ഒഴിഞ്ഞുകിടക്കുന്ന ആവീട് പലരും വാടകയ്ക്ക് എടുക്കാൻ വരുന്നത് അടുത്തവീട്ടിൽ താമസിക്കുന്ന ബ്രിട്ടാസ് ശ്രദ്ധിച്ചിട്ടുണ്ട്.ഓരോരോകാ
അന്വേഷിച്ചത്.സംസാരത്തിനിടയിൽ
“നല്ലവീടാണ്”എന്ന് ബ്രിട്ടാസ് അവരോട്
പറയുകയും ചെയ്തു.അയൽപക്കത്ത്
ഒരിംഗ്ലീഷ്കുടുംബം വരട്ടെയെന്നുവിചാ
രിച്ചാണ് അങ്ങനെ പറഞ്ഞത്.മലയാളി
യായ തനിക്ക് ഒരു മലയാളിവന്ന് പാരയാകരുതല്ലോ!!ഏതായാലും ബ്രിട്ടാ
സിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത്
നമ്മുടെ സായ്പ്പും കുടുംബവും ഒരാഴ്ച
കഴിഞ്ഞ് അവിടെ താമസ്സിക്കാനെത്തി.
അയാളുടെ പേര് വിൽസൺ.ഭാര്യ ഒരു
വെളുത്തുമെല്ലിച്ചസ്ത്രീ.മൂന്നുമക്കൾ.
രണ്ടുമൂന്നുദിവസം സ്വൊര്യമില്ലാതെ തകർത്തു പണിയായിരുന്നു!പുതിയ ഫി
റ്റിംഗ്സ് സഹിതം എല്ലാംസ്വയം!ബിട്ടാസി
ന്റെ വീട്ടിലെ കോഴിക്കൂടുകണ്ട് വിൽസ
ണും അതുപോലൊരു കുടുണ്ടാക്കി,
തന്റെ മുട്ടയിടുന്ന ഒരു കോഴിക്കു വേണ്ടി!
രണ്ടുമുന്നുദിവസങ്ങൾ പിന്നെയും കടന്നുപോയി.
നാലാംദിവസം നട്ടുച്ചനേരത്ത് ഭാര്യയും
ഭർത്താവും ബ്രിട്ടാസിന്റെ വീട്ടിൽ വന്നു.
ക്ഷണിക്കാനാണെന്നാണ് ധരിച്ചത്.അതി
ഥികളെ ബ്രിട്ടാസുംകുടുംബവും വേണ്ടവണ്ണം പരി
ചരിച്ചു.എന്നാൽ വിൽസനുള്ള ഒരു ഡിമാന്റ്
അയാൾ തുറന്നു പറഞ്ഞു.” താങ്കളുടെ
ഒരു പൂവൻ കോഴി വെളുപ്പിന് കൂവുന്നു,
അത് ഭാര്യയുടെ ഉറക്കം കെടുത്തുന്നു.
എന്തെങ്കിലും പരിഹാരം കാണണം.”
അതിന് കോഴി കൂവാതിരിക്കുമോ?ബ്രിട്ടാസും കുടുംബവും ഉള്ളാലെ ചോദിച്ചു.എതായാലും പിറ്റേദിവസം സായിപ്പും മദാമ്മയുംകൂടി ഒരു ഇരുമ്പുകൂട് പൊക്കിയെടുത്ത് കൊണ്ടുവന്ന് ബ്രിട്ടാസിന്റെ വീടിനു മുമ്പിൽ വച്ചിട്ടുപോയി.കൂവുന്നകോഴിയെ മാറ്റി
പാർപ്പിക്കാനാണത്രേ!ബ്രിട്ടാസ്”അതൊന്നുംവേണ്ട”സായിപ്പ്:”അല്ല ,അതാണ് നല്ലത്”.ഇപ്പോൾ ആപൂവൻ കോഴിയെപ്പോലെകൂവാൻ അവരുടെ പിടക്കോഴിയുംശ്രമിക്കുന്നുണ്ടുപോലും!
സത്യത്തിൽ ലോകത്ത് ആദ്യമായിട്ടായി
രിക്കും കോഴികൂവൽ തടയാൻ ഇതുപോലൊരു നിർദ്ദേശവുമായി
ഒരയൽക്കാരൻ ഒരയൽക്കാരനെ സമീപിക്കുന്നത്!!
About The Author
No related posts.