റോസ് മേരി, ഡോ.ആർ.വി.ജി. മേനോൻ, സ്വാമി സന്ദീപാനന്ദഗിരി തുങ്ങിയവർ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

Facebook
Twitter
WhatsApp
Email

കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിനാലാം വാർഷികാഘോഷം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കഴിഞ്ഞ ദിവസം ഭാരത് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്ര സംഭാവനാ പുരസ്കാരം റോസ് മേരി ഏറ്റുവാങ്ങി. 

വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡ് ഡോ.ആർ.വി.ജി. മേനോനും കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറ് അവാർഡ് സ്വാമി സന്ദീപാനന്ദഗിരിക്കും ഗീതാ ഹിരണ്യൻ എൻഡോവ്മെൻറ് അവാർഡ് അമലിനും കനകശ്രീ എൻഡോവ്മെൻറ് അവാർഡ് ഡി.അനിൽ കുമാറിനും മന്ത്രി സമ്മാനിച്ചു. 

കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് ഇക്കുറി പുരസ്കാരം സമർപ്പിക്കുന്നത്.

ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.വി.എൻ. മുരളി പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ.കെ.പി.മോഹനൻ സ്വാഗതവും വി.എസ്  ബിന്ദു നന്ദിയും പറഞ്ഞു. 

About The Author

Leave a Reply

Your email address will not be published. Required fields are marked *