക്കെയാണ് അടുത്ത 5 വർഷത്തേക്കു വീണ്ടും തിരഞ്ഞെടുത്തത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം യു എൻ ആസ്ഥാനത്ത് ഗുട്ടെറസിനെ സന്ദർശിച്ച ശേഷം സ്ഥാനാർഥിത്വത്തിനു ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയായ […]
ടിയൻഹെ ബഹിരാകാശ നിലയത്തിൽ 3 സഞ്ചാരികളെയെത്തിച്ച് ചൈന

ബെയ്ജിങ് ∙ ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്. ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. നൈ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്ബോ (45) എന്നിവരാണു യാത്രികർ. ഇവർ നിലയത്തിൽ 3 മാസം താമസിക്കും. ടിയാങ്ഗോങ് […]
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് മരണം 115; ടെസ്റ്റ് പോസിറ്റിവിറ്റി 10.22;

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി […]
രാജ്യത്ത് മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത് ആറ്– എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ. അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. […]
രാജ്യത്തു പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു; രണ്ടാംതരംഗം ശമിക്കുന്നതായി സൂചന

കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 60,753 പേരാണ് കോവിഡ് പോസിറ്റീവായത്. 1,647 മരണം റിപ്പോര്‍ട്ട് ചെയ്തു. 97,743 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. കോടി 98 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2 കോടി 86 ലക്ഷം പേര്‍ രോഗമുക്തരായി. മരണസംഖ്യ 3,85,137. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 […]
കോപ്പ അമേരിക്ക: റോഡ്രിഗസിന്റെ ഗോളിൽ അര്‍ജന്റീനയ്ക്കു ജയം, ബൊളീവിയയ്ക്കു എതിരെ ചിലി ആദ്യ ജയം സ്വന്തമാക്കി

കോപ്പ അമേരിക്കയില്‍ യുറഗ്വയ്ക്കെതിരെ അര്‍ജന്റീനയ്ക്കു ജയം. 13ാം മിനിറ്റില്‍ ഗ്യൂഡോ റോഡ്രിഗസാണ് സ്കോര്‍ ചെയ്തത്. ആദ്യമല്‍സരത്തില്‍ ബൊളീവിയയെ ചിലി എതിരില്ലാത്ത ഒരുഗോളിന് തോല്‍പിച്ചു. ഒന്‍പതാം മിനിറ്റില്‍ ബെന്‍ ബ്രെരെട്ടനാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ചിലിയുടെ ആദ്യജയമാണ്



