കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 60,753 പേരാണ് കോവിഡ് പോസിറ്റീവായത്. 1,647 മരണം റിപ്പോര്‍ട്ട് ചെയ്തു. 97,743 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്.
കോടി 98 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2 കോടി 86 ലക്ഷം പേര്‍ രോഗമുക്തരായി. മരണസംഖ്യ 3,85,137. ആക്ടീവ് കേസുകള്‍ ഏഴു ലക്ഷത്തി അറുപതിനായിരമായി കുറഞ്ഞു. 74 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. മരണനിരക്ക് 1.29 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. പ്രതിദിന പോസറ്റിവിറ്റി നിരക്ക് 2.98 ശതമാനമായി കുറഞ്ഞു. 38 കോടി 92 ലക്ഷം പരിശോധനകള്‍ നടന്നു. 27 കോടി 23 ലക്ഷം ഡോസ് വാക്സീന്‍ വിതരണം ചെയ്തു.













