LIMA WORLD LIBRARY

വേനൽ പക്ഷികൾ – ബിജു

മുറ്റത്ത് എന്നും
തഴച്ചു വളർന്ന ആ മധുര മൂ
റുന്ന നാട്ടുമാവിൻ ചോട്ടിൽ
മുത്തുവും മീരയും മാമ്പഴക്ക
നിക്കായി കൊതിയോടെ
കാത്തു നിൽക്കുമായിരുന്നു
എന്നും കളിക്കൂട്ടുകാരികളാ
യിരുന്നു അവരിരുവരും

മുത്തുവും മീരയും
എട്ടാം ക്ലാസിൽ പഠിക്കുന്നു
ഒരേ ക്ലാസിലാണ് ഇരുവരും
മീര നന്നായി പഠിക്കും മുത്തു
പഠിക്കാൻ അത്ര മിടുക്കനല്ല .
പക്ഷേ വീട്ടിലെത്തിയാൽ
മീരയാണ് മുത്തുവിന് കണക്ക് പറഞ്ഞ് കൊടുക്കു
ന്നത് മീരയുടെ തൊട്ടടുത്താ
ണ് മുത്തുവിൻ്റെ വീട്.

മാർച്ച് മാസത്തിൻ്റെ
അവസാനം കൊല്ല പരീക്ഷ
കഴിഞ്ഞാൽ രണ്ടു പേർക്കും
പിന്നെ ആഘോഷമാണ്
സന്തോഷത്തിൻ്റെ നാളുക
ളാണ് വിഷുക്കാലം പടക്കം
പൊട്ടിച്ചും അവർ ഉല്ലസിച്ചു
നടക്കുന്ന മനോഹരമായ
നാളുകളുടെ സ്വപ്നങ്ങൾ
നെയ്തുകൂട്ടി പറഞ്ഞറിയി
ക്കാൻ പറ്റാത്ത സുന്ദര നിമി
ഷങ്ങളിലൂടെ അവർ ആടിത്തിമർക്കുന്ന കാലം

മുറ്റത്ത് പൂത്തുലഞ്ഞു
നിൽക്കുന്ന നാട്ടുമാവിൻ്റെ
മധുരമൂറുന്ന മാമ്പഴത്തിൻ്റെ
മണം മീരയുടെ മൂക്കിൽ തുളച്ചുകയറുന്നു കൊതിയോ
ടെ അവൾ പറയും മുത്തൂ
എനിക്കൊരു മാമ്പഴം പറിച്ചു
തരുമോടാ പകരം എനിക്കെ
ന്ത് തരും മാമ്പഴം തരും

മാമ്പഴം എമ്പാടും
ഞാൻ കഴിച്ചു വേറെന്ത് തരും
മീര വീണ്ടും പറഞ്ഞു. കുറച്ചക
ലെയുള്ള മനോഹരമായ
പുഴയും വീട്ടിനോരം ചേർന്ന്
കിടക്കുന്ന പാടവും കണ്ട്
നമുക്ക് മാമ്പഴം തിന്നാൻ
എന്ത് രസമായിരിക്കും

മുത്തു മീരയുടെ
നുണക്കുഴിയുള്ള ചിരിക്കുന്ന
മുഖത്തെ നോക്കി വീണ്ടും
പറഞ്ഞു. എടീ പെണ്ണേ മാമ്പഴം ഞാൻ പറച്ചു തരാം
പക്ഷേ എനിക്ക് ഒരു സമ്മാനം
തരണം മീര പെട്ടെന്ന് ആകാം
ക്ഷയോടെ പറഞ്ഞു എന്ത്
സമ്മാനമാ വേണ്ടത്

മുത്തു അൽപം മടിയോ
ടെ പറഞ്ഞു അത് … അത്
മീര വീണ്ടും പറഞ്ഞു വേഗം
പറയൂ ഇല്ലേ ഞാൻ നിന്നോട്
പിറങ്ങും മുത്തു അൽപം പേടിയോടെ പറയാൻ പതിഞ്ഞ സ്വരത്തിൽ മടിയോ
ടെ മീരയെ നോക്കി

