അന്തിമോന്താൻ അതിവേഗന വിവശനായ്
സമയരഥമേറി പകലോൻ പടിഞ്ഞാട്ടു പാഞ്ഞു
മൂവന്തി മുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പി
സിന്ദൂരം വിതറി പശ്ചിമാംബര ച്ചെരുവിൽ
ചേറിൽ കുരുത്ത ചെന്താമര ച്ചെറുമക്കിടാത്തി
വാപൊത്തിവഴിമാറി വരമ്പിലെ മ്പ്രാനെന്നപോൽ
വാനിലമ്പിളി പാലൊളിച്ചന്ദ്രിക തൂകിയുദിച്ചു
വാൽക്കണ്ണാടി പൊയ്ക നോക്കി മുഖം മിനുക്കി
കളജനങ്ങളടക്കി പക്ഷികൾ കൂടണഞ്ഞു
കൊക്കുരുമ്മി കുറുകി കൂട്ടിലി ണപ്രാവുകൾ
ഉറക്കച്ചടവ് വിട്ടുണർ ന്നെണീ റ്റല്ലിയാമ്പലും
കൺമിഴിച്ച് വിടർന്നു കലയെ കൺനിറയെ കണ്ടു
രാവിലിരതേടും ജീവികളുറക്കം വിട്ടുണർന്നെണീറ്റു
പുൽമേട് വിട്ടരുമപ്പൈകിടാങ്ങ
ളും തിരിച്ചു
നിശാജീവിത നാടകത്തിൻ
തിരശ്ശീല മെല്ലെ പൊങ്ങി
രജനീകമ്പളം നീക്കി രാപ്പക്ഷിക ളുണർന്നു
പകലിലിരതേടി തളർന്ന പക്ഷി ക്കൂട്ടങ്ങൾ
ചേക്കേറാനായ് ചിറകടിച്ചുയർന്നു
പൊങ്ങി
സൂര്യകാന്തിയിൽ പകൽ മങ്ങിയ താരകങ്ങൾ
നിരനിരയായി തിരി ത്താലമെടു ത്തു മിന്നി
പനിച്ചൊരാ പകൽ കരിമ്പടം വാരി പുതച്ചു
ഇരുൾ പരന്നിതാ രാത്രിഞ്ചരന്മാ രുണർന്നു
വൻചിറകടിച്ച് പറന്നുകടവാതി ലുകൾ
രാപ്പാടികൾക്കൊത്ത് താളമിട്ടു ചീവീടുകൾ
പകലുറക്കം വിട്ടുണർന്നെണീറ്റു പകലുണ്ണാമൻ
നിലാവെട്ടം വീണാ കൂമനും നത്തു മുണർന്നു
ഇരുളില്ലെങ്കിൽ വെളിച്ചമൊരു പാഴ്കിനാവ്
പകലിരവുകൾ ചരാചരങ്ങൾക്ക്
സമംതന്നെ.
സുജൻ പൂപ്പത്തി











