LIMA WORLD LIBRARY

ഔഷധച്ചെടികൾ – മേരി അലക്സ്

ഔഷധസസ്യങ്ങൾ ഏറെയാണ്,

ഓരില, ഈരില, മൂവിലകൾ

പുല്ലിൽത്തുടങ്ങി പൂമരം വരെ

പർപ്പടകം,പാച്ചോറ്റി,പൊൻകൊരണ്ടി,

കൈയ്യന്യം ,കീഴാനെല്ലി,കുറുന്തോട്ടിയും

കുടങ്ങൽ, കച്ചോലം, കറുകപ്പുല്ലും

നറുനീണ്ടി, നന്നാറി, നീരമൃതും

നീർമാതളം, നീർബ്രഹ്മി, നീലാംബരി,

വയമ്പ്,വള്ളിപ്പാല,വേലിപ്പരുത്തി

വേതിനു വേപ്പ്,മറ്റിലകൾ വേറെ,

മഞ്ഞൾ, മുരിങ്ങ, മരമഞ്ഞളും

മാതളം,മഞ്ഞക്കൂവ, മുത്തങ്ങയും.

കൂവളം, കരളകം, കരിംകുറിഞ്ഞി,

കൊളിഞ്ഞി, കരിംതുമ്പ, കരിങ്ങാലിയും,

തൊട്ടാവാടി,തിരുതാളി,തുമ്പച്ചെടി,

തുളസി,താമര, കുട്ടിത്തക്കാളിയും

കടമ്പ്, കർത്തൊട്ടി, കൈപ്പൻപടവലം

കരിനൊച്ചി, കടുക്ക,പനിക്കൂർക്കയും

അരൂത, അശോകം, ആടലോടകം.

ആവിധം എണ്ണിയാൽ ഒടുങ്ങാത്തതായ്

ഔഷധസസ്യങ്ങൾ നമുക്കു ചുറ്റും

ഓരോന്നു കാണുവാൻ തൊടികൾതോറും കയറിയിറങ്ങണം ,കാടും മേടും,

കിട്ടിടും മാനസീകോല്ലാസമൊപ്പം

പ്രകൃതിഭംഗിതൻ ആസ്വാദനം

പുറം ലോകമറിഞ്ഞു വളർന്നിടാനും

ഭവനത്തിൽ അടച്ചിരിപ്പാകാതെയും

ഭാവിതൻ വാഗ്ദാനങ്ങളാക്കുവാനും

അരോഗദ്രഡഗാത്രരായിട്ടെന്നുമവർ

അൽപ്പായുസ്സായിടാതെ വളരുവാനും

പുസ്തകപ്പുഴുക്കളായിടാതെയും

പുത്തൻ ജനതയെ ഉണർത്തിടൂ നാം .

———————–

 

 

 

 

 

 

 

 

 

 

 

 

 

,

 

 

 

 

 

 

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px