നന്മ എവിടെ കണ്ടാലും അതിനെ അംഗീകരിക്കാനും ആദരിക്കാനും സ്വീകരിക്കാനും തയ്യാറാവുക കേരളത്തിൻ്റെ സാംസ്കാരിക സവിശേഷതയാണ്.ഈ തുറവാണ് പൗരാണിക കാലഘട്ടങ്ങളിൽ പോലും കേരളത്തെ മഹിമ ചാർത്തി വേറിട്ടു നിറുത്തിയത്.ഈ തുറവും നന്മകളും നമ്മെ സംബന്ധിച്ചിടത്തോളം ഒരു അനുസ്യൂതിയാണ്. നമ്മുടെ ഈ തുറവിൻ്റെ ഏറ്റവും നല്ല പ്രതീകമാണ് ഓണം!ദേവനല്ല, അസുരനാണ് ഈ മഹോൽസവത്തിൻ്റെ ഹീറോയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ദേവൻമാർക്ക് അസ്കിതയുണ്ടാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ലോക മലയാളികൾ ഈ ധാർമിക ധീരത കാട്ടുന്നതും. നന്മ ചെയ്യുന്നവൻ അസുരനായാലും മാനിക്കാനുള്ള നമ്മുടെ തുറന്ന മനസ്സ്! എന്നാൽ ഈ തുറന്ന മനസ്സും മനോഭാവവും വർഷത്തിലൊരിക്കൽ മാത്രം സ്വാംശീകരിക്കേണ്ടതാണോയെന്നാണ് തിരുവോണ രാവിൽ ചിന്തിക്കേണ്ടത്.അപരൻ്റെ നന്മയെ പ്രകീർത്തിച്ചില്ലെങ്കിലും തുറന്ന മനസ്സോടെ സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള ഒരു തുറവ് ഒരിക്കലും നമുക്ക് കൈമോശം വരരുതെന്ന പാഠമാണ് ഓണം നമ്മിലുണർത്തുന്നതും ഉണർത്തേണ്ടതും.
ശുഭരാത്രി!
ജോസ് ക്ലെമൻ്റ്
About The Author
No related posts.