തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ
വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു
യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ
മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ.
സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു
സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ
തട്ടിത്തെറിക്കുന്നു പൊട്ടിച്ചിതറുന്നു
മനുജന്റെ ജന്മവകാശങ്ങൾ
കണ്ണു നീരുതിരുന്നു കതിരുകൾ പോലെയും
കാബൂൾ കരയുന്നു പതിരാർന്ന ചിന്തയാൽ
സൂക്തങ്ങളില്ലാത്തൊരാപ്തവാക്യങ്ങളാൽ
പലായനത്തിന്റെ പാത തേടുന്നവർ.
തടയിട്ടു വീഴ്ത്തുന്നു മൃദുലവികാരങ്ങൾ
ജഡിലമോഹത്തിന്റെ കാട്ടാളവൃന്ദങ്ങൾ
വസന്തങ്ങളറിയാത്ത
മരുഭൂമിയെപ്പോലെ
ഉരുകുന്നു കരയുന്നു ബാല്യങ്ങളും.
സേവിക്കവേണ്ടിനി നോവുമാത്മാവിനെ
വേവിക്കുവാനായ് എത്തുന്ന കാടരെ
തിന്മകൾ നീക്കിയാ ഉണ്മകൾ പൂക്കുവാൻ
ഉദയം കുറിക്കുമൊരു താരകംപാരിലായ്.
🌹
എം.തങ്കച്ചൻ ജോസഫ്.
*യജ്ഞാംഗം-വേദം
*വേധം- വ്രണം.
* അജ്ഞാനി -അറിവില്ലാത്തവർ.
About The Author
No related posts.