കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍,
കരളിനു കുളിരേകും കാരുണ്യതാരമേ!
കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ
കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍,
അകലെ നീ ആകാശ മധ്യത്തിലാണെന്ന്-
അജ്ഞതയോടെ ഞാന്‍ ചിന്തിച്ച നാളുകള്‍,
ഇന്നെന്നയും സാകൂതം നോക്കിച്ചിരിയ്ക്കുന്നു
എന്നുള്ളില്‍ വാഴുമെന്‍ സ്നേഹസാരമേ!
മുറ്റത്തെമുക്കുറ്റിപ്പൂവിലും സൗമ്യമായ്
മുത്തം കൊടുത്ത് മനം തണുപ്പിയ്ക്കുന്നു നീ
മറക്കുമോ മധുരമായ് പാടുമീ മാനസം!
മുത്തായി മണിമുത്തായിത് തിളങ്ങുന്നിന്ന്
ലോകത്തിന്‍ ജാഢകള്‍ കാണാകണ്ണുകള്‍
ലോലമായ് നീ തുറന്നെന്നെ താരാട്ടുമ്പോള്‍
ലളിതമെന്‍ ചിന്തകളീലലാടത്തില്‍
കതിരൊളി തീര്‍ത്തിന്നും മിന്നുമോ തിലകമായ്?
സ്നേഹമെന്നുരുവിട്ട് മറ തീര്‍ത്തകാപട്യം
സാരഥിയായ് നയിച്ചിടുന്നു മനുജനെ!!
സ്വാര്‍ത്ഥ മോഹങ്ങള്‍ മനഃതാരിലിട്ടെത്ര
സങ്കീര്‍ണ്ണ സമസ്യകള്‍ തീര്‍ക്കുന്നു പൊതു ജനം!.
കേള്‍ക്കുക കനിവിന്‍റെ കാതലേ എന്‍ സ്വരം
നല്‍കുക, എനിയ്ക്കായ് സ്വാന്തന സന്ദേശം
പുല്‍കട്ടെ ഞാനീ പൂമേനിനിഷ്കാമം
പുണരട്ടെ ഞാനിന്നീ പാവന പാദങ്ങള്‍!
കഴുകട്ടെ ഞാനെന്‍റെ മാനസം നിന്‍ സ്നേഹ-
തഴുകലിലീ ലോലകല്ലോലിനിയിങ്കില്‍,
ചേര്‍ക്കുക എന്നെയുമാനിണമുതിരും മാറിന്‍
ശീതളഛായ തന്നുന്മാദ ലഹരിയില്‍!!!
About The Author
No related posts.