LIMA WORLD LIBRARY

സമാഗമം – മിനി സുരേഷ്

വർഷങ്ങളൊരുപാടു കടന്നു പോയിരുന്നു
നമ്മളിരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ
ആകാശത്തിലേക്കൊരു പാട്
പക്ഷികളും പറന്നകന്നിരുന്നു.

പൂക്കളും . തളിരുകളും നിറഞ്ഞ
വസന്തങ്ങളുമെത്രയോ കൊഴിഞ്ഞിരുന്നു
അടഞ്ഞ മിഴികൾക്കുള്ളിലിത്രനാളും
ഓർമ്മകളാരെയോ തേടി അലഞ്ഞിരുന്നു.
നനുത്ത കാറ്റിന്റെ സ്പർശവുമായി
പല ദേശങ്ങളുടെ സ്മരണകളിൽ
ഹൃദയമെന്നും തേങ്ങിയിരുന്നു.

യാത്ര പറയാതെയേതോ ജന്മത്തിൽ
പിരിഞ്ഞവരായിരിക്കണം
അപ്രതീക്ഷിതമായ കണ്ടുമുട്ടലിൽ
പ്രണയത്തിൻ പൂക്കളപ്പോളും
വാടാതെ വിടർന്നു നിന്നിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px