ഓണം ഒരു പാഠം – ജോസ് ക്ലെമൻ്റ്

നന്മ എവിടെ കണ്ടാലും അതിനെ അംഗീകരിക്കാനും ആദരിക്കാനും സ്വീകരിക്കാനും തയ്യാറാവുക കേരളത്തിൻ്റെ സാംസ്കാരിക സവിശേഷതയാണ്.ഈ തുറവാണ് പൗരാണിക കാലഘട്ടങ്ങളിൽ പോലും കേരളത്തെ മഹിമ ചാർത്തി വേറിട്ടു നിറുത്തിയത്.ഈ തുറവും നന്മകളും നമ്മെ സംബന്ധിച്ചിടത്തോളം ഒരു അനുസ്യൂതിയാണ്. നമ്മുടെ ഈ തുറവിൻ്റെ ഏറ്റവും നല്ല പ്രതീകമാണ് ഓണം!ദേവനല്ല, അസുരനാണ് ഈ മഹോൽസവത്തിൻ്റെ ഹീറോയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദേവൻമാർക്ക് അസ്കിതയുണ്ടാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ലോക മലയാളികൾ ഈ ധാർമിക ധീരത കാട്ടുന്നതും. നന്മ ചെയ്യുന്നവൻ അസുരനായാലും മാനിക്കാനുള്ള നമ്മുടെ […]
മാവേലിയും മലയാളിയും – സ്വപ്ന ജേക്കബ് (ഗൾഫ്)

തുടക്കം ഒരു കണ്ടെത്തലിൽ നിന്നായിരുന്നു, അതും വർഷങ്ങൾക്ക് മുൻപ്. പിന്നീട് മനസ്സിലായി ഒരുപാട് പേർക്ക് അതേ സംശയം ഉണ്ടായി എന്ന്. വാമൊഴിയായി പകർന്നു കിട്ടിയ ഒരോണക്കഥ മാത്രമല്ലേ നമുക്കുണ്ടായിരുന്നത്. അതായത് കേരളം ഭരിച്ചിരുന്ന അല്ലെങ്കിൽ കേരളം ആസ്ഥാനമായി ഭരിച്ചിരുന്ന ധർമ്മിഷ്ടനും ദാനശീലനുമായ രാജാവായിരുന്നു മഹാബലി. മഹാബലിയുടെ ഭരണത്തിൽ അസൂയപൂണ്ട ദൈവങ്ങൾ മഹാവിഷ്ണുവിനോട് പറഞ്ഞു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിച്ചു. പാതാളത്തിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം മഹാവിഷ്ണുവിനോട് വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ അനുവാദം ചോദിച്ചു. മഹാവിഷ്ണു അതിനനുവദിച്ചു. കേരളീയർ, […]
ബൂസ്റ്റർ ഡോസ് നൽകി ഇസ്രയേൽ

ജറുസലം ∙ കോവിഡ് വാക്സീൻ 2 ഡോസും സ്വീകരിച്ച, 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനു തുടക്കമിട്ട് പ്രധാനമന്ത്രി നഫ്താലി ബെനറ്റ് (49) മൂന്നാം ഡോസ് സ്വീകരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം. രാജ്യത്തെ 93 ലക്ഷം ജനങ്ങളിൽ 59 ലക്ഷം പേർക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു. 2 ഡോസും ലഭിച്ചവർ 54 ലക്ഷം. പ്രതിരോധശേഷി കുറഞ്ഞ 13 ലക്ഷം പേർക്ക് ഇതിനകം ബൂസ്റ്റർ ഡോസ് നൽകി. ഇനി അത് […]
ഇസ്മായിൽ സബ്‌രി മലേഷ്യ പ്രധാനമന്ത്രി

ക്വാലലംപുർ ∙ മലേഷ്യയുടെ പ്രധാനമന്ത്രിയായി ഐക്യ മലയ ദേശീയ സംഘടനയിലെ ഇസ്മായിൽ സബ്‌രി യാക്കൂബിനെ സുൽത്താൻ അബ്ദുല്ല രാജാവ് നിയമിച്ചു. മലേഷ്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 18 മാസമായി ഭരണത്തിലുണ്ടായിരുന്ന മുഹ്‍യിദ്ദീൻ യാസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് രാജിവച്ചിരുന്നു. മുഹ്‍യിദ്ദീൻ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി ആയിരുന്നു 61 വയസ്സുകാരനായ ഇസ്മായിൽ.
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് , ടി.പി.ആര്‍ വീണ്ടും ഉയര്‍ന്നു; ഇന്ന് 17.73%; 83 മരണം; രോഗമുക്തി 20,846, ആശങ്കയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി […]
ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ പരക്കെ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഈ ആഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. വരുന്ന അഞ്ചു ദിവസം കേരളത്തില്‍ വളരെ മിതമായ മഴക്കെ സാധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം. കേരളം, കര്‍ണാടകം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. […]
പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത മലയാള നടി ചിത്ര ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജനിച്ച ചിത്രക്ക് 56 വയസായിരുന്നു. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. അമരം, ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, പഞ്ചാഗ്നി, നാടോടി,അദ്വൈതം, അമ്മയാണെ സത്യം, ഏകലവ്യന്‍ എന്നിവയാണ് പ്രധാന മലയാള സിനിമകൾ.
മലയാളിക്ക് അതിജീവനത്തിന്റെ തിരുവോണപ്പുലരി; ആഘോഷങ്ങൾ കരുതലോടെ

