LIMA WORLD LIBRARY

കുസൃതിക്കണ്ണൻ – സൂസൻ പാലാത്ര

യശോധയാമമ്മകണ്ണനാ
 മുണ്ണിയോടോതിയിഥം
അരികത്തുവായുണ്ണി
 നീയെൻചാരത്തുവാവേഗം
വന്നീപ്പുല്ലാങ്കുഴലൊന്നൂ
 തുകില്ലേ
വെണ്ണക്കണ്ണനോവന്നതില്ല
  വിളികേട്ടതുമില്ല
നർത്തനംചെയ്തു
കൊണ്ടാവനാഗോപികാ-
പാലനുംഗോപാലകനു
  മായനേരം
ഓരോരോലീലകളിലാ
 മഗ്നനായി.
ആമന്ദം-മന്ദമായമ്മകണ്ണ
 ന്നരികിലെത്തി
കണ്ണനോവന്നിട്ടിമ്മതൻ
 കണ്ണങ്ങുപൊത്തി
കളിവാക്കുകളോതിതന്ന
 മ്മയെപുണർന്നുപോലും
വായിൽമണ്ണുകണ്ടിട്ടമ്മ
  യങ്ങന്ധാളിച്ചുപോയി
ഓമനമകനാകുമുണ്ണിയെ
 പീലികൊണ്ടടിച്ചുപോലും.
കൃതാഞ്ജലിയോടെവായ്
  തുറന്നങ്ങുകാട്ടി
കംസാദിദുഷ്ടരെ
 നിഗ്രഹിച്ചീടാൻ
നിയോഗമുള്ളവൻ
വായവിസ്താരത്തിൽ
 തുറന്നതാകാട്ടിടുന്നു
ഈരേഴുലകവുംവായക്കു
 ള്ളിലായ്ക്കണ്ടമ്മ
 വിവശയായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px