LIMA WORLD LIBRARY

ഗൗരി ലങ്കേഷ്


“എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ് .”
അല്ലാതെ വർഗ്ഗീയവാദിയാകാനല്ല .വർഗ്ഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു .
ഗൗരി ലങ്കേഷ് .
ഉന്നതമായ ജനാധിപത്യ –മതേതരമൂല്യങ്ങൾക്കു വേണ്ടി നില കൊണ്ട ധീരയായ വനിതയായിരുന്നു ഗൗരി ലങ്കേഷ് .പൗര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിരന്തര മായി ഉയർന്ന ശബ്ദമായിരുന്നു ഗൗരി ലങ്കേഷി ന്റെ .
5/9/2017ൽ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു .
ബംഗളൂരിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വെച്ചാണ് കൊലപാതകം നടന്നത് .ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാൻ ഏഴ്‌ വെടിയുണ്ടകളാണ് ഉതിർത്തത് .കൽബുർഗിക്ക് ശേഷം ഗൗരി ലങ്കേഷ് .
“ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു .മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി .ലങ്കേഷിന്റെ മകളാണ് .കർണ്ണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ് .
മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഗൗരി ലങ്കേഷ് രക്തസാക്ഷിയായ ദിനം .സെപ്റ്റംബർ 5.

A.S.Indira .
🔥🔥🔥🔥🔥🔥

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px