LIMA WORLD LIBRARY

മൊഴി വെള്ളിയെങ്കിൽ മൗനം തങ്കം

നമ്മുടെ സംസാരങ്ങൾ ചിലപ്പോഴൊക്കെ അമിതമായിപ്പോകാറുണ്ട്. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ് പുലിവാലു പിടിച്ചവരെ ചരിത്രത്തിലും നമുക്കു ചുറ്റുപാടും നമ്മിൽ തന്നെയും നമുക്ക് കാണാനാകും. നമ്മുടെ സംഭാഷണങ്ങൾ ആലോചിച്ചും കരുതലോടെയുമാണെങ്കിൽ ആർക്കും മുറിവേല്ക്കില്ല. അല്ലെങ്കിൽ കല്ല് കൈവിട്ടു പോയാൽ ഏറ് കൊള്ളുന്ന പ്രതീതിയാകും. നല്ല കേൾവിക്കാരും കുറച്ചു സംസാരവുമാകുമ്പോൾ ആർക്കും പരുക്ക് സംഭവിക്കില്ല. ശ്രവിക്കാനായി നമുക്ക് രണ്ടു ചെവികളുള്ളപ്പോൾ സുരക്ഷിത സംരക്ഷണ വലയത്തിലാണ് നമ്മുടെ ഒരു നാവ് എന്നോർക്കണം. അതു കൊണ്ടാണ് Speech is silver but Silence is golden എന്നു പറയുന്നത്. അതേ, മൊഴി വെള്ളിയാണെങ്കിൽ മൗനം തങ്ക മെത്രെ. A ടtill tongue makes a wise head.ശാന്തമായ നാവ് സുബുദ്ധിയുള്ള ശിരസ്സിനെ സൂചിപ്പിക്കുന്നു.

ജോസ് ക്ലെമൻ്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px