എന്റെ അദ്ധ്യാപകദിനാശംസകൾ – ലീലാതോമസ്, ബോട്സ്വാന

Facebook
Twitter
WhatsApp
Email

[എന്റെ അദ്ധ്യാപകദിനാശംസകൾ…
[സ്നേഹം നിറച്ചെന്നുമേ
സന്തോഷം ഭുവനേ നിറച്ചിടുവതി-
ന്നെന്നും ശ്രമിക്കുന്നഹോ.
ദുര്‍ഗ്ഗന്ധം ഹൃദി കാണ്മതെല്ലതുമുടന്‍
സൌരഭ്യമായ് മാറ്റുമെ-
ന്നാചാര്യന്‍റെ പദാംബുജം പണിയുവേന്‍
നന്മസ്വരൂപാ, ഗുരോ.

മുസ് മേരി ടീച്ചർ.
പുതിയതിരിച്ചറിവു പകർത്തിത്തരുന്നു.
പഠിപ്പിച്ചപിള്ളേരെ ചേർത്തുപിടിച്ചും തോളിൽ കൈയ്യിട്ടും നടക്കുന്നകാഴ്ച.

മുസ് മേരി
യുസി കോളേജ് അധ്യാപിക.
**********
ഞാൻ ബാലൻ സാറിന്റെ അടിപേടിച്ചു, പ്രായമെത്തുമുമ്പ് കെട്ടിച്ചാൽ മതിയെന്നു കൊതിച്ചു
ഞാൻ നന്നാകാൻ, എന്നെ നന്നാക്കാൻ
എന്റെ തുടയിലെ തൊലിഅടിച്ചു പൊട്ടിച്ചു.!!
ഭാരതത്തിന്റെ രണ്ടാമത്തെ
പ്രസിഡന്റും മികച്ച അദ്ധ്യാപകനുമായിരുന്ന
സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ
ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേരുന്നു..

കൂട്ടിയും കുറച്ചും ഗുണിച്ചും
ഹരിച്ചും ശിഷ്ടമിടാൻ പഠിപ്പിച്ച ബാലൻസാറിന്റെ ചൂരലിൽ
തുമ്പത്തുണ്ട് എന്റെ കാലിലെ തൊലി.
ഒരു മാഷുപോലുമെന്നെ
സ്നേഹത്തിൽ വാരിപ്പുണർന്നില്ല.
ഞാൻ നിഗളിച്ചു പോകുമെന്നു
കരുതിയാണന്നു അമ്മപറഞ്ഞതു
ഞാൻ വിശ്വസിച്ചു .
വിദ്യചൊല്ലിപ്പഠിപ്പിക്കാൻ
സ്നേഹമുള്ളിൽ മതിയെന്നു
കരുതി എന്റെ കാലിലെ
തൊലി അടിച്ചു പൊട്ടിച്ച
എന്റെ സാറുമാരോടുസ്നേഹം.

മുസ് മേരി, ടീച്ചർ.
നന്നാക്കാൻ ചൂരൽവേണ്ടാ
ഈ ചിരി മതിയെന്നു
ഒരു മാതൃകാദ്ധ്യപിക..

കുട്ടികളെ ചേർത്തു പിടിച്ചു നിൽക്കുന്ന
കാഴ്ച്ച കണ്ടപ്പോൾ ഞാൻ കൊതിച്ചു പോകുന്നു
എനിക്കു ഒന്നു കൂടി പഠിക്കാൻ..
വീണ്ടും തരുമോ ഒരു ബാല്യകാലം.

കാലമേ എന്റെ ആയുസിന്റെ ഘടികാരം പിറകോട്ടു മാറ്റിക്കെ…UC കോളജിലെ അധ്യാപിക
ഡോ:മുസ് മേരി ടീച്ചർന്റെ ശിഷ്യയാകാൻ .
എനിക്കു ഇപ്പോൾ ബാല്യകാലം വേണം.!!

About The Author

Leave a Reply

Your email address will not be published. Required fields are marked *