തിരിച്ചറിയൽ – ലീലാ തോമസ് ബോട്സ്വാന

കാലമിന്നുവഷളാകുവാൻ ചേലിലോർക്കുകിൽ നാം തന്നെയല്ലയോ! നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം. വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ, അന്യർ ചെയ്യട്ടെ, കായ്ഫലം നമ്മൾക്കും വന്നുചേരുമതുതന്നെ യോഗ്യമെന്നല്ലോ ചിന്തിപ്പൂനമ്മളിലേറെപ്പേർ.. പഴി ദുഷി നിന്ദ ഞരുക്കങ്ങളിൽ മോചനമില്ലാത്ത മനുഷ്യൻ. അവനു വിധിച്ച പോൽ തക്കത്തിൽ കൊടുക്കാൻ കാത്തു നിൽക്കുന്ന വിധിയെ തടുക്കുവുനാർക്കു കഴിയും…. ശത്രു വിധിയെന്നറിഞ്ഞാലും അധ്വാനം, പ്രതീക്ഷയും, തന്നിലെ വിശ്വാസവും, നന്നായിപ്പഠിക്കുവാൻ കഴിവും കരുത്തും മർത്യനുണ്ട്.ശത്രു, വിധിക്കെന്നറിഞ്ഞാലും ഈ വിവേകത്തെ നീയും തിരിച്ചറിഞ്ഞിടേണം.. ഇനിയുമുണ്ടേറെ- പ്പഠിക്കുവാൻ;അറിയുന്നു,കുനിയുംശിരസ്സുമായ്നിൽപു ഞാനും.
ഡോ .M.M.കൽബുർഗി ദിനം .ഓഗസ്റ്റ് 30

കന്നഡ സാഹിത്യകാരനും കന്നഡ ഹംപി സർവ്വകലാശാല മുൻ വൈസ് .ചാൻസലറുമായിരുന്നു ഡോ .M.M.കൽബുർഗി എന്ന മല്ലേഷപ്പ മാടി വലപ്പ കൽബുർഗി .2015ഓഗസ്റ്റ് 30ന് വെടിയേറ്റ് മരിച്ചു . അന്ധവിശ്വാസങ്ങൾക്കെതിരെ തീവ്രനിലപാടുകൾ സ്വീകരിച്ചിരുന്നു അദ്ദേഹം .1983വരെ കർണ്ണാടക സർവ്വകലാശാലയിൽ പ്രൊഫസർ ആയിരുന്നു .പിന്നീട് അവിടെ തന്നെ വകുപ്പ് മേധാവിയായി .വിദ്യാർത്ഥി ഭാരതി എന്ന പത്രം തുടങ്ങി . കന്നഡഭാഷാ പണ്ഡിതനായിരുന്നു .107കൃതികൾ പ്രസിദ്ധികരിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട് . 2015ഓഗസ്റ്റ് 30ന് ധാർവാനിലെ വീട്ടിൽ കുടുംബത്തോടൊപ്പം […]
സമാഗമം – മിനി സുരേഷ്

വർഷങ്ങളൊരുപാടു കടന്നു പോയിരുന്നു നമ്മളിരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ ആകാശത്തിലേക്കൊരു പാട് പക്ഷികളും പറന്നകന്നിരുന്നു. പൂക്കളും . തളിരുകളും നിറഞ്ഞ വസന്തങ്ങളുമെത്രയോ കൊഴിഞ്ഞിരുന്നു അടഞ്ഞ മിഴികൾക്കുള്ളിലിത്രനാളും ഓർമ്മകളാരെയോ തേടി അലഞ്ഞിരുന്നു. നനുത്ത കാറ്റിന്റെ സ്പർശവുമായി പല ദേശങ്ങളുടെ സ്മരണകളിൽ ഹൃദയമെന്നും തേങ്ങിയിരുന്നു. യാത്ര പറയാതെയേതോ ജന്മത്തിൽ പിരിഞ്ഞവരായിരിക്കണം അപ്രതീക്ഷിതമായ കണ്ടുമുട്ടലിൽ പ്രണയത്തിൻ പൂക്കളപ്പോളും വാടാതെ വിടർന്നു നിന്നിരുന്നു.
പുസ്തകം – ജഗദീശ് കരിമുളയ്ക്കൽ

