LIMA WORLD LIBRARY

കോഴിയും കൂവലും – ബേബിജോൺ താമരവേലി ( മസ്കറ്റ് )

ഒഴിഞ്ഞുകിടക്കുന്ന ആവീട് പലരും വാടകയ്ക്ക് എടുക്കാൻ വരുന്നത് അടുത്തവീട്ടിൽ താമസിക്കുന്ന ബ്രിട്ടാസ് ശ്രദ്ധിച്ചിട്ടുണ്ട്.ഓരോരോകാരണങ്ങളാലാണ് പലരും പിന്തിരിയുന്നത്.നട്ടുച്ചയ്ക്ക് ആവീടു നോക്കാൻ വന്നഒരിംഗ്ലീഷ്കാരനുംഭാര്യയും നേരെ ബിട്ടാസിന്റെ വീട്ടിൽവന്നാണ് കാര്യങ്ങൾ അന്വേഷിച്ചത്.സംസാരത്തിനിടയിൽ “നല്ലവീടാണ്”എന്ന് ബ്രിട്ടാസ് അവരോട് പറയുകയും ചെയ്തു.അയൽപക്കത്ത് ഒരിംഗ്ലീഷ്കുടുംബം വരട്ടെയെന്നുവിചാ രിച്ചാണ് അങ്ങനെ പറഞ്ഞത്.മലയാളി യായ തനിക്ക് ഒരു മലയാളിവന്ന് പാരയാകരുതല്ലോ!!ഏതായാലും ബ്രിട്ടാ സിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് നമ്മുടെ സായ്പ്പും കുടുംബവും ഒരാഴ്ച കഴിഞ്ഞ് അവിടെ താമസ്സിക്കാനെത്തി. അയാളുടെ പേര് വിൽസൺ.ഭാര്യ ഒരു വെളുത്തുമെല്ലിച്ചസ്ത്രീ.മൂന്നുമക്കൾ. രണ്ടുമൂന്നുദിവസം സ്വൊര്യമില്ലാതെ തകർത്തു പണിയായിരുന്നു!പുതിയ ഫി […]

ജ്ഞാനഭാരം – ഷൈജ്യ അലക്സ് (അമേരിക്ക )

നോവലുകൾ എല്ലാ കാലത്തും സാധാരണ ജനങ്ങളുടെ ജീവിത പരിസരങ്ങളും അരികു ചേർക്കപെട്ടവരുടെ അവഗണനയുടെ കഥകളും സാമൂഹിക ഗാർഹിക പരിസരങ്ങളോട് ചേർന്ന് നിന്നോ അതിലെ വ്യവസ്ഥിതിയെ വെല്ലു വിളിച്ചോ ആണ് നിലകൊള്ളുന്നത്.ഓരോ എഴുത്തുകാരനും താൻ കണ്ടു പരിചയിച്ച സംഭവങ്ങളോ സമകാലിക പ്രശ്നങ്ങളോ തന്റെ രചനയ്ക്ക് ഉപകരണങ്ങൾ ആക്കി മാറ്റുന്നു.ഈ ഉപാധികളുടെ അളവുകൾ പലപ്പോഴും സ്വന്തം വിശ്വാസങ്ങളെ,രാഷ്ട്രീയഅഭിരുചിയെ, മൂല്യബോധത്തെ ഒക്കെ ആശ്രയിച്ചു ഏറിയും കുറഞ്ഞും ഇരിക്കും. ഭൂഖണ്ഡങ്ങളുടെ വരെ അതിരുകളെ വിശാലമാക്കിയ മഹാമാരി കാലത്തു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഇ സന്തോഷ് […]

വാക്സീനെടുത്താൽ ചിക്കൻ കഴിക്കരുതെന്ന് വ്യാജ പ്രചാരണം കേസെടുത്ത് നടപടിക്കൊരുങ്ങി പൊലീസ്

കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിൽ പറയുന്നു. വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും ശബ്ദ സന്ദേശത്തിലുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിന്ന പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി ജി […]

വേദങ്ങളിലെ പ്രജാപതി ആര്? തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന്‌ …..

