LIMA WORLD LIBRARY

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സ്വാഭാവികം; കൂടുതല്‍ തീഷ്ണമാകും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീഷ്ണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രശ്നങ്ങള്‍ സ്വാഭാവികം. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തീഷ്ണമാകും. കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേഡര്‍ പാര്‍ട്ടിയാകുന്നത് നാടിന് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുട്ടിൽ മരംമുറിക്കേസില്‍ വിശദീകരണുമായി മുഖ്യമന്ത്രി. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഒപ്പം നിന്ന് ഫോട്ടോയെടുത്തതില്‍ തെറ്റില്ല. ഫോട്ടോ കൊണ്ട് അന്വേഷണത്തില്‍ ഒരു ഇളവും കിട്ടില്ല. കുറ്റവാളിയാണെങ്കില്‍ നടപടിയുണ്ടാകും. എന്‍.ടി.സാജനെതിരായ റിപ്പോര്‍ട്ട് തിരിച്ചയച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി.

സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തുണ്ടായ ഒറ്റപ്പെട്ട വീഴ്ചകളില്‍ കര്‍ക്കശനിലപാടെടുത്തിട്ടുണ്ട്. ആര്‍എസ്എസ് ഗ്യാങ്’ പരാമര്‍ശത്തിന് ആധാരമായ വിവരം എന്താണെന്ന് പരിശോധിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px