നിങ്ങളൊരു പുസ്തകം വാങ്ങൂ. നിങ്ങളൊരു പുതിയ മനുഷ്യനാകൂ. വിജ്ഞാനമൊരു നിധിയാണ്. വിത്തമതിൽ പൂത്തുലയും. പുസ്തകങ്ങളില്ലെങ്കിൽ ദൈവം നിശ്ശബ്ദനാകും നീതിമയക്കത്തിലാകും. ശാസ്ത്രം നിശ്ചലമാകും. ഭരണാധികാരികൾ ഭ്രാന്ത്രരാകും. തത്വദർശികൾക്ക് മുടന്തു ബാധിക്കും. അക്ഷരങ്ങൾ മൂകമാകും. എല്ലാം ഇരുളിൽ പുതഞ്ഞു പോകും. അക്ഷരചിറകുനീർത്തി നിങ്ങളാരു പുസ്തകം വായിക്കൂ. ചിന്തയുടെ പൂക്കാലം വന്നുചേരും. അറിവിന്റെ ആകാശപ്പരപ്പിലൂടെ ആവോളമാനന്ദമെന്നു മെന്നും . നിങ്ങളൊരു പുസ്തകം വായിക്കൂ, നിങ്ങളൊരു പുതിയ മനുഷ്യനാകൂ.
Interview – Karoor Soman, London

Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in pity of him. He […]
ബാബുവേട്ടൻ – സൂസൻ പാലാത്ര

“എന്താപ്പാ ഈ കേക്കുന്നേ ഇതൊക്കെ ഒള്ളതാണോ ” … രാവിലെ കേട്ട വാർത്ത വിശ്വസിക്കാനാവാതെ നന്ദിനി വായ് പൊളിച്ചിരുന്നു. “നടന്ന സംഭവാ വേണേ വിശ്വസിച്ചാ മതി ഞാമ്പോണ്” സുനന്ദ ദേഷ്യത്തിൽ റോഡരുകിലെ പൈപ്പിൻ ചോട്ടിൽ നിറഞ്ഞിരുന്ന വെള്ളക്കുടമെടുത്ത് എളിയിൽവച്ച് ധൃതിയിൽ കടന്നു പോയി. ബാബുവിൻ്റെ ഏക മകനാണ് ഷിബു. ഷിബുവിനെ ഒരുപാടു ലാളിച്ചാണ് ബാബുവും ഭാര്യ അമ്പിളിയും വളർത്തിയത്. അവൻ എന്താവശ്യപ്പെട്ടാലും ഒരു മടിയുമില്ലാതെ, എത്ര കഷ്ടപ്പെട്ടിട്ടായാലും […]
കുസൃതിക്കണ്ണൻ – സൂസൻ പാലാത്ര

യശോധയാമമ്മകണ്ണനാ മുണ്ണിയോടോതിയിഥം അരികത്തുവായുണ്ണി നീയെൻചാരത്തുവാവേഗം വന്നീപ്പുല്ലാങ്കുഴലൊന്നൂ തുകില്ലേ വെണ്ണക്കണ്ണനോവന്നതില്ല വിളികേട്ടതുമില്ല നർത്തനംചെയ്തു കൊണ്ടാവനാഗോപികാ- പാലനുംഗോപാലകനു മായനേരം ഓരോരോലീലകളിലാ മഗ്നനായി. ആമന്ദം-മന്ദമായമ്മകണ്ണ ന്നരികിലെത്തി കണ്ണനോവന്നിട്ടിമ്മതൻ കണ്ണങ്ങുപൊത്തി കളിവാക്കുകളോതിതന്ന മ്മയെപുണർന്നുപോലും വായിൽമണ്ണുകണ്ടിട്ടമ്മ യങ്ങന്ധാളിച്ചുപോയി ഓമനമകനാകുമുണ്ണിയെ പീലികൊണ്ടടിച്ചുപോലും. കൃതാഞ്ജലിയോടെവായ് തുറന്നങ്ങുകാട്ടി കംസാദിദുഷ്ടരെ നിഗ്രഹിച്ചീടാൻ നിയോഗമുള്ളവൻ വായവിസ്താരത്തിൽ തുറന്നതാകാട്ടിടുന്നു ഈരേഴുലകവുംവായക്കു ള്ളിലായ്ക്കണ്ടമ്മ വിവശയായി.
വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ ഇല്ല

