മുല്ല മൊട്ടിന്റെ രാവുകളിൽ
കിന്നാരം പറയുന്ന നിലാവേ
നിനക്കെൻ കിനാവിന്റെ ആഴം
അറിയുമോ ?
നീ തെളിക്കുന്ന പ്രഭ പോരാ
എൻ കിനാവിന്റെ വഴിത്താരയിൽ.
എനിക്ക് വേണ്ടത് വെയിലാണ്
എൻ കിനാവിന്റെ പാതകൾ
തെളിമയാർന്നു കാണുവാൻ .
ദൂരേക്ക് കാണുന്ന എൻ കിനാവുകളിൽ
വേഗത്തിലോടുവാൻ സമയമായി,
സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും .
മുടി ചൂടുന്ന മുല്ലപ്പൂവിന്റെ രാവിനെക്കാൾ
എത്ര സുന്ദരം എൻ
കിനാവിൻ രാത്രികൾ നിലാവേ
ആകാശം താഴ്ന്നു നീ തന്നാലും!
About The Author
No related posts.