കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ | Cappuccino Stories (Malayalam Edition)
മൊഴി വെള്ളിയെങ്കിൽ മൗനം തങ്കം

നമ്മുടെ സംസാരങ്ങൾ ചിലപ്പോഴൊക്കെ അമിതമായിപ്പോകാറുണ്ട്. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ് പുലിവാലു പിടിച്ചവരെ ചരിത്രത്തിലും നമുക്കു ചുറ്റുപാടും നമ്മിൽ തന്നെയും നമുക്ക് കാണാനാകും. നമ്മുടെ സംഭാഷണങ്ങൾ ആലോചിച്ചും കരുതലോടെയുമാണെങ്കിൽ ആർക്കും മുറിവേല്ക്കില്ല. അല്ലെങ്കിൽ കല്ല് കൈവിട്ടു പോയാൽ ഏറ് കൊള്ളുന്ന പ്രതീതിയാകും. നല്ല കേൾവിക്കാരും കുറച്ചു സംസാരവുമാകുമ്പോൾ ആർക്കും പരുക്ക് സംഭവിക്കില്ല. ശ്രവിക്കാനായി നമുക്ക് രണ്ടു ചെവികളുള്ളപ്പോൾ സുരക്ഷിത സംരക്ഷണ വലയത്തിലാണ് നമ്മുടെ ഒരു നാവ് എന്നോർക്കണം. അതു കൊണ്ടാണ് Speech is silver but Silence […]
സ്വാതന്ത്ര്യത്തിനു ശേഷം പൊട്ടിയ വെടികൾ – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

കിട്ടി സ്വാതന്ത്ര്യമെന്നതു കൊണ്ടു് തട്ടിയാദ്യം പിതാവിനെ പണ്ട്! ശക്തമായ നിലപാട് കൈക്കൊണ്ട ശക്തിയെ വീഴ്ത്തി തോക്കിൻ്റെ ഉണ്ട!! ചേറണി സ്വന്തം കൈകളന്യൻ്റെ ചോര കൊണ്ടു് കഴുകുവോർ നമ്മൾ. തോൽവി പറ്റുമിടങ്ങളിലൊക്കെ തോക്കെടുത്തു തൊടുക്കുവോർ നമ്മൾ . കാരിരുമ്പിൻ കരുത്തും ഉൾക്കാമ്പി – ലൂറും നീലക്കരിമ്പിൻ്റെ സത്തും ഒത്തുചേർന്നൊരു മുത്തിനെ വേണം മുക്തമാക്കുവാനിന്ത്യയെ വീണ്ടും. [ പിതാവു് = രാഷ്ട്രപിതാവു് ശക്തി = ഇന്ദിരാഗാന്ധി. ഇതിലെ ഗാഡിയുടെ വേഷം = ഞാൻ]
നീറിപ്പുകഞ്ഞ നെരിപ്പോടുകൾ – ആനന്ദവല്ലി ചന്ദ്രൻ

നീറിപ്പുകഞ്ഞ നെരിപ്പോടുകൾ സമയം പത്തര കഴിഞ്ഞു. മുറിക്കകത്ത് വെളിച്ചമുണ്ട് . എനിക്ക് ഓഫീസിലെ ഒരുപാട് ജോലി ചെയ്‌തുതീർക്കാനുണ്ട്. ജോലി നിർത്തിവെച്ച് ഞാൻ അമ്മയുടെ അടുത്ത് ചെന്നുനോക്കി. അമ്മ, കുളക്കരയിൽ കണ്ണുകളടച്ചിരിക്കുന്ന കൊറ്റിയെപ്പോലെ ധ്യാനനിരതയായി ഇരിക്കയാണ്. മുന്നിൽ തുറന്നുവെച്ചിരിക്കുന്ന കഥാപുസ്തകം. അതോ നോവലോ ? രാത്രിയിലെ അത്താഴവും, മറ്റു പണികളും കഴിഞ്ഞാൽ എന്തെങ്കിലും വായിക്കുന്നത് അമ്മയുടെ പതിവാണ്. ഇന്ന് വായിക്കാതെ കണ്ണുകളടച്ചിരിക്കുന്ന അമ്മയെ നോക്കിനിന്നപ്പോൾ അത്ഭുതം തോന്നി. ഞാനവിടെ നിൽക്കുന്നത് അമ്മ അറിഞ്ഞ മട്ടില്ല. ഞാൻ കുറച്ചുനേരം അമ്മയെത്തന്നെ […]
സ്വാതന്ത്ര്യം ആനക്കഥ – ഗിന്നസ് സത്താർ