2,3 വർഷങ്ങൾക്കു മുമ്പ് ശ്രീ ജോസഫ് തളിയാടി എനിക്കയച്ചുതന്ന വിലപ്പെട്ട അറിവുകളാണ് ഞാൻ താഴെ പങ്കിടുന്നത്. ഇത് ഞാൻ എഴുതിയതല്ല എങ്കിലും പ്രിയപ്പെട്ട വായനക്കാർക്കായി ഷെയർ ചെയ്യുന്നു. – സൂസൻ പാലാത്ര –   തൊണ്ണൂറുകളിൽ നാം ഒരു മണിക്കൂർ ശ്വാസമടക്കി കേട്ട സാക്ഷ്യം*….. അന്ന് ശ്രീ അരവിന്ദാക്ഷമേനോൻ പറഞ്ഞതിൽ നിന്ന്‌ ….. 🅾️ വേദങ്ങളിലെ പ്രജാപതി ആര്? 🅾️ ഒരിക്കല്‍ തമിഴ്നാട്ടിലെ സേലം എന്ന പട്ടണത്തില്‍ ദൈവനിഷേധം പറഞ്ഞു കൊണ്ടുള്ള എന്‍റെ പ്രസംഗം കേട്ടിട്ട് ഒരാള്‍ […]

കേന്ദ്രത്തിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം നിലവിൽ വന്നു

കേന്ദ്രത്തിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം നിലവിൽ വന്നു 🖱️കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂ.ആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് […]

റോസ് മേരി, ഡോ.ആർ.വി.ജി. മേനോൻ, സ്വാമി സന്ദീപാനന്ദഗിരി തുങ്ങിയവർ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിനാലാം വാർഷികാഘോഷം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കഴിഞ്ഞ ദിവസം ഭാരത് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്ര സംഭാവനാ പുരസ്കാരം റോസ് മേരി ഏറ്റുവാങ്ങി.  വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ് ഡോ.ആർ.വി.ജി. മേനോനും കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറ് അവാർഡ് സ്വാമി സന്ദീപാനന്ദഗിരിക്കും ഗീതാ ഹിരണ്യൻ എൻഡോവ്മെൻറ് അവാർഡ് അമലിനും കനകശ്രീ എൻഡോവ്മെൻറ് അവാർഡ് ഡി.അനിൽ കുമാറിനും മന്ത്രി സമ്മാനിച്ചു.  കോവിഡ് പശ്ചാത്തലത്തിൽ […]

എന്റെ കൊട്ടാരം – വിജു കടമ്മനിട്ട

ചങ്ങലകളില്ലാതെ കുഴിയാനകൾ പിറകോട്ടു നടന്ന്, വാരിക്കുഴിയിൽ ഒളിച്ചിരിക്കുന്ന കളിമൺ പത്തിരിപ്പ്. അടുപ്പും കിടക്കയും തെല്ലു ദൂരമിട്ട്, മുഖം നോക്കിയിരിക്കുന്നു. മാർജ്ജാരക സംഘത്തിന്റെ ഒളിത്താവളവും നിശബ്ദതയും, ചാരച്ചൂടിൽ മയങ്ങുന്ന പൂച്ചകിനാവുകൾ. കണയും ചിരട്ടയും നേരത്തെ ബന്ധം വേർപെടുത്തി, കഴിഞ്ഞ കാലത്തിലെ കഞ്ഞിക്കല കടലിന്റെ ചൂടോർത്തിരിക്കുന്നു. നാമ്പുല്ലു തലപൊക്കാൻ നനവാർന്ന, കറുത്തിരുണ്ട വളക്കൂറുള്ള നിലം. ആടിനും നായ്ക്കൾക്കും ആനത്താര പോലെ ആയിരുന്നു വാതിലുകൾ. വിഴുപ്പു ഭാണ്ഡങ്ങൾ പേറാൻ വിധിക്കപ്പെട്ട്, ഒടുവിൽ തൂങ്ങിമരിക്കേണ്ടി വന്ന അനാഥ പ്രേതംപോലെ ഞ്ഞാന്നോരയ. വാല്മീകങ്ങൾ ജനിക്കുന്ന […]

യുകെയിലെ മുതിര്‍ന്നവരില്‍ 75% പേര്‍ക്കും രണ്ട് ഡോസുകളും ലഭിച്ചു; നാഴികകല്ലെന്ന് ബോറിസ്

യുകെയിലെ മുതിര്‍ന്നവരില്‍ 75 ശതമാനം പേര്‍ക്കും ഇതിനോടകം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചുവെന്നു സ്ഥിരീകരിച്ചു സര്‍ക്കാര്‍. 39,688,566 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ . ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിര്‍ണായകമാണെന്നും ഇതൊരു ദേശീയ നേട്ടമാണെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞത്. എന്നാല്‍ വാക്‌സിനേഷനില്‍ ഇത്രയധികം പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തില്‍ കോവിഡിനെതിരായ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുകയെന്നത് സാധ്യമല്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് ഡയറക്ടറായ പ്രഫ. ആന്‍ഡ്ര്യൂ പോല്ലാര്‍ഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. യുകെയില്‍ 2020 ഡിസംബര്‍ […]

