കാലമിന്നുവഷളാകുവാൻ
ചേലിലോർക്കുകിൽ നാം തന്നെയല്ലയോ!
നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം.
വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ,
അന്യർ ചെയ്യട്ടെ, കായ്ഫലം നമ്മൾക്കും
വന്നുചേരുമതുതന്നെ
യോഗ്യമെന്നല്ലോ ചിന്തിപ്പൂനമ്മളിലേറെപ്പേർ..
പഴി ദുഷി നിന്ദ ഞരുക്കങ്ങളിൽ
മോചനമില്ലാത്ത മനുഷ്യൻ.
അവനു വിധിച്ച പോൽ തക്കത്തിൽ കൊടുക്കാൻ കാത്തു നിൽക്കുന്ന
വിധിയെ തടുക്കുവുനാർക്കു കഴിയും….
ശത്രു വിധിയെന്നറിഞ്ഞാലും
അധ്വാനം, പ്രതീക്ഷയും,
തന്നിലെ വിശ്വാസവും,
നന്നായിപ്പഠിക്കുവാൻ കഴിവും കരുത്തും മർത്യനുണ്ട്.ശത്രു, വിധിക്കെന്നറിഞ്ഞാലും ഈ വിവേകത്തെ നീയും തിരിച്ചറിഞ്ഞിടേണം..
ഇനിയുമുണ്ടേറെ-
പ്പഠിക്കുവാൻ;അറിയുന്നു,കുനിയുംശിരസ്സുമായ്നിൽപു ഞാനും.
About The Author
No related posts.