കിട്ടി സ്വാതന്ത്ര്യമെന്നതു കൊണ്ടു്
തട്ടിയാദ്യം പിതാവിനെ പണ്ട്!
ശക്തമായ നിലപാട് കൈക്കൊണ്ട
ശക്തിയെ വീഴ്ത്തി തോക്കിൻ്റെ ഉണ്ട!!
ചേറണി സ്വന്തം കൈകളന്യൻ്റെ
ചോര കൊണ്ടു് കഴുകുവോർ നമ്മൾ.
തോൽവി പറ്റുമിടങ്ങളിലൊക്കെ
തോക്കെടുത്തു തൊടുക്കുവോർ നമ്മൾ .
കാരിരുമ്പിൻ കരുത്തും ഉൾക്കാമ്പി –
ലൂറും നീലക്കരിമ്പിൻ്റെ സത്തും
ഒത്തുചേർന്നൊരു മുത്തിനെ വേണം
മുക്തമാക്കുവാനിന്ത്യയെ വീണ്ടും.
[ പിതാവു് = രാഷ്ട്രപിതാവു്
ശക്തി = ഇന്ദിരാഗാന്ധി.
ഇതിലെ ഗാഡിയുടെ വേഷം = ഞാൻ]