ഇയുവിലെത്തുന്ന ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് വോഡഫോണിന്റെ റോമിംഗ് ചാര്‍ജ്

അടുത്ത ജനുവരി മുതല്‍ യൂറോപ്പില്‍ യാത്ര ചെയ്യുന്ന തങ്ങളുടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വോഡഫോണ്‍. ഉപഭോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന യു കെയിലെ രണ്ടാമത്തെ കമ്പനിയാണ് വോഡഫോണ്‍. നിലവില്‍ EE റോമിംഗ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ജൂണില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ജനുവരി മുതല്‍ പുതിയതും പ്ലാനുകള്‍ നവീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വോഡഫോണ്‍ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു ദിവസം കുറഞ്ഞത് ഒരു പൗണ്ട് നല്‍കേണ്ടതായി വരും . സമാനമായ ചാര്‍ജുകളാണ് […]

അവ്യക്തമായ ആ നീണ്ട യാത്രയ്ക്ക് വിരാമം; ചൈനയിലെ ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങുന്നു

ബെയ്ജിങ് ∙ കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിച്ച് ഒരു വർഷത്തോളമായി തുടരുന്ന യാത്ര അവസാനിപ്പിച്ച് ചൈനയിലെ ആനക്കൂട്ടം യാത്ര തുടങ്ങിയ സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തിലേക്കു മടങ്ങുന്നു. വ്യവസായ, വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപം വരെ എത്തിയ ശേഷമാണു മടക്കം. ഞായറാഴ്ച രാത്രിയോടെ യുവാൻജാങ് നദി കടന്ന ആനകൾ, യാത്ര തുടങ്ങിയ പ്രദേശത്തു നിന്നു 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ. സഞ്ചാരം നിരീക്ഷിക്കാൻ ഡ്രോണുകൾ ഉൾപ്പെടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൈനയിലെ ആനക്കൂട്ടം യാത്രയ്ക്കിടെ കുൻമിങ്ങിലെ കാട്ടിൽ ഉറക്കത്തിൽ. കഴിഞ്ഞ ജൂണിൽ […]

ഒ.ബി.സി ബില്‍ ലോക്സഭ പാസാക്കി; പ്രതിപക്ഷ പിന്തുണയോടെ

ഒബിസി ബില്‍ ലോക്സഭ പാസാക്കി. ഭരണഘടന ഭേദഗതി പാസാക്കിയത് പ്രതിപക്ഷ പിന്തുണയോടെയാണ്. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി. സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍ പെഗസസ് വിവാദത്തിലെ പ്രതിഷേധവും ഏറ്റുമുട്ടലും തല്‍ക്കാലം നിര്‍ത്തിവച്ച് ഒബിസി ബില്‍ പാസാക്കാന്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചു. ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ ഒബിസി കമ്മിഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനപദവി നല്‍കിയ സാഹചര്യത്തിലായിരുന്നു […]

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്, കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു; ടിപിആര്‍ 14.49 %; 116 മരണം

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 % ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് […]

ഡബ്ല്യു.ഐ.പി.ആർ. എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ

തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാർഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽവരും. ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 […]

രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജ്യത്ത്‌ ആയിരം പേര്‍ക്ക് ഒരു ഡോക്ടർ

കോട്ടയം: ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഇന്ത്യക്ക് 2024-ല്‍ എത്താനാകുമെന്ന് നീതി ആയോഗ്. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന ജനസംഖ്യ, ഡോക്ടര്‍ അനുപാതമാണിത്. നിലവില്‍ രാജ്യത്ത് അനുപാതം 1000-ന് 0.77 ആണ്. ആശുപത്രി കിടക്കകളുടെ എണ്ണം 11 ലക്ഷത്തില്‍നിന്ന് 22 ലക്ഷമായി ഉയര്‍ത്തുമെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗമായ ഡോ. വിനോദ് പോള്‍ പറയുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ ശരാശരി ആയുസ്സ് 28 വര്‍ഷമായിരുന്നു. ഇപ്പോള്‍ 70 ആയി. ആരോഗ്യരംഗത്തെ മികവുകൊണ്ടാണിത്. എങ്കിലും, ഡോക്ടര്‍മാരുടെ […]