അബുദാബി ∙ യുഎഇ അംഗീകരിച്ച കോവിഡ് വാക്സീൻ 2 ഡോസുമെടുത്ത പ്രവാസികൾക്കു ക്വാറന്റീൻ ഉണ്ടാകില്ലെന്ന് അബുദാബി അധികൃതർ അറിയിച്ചു. ഞായർ മുതലാണു പ്രാബല്യം. നിലവിൽ സന്ദർശക വീസയുള്ളവർക്ക് വാക്സീൻ എടുത്തില്ലെങ്കിലും ദുബായിയും അബുദാബിയും പ്രവേശനാനുമതി നൽകുന്നുണ്ട്. ഇവർക്ക് അബുദാബി 10 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി. പുതിയ സന്ദർശകവീസയ്ക്ക് അപേക്ഷിക്കുന്നവരോട് വാക്സീൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. വാക്സീൻ എടുത്തവർ അബുദാബിയിലെത്തിയ ശേഷം 4, 8 ദിവസങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തണം. അബുദാബിയിലേക്കുള്ള എല്ലാവരും യാത്രയ്ക്കു തൊട്ടുമുൻപുള്ള 48 മണിക്കൂറിലെ ആർടിപിസിആർ […]
ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാൽ എന്തൊക്കെ നടപടികൾ? ‘ഓപ്പറേഷൻ ലണ്ടൻ ബ്രിജ്’ തയാർ

ലണ്ടൻ ∙ ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട വിശദമായ നടപടികളുടെ മാർഗരേഖ പുറത്ത്. ഓപ്പറേഷൻ ലണ്ടൻ ബ്രിജ് എന്നാണ് ഈ രഹസ്യരേഖയ്ക്കു പേരിട്ടിരിക്കുന്നത്. 95 വയസ്സായ രാജ്ഞിക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും നടപടിക്രമങ്ങളെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ നടപടികളുടെ വിവരവും ഇതിൽ പെടുത്തിയിട്ടുണ്ട്. മരിച്ചു എന്നു പറയുന്നതിനു പകരം ‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ എന്ന സന്ദേശമാണ് പ്രധാനമന്ത്രിക്കു നൽകേണ്ടത്. 10 മിനിറ്റിനുള്ളിൽ പതാക പകുതി താഴ്ത്തിക്കെട്ടണം. കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള […]
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സ്വാഭാവികം; കൂടുതല്‍ തീഷ്ണമാകും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീഷ്ണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങള്‍ സ്വാഭാവികം. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തീഷ്ണമാകും. കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേഡര്‍ പാര്‍ട്ടിയാകുന്നത് നാടിന് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടിൽ മരംമുറിക്കേസില്‍ വിശദീകരണുമായി മുഖ്യമന്ത്രി. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഒപ്പം നിന്ന് ഫോട്ടോയെടുത്തതില്‍ തെറ്റില്ല. ഫോട്ടോ കൊണ്ട് അന്വേഷണത്തില്‍ ഒരു ഇളവും കിട്ടില്ല. കുറ്റവാളിയാണെങ്കില്‍ നടപടിയുണ്ടാകും. എന്‍.ടി.സാജനെതിരായ റിപ്പോര്‍ട്ട് തിരിച്ചയച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി. സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തുണ്ടായ ഒറ്റപ്പെട്ട വീഴ്ചകളില്‍ […]
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54, മരണം-142,

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25,910 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,50,065; ആകെ രോഗമുക്തി നേടിയവര്‍ 39,09,096 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, […]
കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ മദ്യക്കടയും; ആരെയും ബുദ്ധിമുട്ടിക്കില്ല: മന്ത്രി

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബവറിജസ് കോര്‍പറേഷന്റെ മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെഎസ്ആർടിസി സ്വീകരിക്കും. എന്നാൽ മദ്യശാലകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്തുന്ന വർഷം ലാഭം 4000 കോടി: തിടുക്കപ്പെടാതെ സർക്കാർ

പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ സി.പി.എമ്മും ഇടതുമുന്നണിയും ചർച്ച ചെയ്യും. തിടുക്കത്തിൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കില്ല. പെൻഷൻ പ്രായം ഉയർത്തുന്ന വർഷം 4000 കോടി രൂപ സർക്കാരിന് ലാഭിക്കാനാകും. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിൽ ഏറ്റവും പ്രതിഷേധങ്ങൾക്കിടയാക്കുന്നത് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കണമെന്ന ശുപാർശ തന്നെ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ എതിർപ്പ് വ്യക്തമാക്കി കഴിഞ്ഞു. ശുപാർശ നടപ്പിലാക്കുമോ എന്ന ചോദ്യത്തോട് ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലോ സി.പി.എം […]