ഇന്ന് തിരുവോണം. കോവിഡ് നിയന്ത്രണങ്ങളും പരിമിതികളും ഉള്‍ക്കൊണ്ട് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍. അതിജീവനത്തിന്റെ പൊന്നോണകാഴ്ചകളാണ് ചുറ്റുവട്ടത്തെങ്ങും. വീട്ടിലൊതുങ്ങിയെങ്കിലും ആഹ്ലാദം കൈമോശം വരാത്ത തിരുവോണകാഴ്ചകളിലേക്ക്. ഈ ഓണവഴിയേ നടന്നാല്‍ പുലിയന്നൂര്‍ മനയിലെത്തും. തുമ്പയും തുളസിയും കുടമുല്ലപ്പൂവുമെല്ലാം വിരിയുന്ന തൊടി . പൂക്കളമൊരുക്കാന്‍ പുതിയ തലമുറയിലെ കുട്ടിക്കൂട്ടവും പുതിയകാലത്തും ഇവര്‍ ഇത് ആസ്വദിക്കുന്നു എന്നതിലാണ് ഈ തറവാട്ടിലെ പഴമക്കാരുടെ കൗതുകം. അവര്‍ ആഗ്രഹിച്ചതിലുമപ്പുറം ഈ തലമുറ ഐശ്വര്യത്തിന്റെ ഉല്‍സവകാലത്തെ നെഞ്ചിലേറ്റുന്നു ഐതിഹ്യങ്ങളോടും ശാസ്്ത്രത്തോടും മനുഷ്യന്‍ ഒരു പോലെ കടപ്പെട്ടിരിക്കുന്ന […]
ജാഗ്രതൈ ഓണം – ജഗദീശ് കരിമുളയ്ക്കൽ

ഓണം ഓണം തിരുവോണം. സോപ്പിട്ടോണം തിരുവോണം മാസ്ക്കിട്ടോണം. തിരുവോണം. ഗ്യാപ്പിട്ടോണം തിരുവോണം കാണം വിറ്റും പൊന്നോണം സാപ്പിട്ടോണം നല്ലോണം.
തിരുവോണ ദിവസം ഓർമ്മകളുടെ ആഘോഷമാണ് – ഉല്ലാസ് ശ്രീധർ

ഉത്രാട രാവിൽ മാവേലിയെ കാത്തിരുന്നതും ഓർമ്മകളുടെ ആഘോഷമാണ്… ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു മാസത്തിന് മുമ്പേ അത്തപ്പൂക്കളത്തിന്റെ പണി തുടങ്ങും… കുട്ടികളുടെ ചെറിയ ചെറിയ ഗ്രൂപ്പുകളായി മാറുകയും മത്സരമായി തീരുകയും ചെയ്യുന്ന അത്തപ്പൂക്കളങ്ങൾ… ഞങ്ങളുടെ അത്തപ്പൂക്കളം എന്റെ വീടിന് മുന്നിലെ വലിയ പ്ലാവിന്റെ ചുവട്ടിലാണ് ഇടുന്നത്… പള്ളിക്കൂടം വിടുന്ന വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ഞങ്ങൾ അത്തപ്പൂക്കളത്തിന്റെ പണി പുരയിലായിരിക്കും… വട്ടത്തിലായിരിക്കും അത്തക്കളം ആദ്യം തയ്യാറാക്കുന്നതെങ്കിലും പാതി വഴിയിൽ ഇടിച്ചിട്ട് ചതുരത്തിലാക്കും… അത്തപ്പൂക്കളം നനയാതിരിക്കാനുള്ള ചെറിയ മാടവും കെട്ടി അലങ്കാര […]
ഓണവും ഞാനും – റീമ പിഷാരടി

ഓണമാണെന്ന് നാട്ടുമാവിൻ മണം ഓണമാണെന്ന് കാട്ടുപൂഞ്ചോലകൾ ഓണമാണെന്ന് തിത്തിരിപ്പക്ഷികൾ ഓണമാണെന്ന് കൈതപ്പടർപ്പുകൾ തെക്കിനിപ്പച്ച- ചേനക്കുടകളിൽ, കപ്പലോട്ടം മധുര- നെല്ലിക്കയിൽ കൂട്ടിനുണ്ടെന്ന് തീവെയിൽപ്പൂവുകൾ പാട്ടതുണ്ടെന്ന് നീലക്കുയിലുകൾ കുത്തി നിർത്തിയ കുമ്പളച്ചോട്ടിലെ- പച്ചമഞ്ഞൾ, ഇല- ച്ചീര,. ഇഞ്ചിയും കണ്ണുകാണാതെ- യോടിപ്പുറപ്പെട്ട് ഒന്ന് പെറ്റവൾ മഞ്ഞമത്തങ്ങയായ് അമ്മ കാണാതെ കാട്ട് തേൻ തുള്ളികൾ കൈയിലിറ്റിച്ച് പോയ തേനീച്ചകൾ പൂവിളിയ്ക്കെന്ന് നക്ഷത്രവള്ളികൾ പൂവ് വേണമോ? ചെമ്പരത്തിപ്പൂക്കൾ ചോന്ന മഞ്ചാടി, കുന്നിക്കുരുക്കളിൽ ഭൂമി തൊട്ട ചായ- ത്തിൻ്റെ ചാരുത ആമ്പൽ, നന്ത്യാറു- വട്ടം കടുംഗന്ധ- […]



