LIMA WORLD LIBRARY

വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ ഇല്ല

അബുദാബി ∙ യുഎഇ അംഗീകരിച്ച കോവിഡ് വാക്സീൻ 2 ഡോസുമെടുത്ത പ്രവാസികൾക്കു ക്വാറന്റീൻ ഉണ്ടാകില്ലെന്ന് അബുദാബി അധികൃതർ അറിയിച്ചു. ഞായർ മുതലാണു പ്രാബല്യം. നിലവിൽ സന്ദർശക വീസയുള്ളവർക്ക് വാക്സീൻ എടുത്തില്ലെങ്കിലും ദുബായിയും അബുദാബിയും പ്രവേശനാനുമതി നൽകുന്നുണ്ട്. ഇവർക്ക് അബുദാബി 10 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി.

പുതിയ സന്ദർശകവീസയ്ക്ക് അപേക്ഷിക്കുന്നവരോട്  വാക്സീൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. വാക്സീൻ എടുത്തവർ അബുദാബിയിലെത്തിയ ശേഷം 4, 8 ദിവസങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തണം.

അബുദാബിയിലേക്കുള്ള എല്ലാവരും യാത്രയ്ക്കു തൊട്ടുമുൻപുള്ള 48 മണിക്കൂറിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, നാട്ടിലെ വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തണമെന്ന നിർദേശമില്ല. അബുദാബിയിൽ എത്തിയാലുടൻ പിസിആർ ടെസ്റ്റുണ്ട്.

ദുബായിലും ഷാർജയിലും ആർക്കും നിർബന്ധിത ക്വാറന്റീൻ ഇല്ല. വിമാനത്താവളത്തിലെ പിസിആർ ഫലം വരും വരെ താമസസ്ഥലത്തുനിന്നു പുറത്തിറങ്ങരുത്. പോസിറ്റീവ് ആണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിയണം. അതേസമയം, റാസൽഖൈമയിൽ എത്തുന്ന എല്ലാവർക്കും 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

English Summary: No quarantine in Abu Dhabi for those taken covid vaccine

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px