നിക്ക് ഒരുമ്മ തരുമോ
മീര നിഷ്ക്കളങ്കയായ തൻ്റെ
ബാല്യം എന്നും തൻ്റെ കളിക്കൂട്ടുകാരനായി ഒരുമിച്ച
ബാല്യം അവരുടെ മനസ്സിൽ
കറ കളഞ സ്നേഹത്തിൻ്റെ
മധുരമൂറുന്ന കാലമായിരുന്നു

അവൾ പറഞ്ഞു
മാമ്പഴം പറിച്ചു തന്നാൽ
ഉമ്മ തരാം മുത്തു ഇതു കേട്ട
പാതി കേൾക്കാത്ത പാതി
മാവിലേക്ക് ചാടിക്കയറി
നിറയെ മീറ് ഉള്ള മാവിൻ്റെ
ഉച്ചിയിൽ നിന്ന് മുത്തു മീര
യെ നോക്കി കൊഞ്ഞനം
കുത്തി പറയുന്നുണ്ടായിരു
ന്നു.
പഴുത്ത മാമ്പഴം
വായിൽ തിരുകി അതിൻ്റെ
അണ്ടി മീരയ്ക്കു നേരെ
നീട്ടി കൊതിപ്പിക്കുന്നുണ്ടാ
യിരുന്നു ദാ വേണോ വേണോ
എന്ന് ഉച്ചത്തിൽ കൂവി വിളിച്ചു
കൊണ്ട് മാങ്ങണ്ടി താഴേക്ക്
എറിയുകയും ചെയ്യുന്നുണ്ട്

തൻ്റെ നിക്കറിൻ്റെ
കീശയിലും കുപ്പായത്തിൻ്റെ
കീശയിലും നാലഞ്ചു മാമ്പഴം
തിരുകി കയറ്റിയിരുന്നു.
മുത്തൂ മതി ഇനി മോളിലേക്ക്
പോകണ്ട താഴേക്കിറങ്ങിക്കോ നിന്നെ
അമ്മ വിളിക്കുന്നുണ്ട് എന്ന്
പറയുന്നുണ്ടായിരുന്നു.

നിറയെ മീറുള്ളതി
നാൽ വളരെ പ്രയാസപ്പെട്ട്
അവൻ താഴേക്കിറങ്ങി.
കയ്യിലും കാലിലും അൽപം
പാടുണ്ടായിരുന്നു. അതിൽ നിന്നും അൽപം രക്തം വന്നത് മീരയെ വല്ലാതെ
വേദനിപ്പിച്ചു

അവൾ പറഞ്ഞൂ
അയ്യോ കയിലും കാലിലും
മുറിവുണ്ടല്ലോ നീറ്റലുണ്ടോ
ഇല്ല അതൊനും സാരല്യ
അവരിരുവരും പുഴക്കരയി
ലേക്ക് പോയി അതിൻ്റെ
സൗന്ദര്യം ആസ്വദിച്ച് കൊ
തിയോടെ ഒരു മാമ്പഴം ചോ
ദിച്ചു .ഉം.. തരില്ല ഞാൻ പറഞ്ഞ കാര്യം മറന്നു പോയോ

ഓ … അതു നീ മറന്നി
ല്ല അല്ലേ ആ .. ഞാൻ തരാം
പക്ഷേ ഇതു നീ ആരോടും
പറയരുത് നിൻ്റെ കയ്യിൽ
തന്നാ മതിയോ മുത്തുവിൻ്റെ
മണ്ണ് പുരണ്ട മാമ്പഴച്ചാറ് ഒലി
ക്കു ന്ന കൈ മീരയ്ക്ക് നേരെ
നീട്ടി അവൾ ചിരിച്ചു കൊണ്ട്
ആ കൈ തനിക്കരികിലേക്ക്
ചേർത്തു പിടിച്ച് ഗാഢമായി
ചുംബിച്ചു അതായിരുന്നു
അവരുടെ ആദ്യ പ്രണയ
ത്തിൻ്റെ തുടക്കം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px