ജൊഹാനസ്ബർഗ്∙ കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു.
തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണു വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്.
English Summary: Indian origin woman murdered in South Africa