ചോദ്യം നെറ്റിപ്പട്ടം കെട്ടിയ പേരുകേട്ട ആനയോട് തന്നെയാകണം. കാലിൽ നട ചങ്ങലയിട്ട് പൊരിവെയിലത്ത് ശരിക്ക് നടക്കാൻ പോലും പറ്റാതെ തലയെടുപ്പോടെ തിടമ്പേറ്റി നിൽക്കുന്ന ആനയോട്. ഉത്തരം അതിങ്ങനെയായിരിക്കും “കുഴിയാനയുടെ ജന്മം മതിയായിരുന്നെന്ന്…”😔 (ഇന്ന് ഗജ ദിനം) Read &share pls 🤝
നീയും ഞാനും – കിടങ്ങറ ശ്രീവത്സൻ

===================== നീലവ്യോമമായെങ്ങും നീ വിളങ്ങുമ്പോൾ ഞാനാം നീർമണിമുത്തിന്നുള്ളിൽ നിന്നെ ഞാനൊളിപ്പി ക്കും. സാഗരസംഗീതമായ് നീയവതരിക്കുമ്പോൾ സാമമായ് ഹൃദന്തമാം ശംഖിൽ ഞാൻ നിറച്ചീടും. ചണ്ഡമാം കൊടുങ്കാറ്റായ് നീയണഞ്ഞാലോ മുളം തണ്ടിലൂടതിനെ ഞാൻ കളഗീതമായ് മാറ്റും. ഘോരമാം താമസ്സിന്റെ ജട നീയഴിച്ചെന്നാൽ ചാരുവാം ചന്ദ്രക്കല- യായി ഞാൻ പറ്റിക്കൂടും. ദാവാഗ്നിനാളങ്ങളായ് നീയുണർന്നാലോവാത്മ- ദാഹത്തിന്നരണിയിൽ നിന്നെ ഞാൻ ലയിപ്പിക്കും പ്രളയപയോധിയായ് വന്നാകിലരയാലി- ന്നിലയായ് നിൻമേനിയെ തൊട്ടുകൊണ്ടൊഴുകും ഞാൻ. ===================== കിടങ്ങറ ശ്രീവത്സൻ,
ഔഷധച്ചെടികൾ – മേരി അലക്സ്

ഔഷധസസ്യങ്ങൾ ഏറെയാണ്, ഓരില, ഈരില, മൂവിലകൾ പുല്ലിൽത്തുടങ്ങി പൂമരം വരെ പർപ്പടകം,പാച്ചോറ്റി,പൊൻകൊരണ്ടി, കൈയ്യന്യം ,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങൽ, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി, നന്നാറി, നീരമൃതും നീർമാതളം, നീർബ്രഹ്മി, നീലാംബരി, വയമ്പ്,വള്ളിപ്പാല,വേലിപ്പരുത്തി വേതിനു വേപ്പ്,മറ്റിലകൾ വേറെ, മഞ്ഞൾ, മുരിങ്ങ, മരമഞ്ഞളും മാതളം,മഞ്ഞക്കൂവ, മുത്തങ്ങയും. കൂവളം, കരളകം, കരിംകുറിഞ്ഞി, കൊളിഞ്ഞി, കരിംതുമ്പ, കരിങ്ങാലിയും, തൊട്ടാവാടി,തിരുതാളി,തുമ്പച്ചെടി, തുളസി,താമര, കുട്ടിത്തക്കാളിയും കടമ്പ്, കർത്തൊട്ടി, കൈപ്പൻപടവലം കരിനൊച്ചി, കടുക്ക,പനിക്കൂർക്കയും അരൂത, അശോകം, ആടലോടകം. ആവിധം എണ്ണിയാൽ ഒടുങ്ങാത്തതായ് ഔഷധസസ്യങ്ങൾ നമുക്കു ചുറ്റും ഓരോന്നു കാണുവാൻ തൊടികൾതോറും […]
പുരസ്ക്കാര മഴയിൽ പകച്ച് – സൂസൻ പാലാത്ര

ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. തൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യ ഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവർ. രണ്ടുപേരും സാഹിത്യ രചനകൾ ഒക്കെ നടത്താറുണ്ട്. എന്നാൽ പുരസ്ക്കാരമഴ ഇടീംവെട്ടി മിന്നിമിന്നീ തിമിർത്തു പെയ്യുന്ന ഈ കാലയളവിൽ തങ്ങൾക്കു രണ്ടുപേർക്കും മാത്രം… ങ് ഹേ…. ആരുതരാനാണ്? അങ്ങനെ കൊതി പിടിച്ചിരിക്കുമ്പോഴാണ്, മാലിനി വിളിക്കുന്നത്. “എടീ ആനിനിനക്ക് വാസു നിർഭയനെ പരിചയമുണ്ടോടീ? …. നമ്മുടെ ഗ്രൂപ്പിലെ ജോൺസി മേമന എന്നെ ഫോൺ വിളിച്ചു പാഞ്ഞു; […]
കാബൂളിൽ യുഎസ് വിമാനത്തിൽ തൂങ്ങിക്കയറിയ 7 പേർ വീണുമരിച്ചു; പരിഭ്രാന്തി, പലായനം

കാബൂൾ ∙ താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി. TOP NEWSതാലിബാനുമായി സഹകരിക്കാൻ തയാറെന്ന് ചൈന; യാഥാർഥ്യം അംഗീകരിക്കുന്നു: ബ്രിട്ടൻ രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ […]
യുഎസ് പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടരുത്; സേന പിന്മാറ്റം ശരിവച്ച് ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കാനുള്ള തീരുമാനം ശരിവച്ച് ജോ ബൈഡന്‍. താലിബാനുമായുള്ള ചെറുത്തുനില്‍പ്പില്‍ അഫ്ഗാന്‍ പാടെ പരാജയപ്പെട്ടെന്നും അധിനിവേശം പ്രതീക്ഷിച്ചതിലും നേരത്തെയായെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാന്‍ പോരാടാന്‍ തയാറല്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നാണ് സേന പിന്മാറ്റത്തില്‍ യു.എസിന്റെ നിലപാട്. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടരുത്. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ ഉപദേശം അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് ഗനി നിരാകരിച്ചെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക […]
ആശങ്കയൊഴിയാതെ കണക്കുകൾ;സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്, കുറയാതെ ടിപിആർ; 127 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
വോട്ടര്‍ ഐഡി കാര്‍ഡ് കിട്ടാനായി കാത്തിരിക്കേണ്ട, ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം ; 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഫോണിലൂടെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ ഡി കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്. ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന www.nvsp.in/ സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ […]
വ്യാജ ഫോൺകോൾ വഴി ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നു ; മുന്നറിയിപ്പുമായി ആർ.ബി.ഐ

ന്യൂഡൽഹി: വ്യാജ ഫോൺ കോൾ തട്ടിപ്പുകാർ വീണ്ടും സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ആർബിഐ. ബാങ്ക് അധികൃതർ എന്ന വ്യാജേന ഫോൺ കോൾ വഴി വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. സോഷ്യൽ എഞ്ചിനീയറിങ്ങ് രീതി വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പ്രധാനബാങ്കുകൾ ഉപയോഗിക്കുന്ന ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണിത്. സൂപ്പർവൈസ്ഡ് എന്റിറ്റിയോട്(എസ്ഇ) ട്രോൾ ഫ്രീ നമ്പറിനോട് സമാനമായ ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെന്ന് ആർബിഐ പറഞ്ഞു.പ്രധാന ബാങ്കുകളുടെ […]
22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?!

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത് മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും […]



