LIMA WORLD LIBRARY

ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറുകളില്‍  കൊല്ലം,  പത്തനംതിട്ട,  ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ പരക്കെ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഈ ആഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. വരുന്ന അഞ്ചു ദിവസം കേരളത്തില്‍ വളരെ മിതമായ മഴക്കെ സാധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം. കേരളം, കര്‍ണാടകം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍  ശക്തമായ കാറ്റിന് ഇടയുള്ളതിനാല്‍മത്സ്യതൊഴിലാളികള്‍ ആ ഇടങ്ങള്‍ ഒഴിവാക്കണം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px