LIMA WORLD LIBRARY

ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് – കാരൂര്‍ സോമന്‍ (ലണ്ടൻ )

ചരിത്ര കഥ ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് കാരൂര്‍ സോമന്‍ അങ്ങനെയൊരു അവസരത്തിനു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. മാതാപിതാക്കളോട് വാശി പിടിച്ച് ബ്രിട്ടനില്‍ നിന്നും മ്യൂണിക്കിലെത്തിയതു പോലും ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. എതു സമയവും നാസിഗാനങ്ങള്‍ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന മുറിയുടെ ചുമരുകള്‍ നിറയെ ഹിറ്റ്ലറുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്ന പെണ്‍കുട്ടിക്ക് വിശ്വസിക്കാനാവുന്നതിലധികമായിരുന്നു അത്. അന്നു വരെ മനസില്‍ വച്ച് ആരാധിച്ചിരുന്ന അകലെ നിന്നെങ്കിലും നേരിട്ട് കാണാന്‍ കൊതിച്ചിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ അവളെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നു. […]

പാച്ചുപ്പട്ടി പഠിച്ച പാഠം – മിനി സുരേഷ്

കണ്ണൻകുന്നു വീട്ടിലെ പട്ടിയായിരുന്നു പാച്ചു. വഴിയോരത്ത് തനിയെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പാച്ചുവിനെ കുഞ്ഞായിരുന്നപ്പോൾഒരുദിവസം കാരണവർ കണ്ണമ്മാവൻ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നതാണ്. തവിട്ടു നിറവും,ഭംഗിയുള്ള വാലുമെല്ലാമായി നല്ലൊരു സുന്ദരൻ പട്ടിക്കുഞ്ഞായിരുന്നു പാച്ചു. മുട്ടയും, പാലും,ഇറച്ചിയുമെല്ലാം കൊടുത്ത് വളരെ സ്നേഹത്തോടെ അവർ അവനെ വളർത്തി. കുട്ടികളുടെ കൂടെ പന്തു കളിക്കുവാനും,രാവിലെ ഗേറ്റിൽ നിന്ന് പത്രമെടുത്ത് കൊണ്ട് വരുവാനുമെല്ലാംഅവന്‌ വലിയഉൽസാഹമായിരുന്നു. രാത്രിയും, പകലുമെല്ലാം പറമ്പ് മുഴുവനും കുരച്ചു കൊണ്ട് ഓടി നടക്കും. പരിചയമില്ലാത്ത ആരെയും വീടിൻറെ പരിസരത്തേക്ക് പോലും അടുപ്പിക്കുകയില്ല. കണ്ണമ്മാവൻ […]

ചേര്‍ക്കുക എന്നെയും ഇവിടെ! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ നീ ആകാശ മധ്യത്തിലാണെന്ന്- അജ്ഞതയോടെ ഞാന്‍ ചിന്തിച്ച നാളുകള്‍, ഇന്നെന്നയും സാകൂതം നോക്കിച്ചിരിയ്ക്കുന്നു എന്നുള്ളില്‍ വാഴുമെന്‍ സ്നേഹസാരമേ! മുറ്റത്തെമുക്കുറ്റിപ്പൂവിലും സൗമ്യമായ് മുത്തം കൊടുത്ത് മനം തണുപ്പിയ്ക്കുന്നു നീ മറക്കുമോ മധുരമായ് പാടുമീ മാനസം! മുത്തായി മണിമുത്തായിത് തിളങ്ങുന്നിന്ന് ലോകത്തിന്‍ ജാഢകള്‍ കാണാകണ്ണുകള്‍ ലോലമായ് നീ തുറന്നെന്നെ താരാട്ടുമ്പോള്‍ ലളിതമെന്‍ ചിന്തകളീലലാടത്തില്‍ കതിരൊളി തീര്‍ത്തിന്നും മിന്നുമോ തിലകമായ്? […]

Gail Omvedt – വേദനകരമായ വേർപാട് , ഹൃദയംഗമമായ അന്ത്യാഞ്ജലി By RethyDevi

Gail Omvedt വേദനകരമായ വേർപാട് , ഹൃദയംഗമമായ അന്ത്യാഞ്ജലി അമേരിക്കൻ വംശജ, ഇന്ത്യൻ പണ്ഡിതയും സാമൂഹ്യശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമാണ് ഗെയിൽ ഓംവെദ്ത് . എഴുത്തുകാരിയായ അവർ ജാതി വിരുദ്ധ പ്രസ്ഥാനം, ദലിത് രാഷ്ട്രീയം, ഇന്ത്യയിലെ സ്ത്രീ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ദലിത്, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി, കർഷകർ, വനിതാ പ്രസ്ഥാനങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു . ഞങ്ങൾ ഒരിക്കൽ ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ അന്ന് പനി ആയതുകൊണ്ട് , അഞ്ചു മിനിറ്റി […]

ദക്ഷിണാഫ്രിക്കയിലെ ‌പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു ദക്ഷിണാഫ്രിക്കയിലെ ‌പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

ജൊഹാനസ്ബർഗ്∙ കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണു വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്. English Summary: Indian origin woman murdered in South Africa

വിലക്ക് നീക്കി സൗദി വാതിൽ തുറക്കുന്നു; പ്രവേശനം ഉപാധികളോടെ

പ്രവേശനവിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് പ്രവേശനം നല്‍കിയേക്കും. സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്:ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് ‘വി ഭവൻ’ എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ‘വി ഭവൻ’ ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. […]

രക്ഷയില്ല കുത്തനെ ഉയര്‍ന്ന് കോവിഡ്;ഇന്ന് 31,445 പേര്‍ക്ക് കോവിഡ്, 19 കടന്ന് ടിപിആര്‍; ആശങ്കയിൽ കേരളം, കോവിഡ് മരണങ്ങൾ ഉയരുന്നു

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് കോവിഡ്. ഇന്ന് 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ […]

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 59 കോടി പിന്നിട്ടു

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 61 ലക്ഷത്തിലേറെ ഡോസ് രോഗമുക്തി നിരക്ക് നിലവിൽ 97.67% കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്ക് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,22,327) ആകെ രോഗബാധിതരുടെ 0.99% മാത്രം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.1%) തുടർച്ചയായ 30-ാം ദിവസവും 3 ശതമാനത്തിൽ താഴെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം ഇന്നലെ 59 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 61,90,930 ​ഡോസുൾപ്പെടെ, ഇന്നു […]

അഞ്ചു ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു. ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളില്‍ കേരള തമിഴ്നാട് […]