പെണ്ണുങ്ങളേ ഈ ഭൂമി നിങ്ങളുടേതും കൂടിയാണ് | I AM HAPPY | Malayalam Short Film 2021
ഇന്ന് ഹൃദയദിനം – A.S.Indira

ഹൃദ്രോഗം തടയുന്നതിനും ജനങ്ങളിൽ ഹൃദ്രോഗം നിമിത്തമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചുബോധവൽക്കരണം നടത്തുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം .നിങ്ങൾക്കും നിങ്ങൾ സ്‌നേഹിക്കുന്ന വർക്കും സമൂഹത്തിനും വേണ്ടി അറിവും സ്വാധീനവും നല്ല ഹൃദയാരോഗ്യത്തോടെ ജീവിക്കാൻ ഉപയോഗപ്പെടുത്തുകയാണ് പ്രധാനം . പ്രതി വർഷം ലോക മൊട്ടാകെ ഒന്നരക്കോടിയിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു . ഈ മരണത്തിന്റെ 80% വും നമുക്ക് ഒഴിവാക്കാനാകുന്നതാണ് എന്നാണ് കണക്ക് . പാട്ടിന്റെ താളത്തിൽ വ്യായാമം ചെയ്യുന്ന സാംബാ നൃത്തം ,പ്രകൃതി രമണീയമായ സ്ഥലങ്ങളിലെ സൈക്കിളിങ് എന്നിവ ഈ […]
ആറ് മണിക്കൂറിൽ 193 ദേശീയ ഗാനങ്ങൾ,റെക്കോർഡുകൾ നേടി ഈ മലയാളി പെണ്‍ക്കുട്ടികൾ

ബ്രിസ്‌ബേന്‍:ആറ് മണിക്കൂര്‍ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെണ്‍ക്കുട്ടികള്‍.193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്. മൂന്ന് രാജ്യാന്തര റെക്കോര്‍ഡ് പട്ടികയിലാണ് ഒറ്റദിനത്തില്‍ ഇവര്‍ ഇടംപിടിച്ചത്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന തെരേസയും ആഗ്നസും ബ്രിസ്ബേന്‍ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ രാവിലെ 10 മുതല്‍ വൈകിട്ടു വരെ നടന്ന പരിപാടിയിലാണ് നേട്ടം സ്വന്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ഇവര്‍ കാണാതെ പഠിച്ചു പാടി. ഓരോ 2 മണിക്കൂറിലും […]
ഇന്ധനക്ഷാമം സകല മേഖലകളെയും ബാധിക്കുന്നു; സ്‌കൂളുകള്‍ അടക്കേണ്ടിവരും, ബിന്‍ കളക്ഷന്‍ നിലച്ചു

ലണ്ടന്‍: രാജ്യം സമാനതകളില്ലാത്ത ഇന്ധന പ്രതിസന്ധിയിലകപ്പെട്ടതോടെ സകല മേഖലകളും തിരിച്ചടി നേരിടുന്നു. സ്‌കൂളുകള്‍ വീണ്ടുമ ടച്ചിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പലയിടത്തും ബിന്‍ കളക്ഷന്‍ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ഇന്ധനവിതരണത്തിന് കൂടുതല്‍ സൈന്യമിറങ്ങിയാലും സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എല്ലാ സൈനിക ഡ്രൈവര്‍മാരും ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള യോഗ്യത നേടിയിട്ടുള്ളവരാണ് എങ്കിലും പ്രെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള മൂന്നു ദിവസത്തെ പരിശീലനം നല്‍കേണ്ടതായിട്ടുണ്ട്. അതേസമയം, ഡ്രൈവര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്ന കാര്യം […]
കൊവിഡ് മൂന്നാം തരംഗം അടുത്തെത്തിയോ? ; വിദഗ്ധര്‍ പറയുന്നു…

നിലവില്‍ വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ടുപോവുക തന്നെയാണ് രാജ്യം. ഭിന്നശേഷിക്കാര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും വാക്‌സിന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള തീരുമാനവും ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട് കൊവിഡ് 19 മഹാമാരിയുടെ മൂന്നാംതരംഗം രാജ്യത്തുണ്ടാകുമെന്ന് നേരത്തേ മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. അതിരൂക്ഷമായ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിക്കുന്ന അവസ്ഥ വരെയെത്തിയിരുന്നു. കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചതോടെ രാജ്യതലസ്ഥാനം അടക്കമുള്ളയിടങ്ങളില്‍ നിരവധി രോഗികള്‍ക്ക് ചികിത്സ പോലും ലഭ്യമാകാത്ത സാഹചര്യമായിരുന്നു രണ്ടാം തരംഗത്തില്‍ കണ്ടത്. ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെയും […]
മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി. ഇതോടെ ആര്‍.ടി ഓഫീസുകളിലെ 80 ശതമാനം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഹൈക്കോടതിയുടെ സ്റ്റേ മാറിയാലുടന്‍ ലൈസന്‍സ് കാര്‍ഡ് സ്മാര്‍ട്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി കഴിഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്‍റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനാക്കി. സ്റ്റേജ് കാര്യേജ് ഒഴികെയുള്ള […]
കുട്ടികളിലെ ന്യുമോണിയ തടയാനുള്ള സൗജന്യ വാക്സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതൽ

കുട്ടികളിലെ ന്യുമോണിയ ബാധ തടയാനായുള്ള വാക്സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ 3 ഡോസായി ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണു നല്‍കുക. ഗുരുതര ന്യുമോണിയയ്ക്കു കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കാനാണിത്. ഇപ്പോള്‍ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്സീന്‍ സൗജന്യമായി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 5 സംസ്ഥാനങ്ങളില്‍ വിതരണമുള്ള വാക്സിനേഷന്റെ ഭാഗമാകുകയാണ് ഇതോടെ കേരളവും. ഒന്നര മാസം ആയ […]
അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടികളും ഓടും

മുംബൈ:രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേകവണ്ടികളാണ്. അതിനാൽ നിരക്കുംകൂടുതലാണ്. എന്നാൽ പുതിയ ടൈംടേബിൾ വരുന്നതോടെ വണ്ടികളുടെ നമ്പറുകളിൽനിന്ന് തുടക്കത്തിലുള്ള പൂജ്യം പുറത്താകുകയും നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുറയുകയും ചെയ്യും. ചില റെയിൽവേ സോണുകൾ ഒക്ടോബർ ആദ്യവാരത്തിൽ തന്നെ ഇത് നടപ്പാക്കുന്നുണ്ട്. മധ്യറെയിൽവേയും ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആകെ 101 തീവണ്ടികളാണ് മധ്യറെയിൽവേ ഓടിക്കുന്നത്. ഇതിൽ 88 […]
മിഠായി ഭരണി – ഷാമിനി

കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ കാര്യം നടക്കാനായി ഞാൻ കരയുന്നൊരു മിഠായി ഭരണിയെന്നച്ഛൻ ഒരു മിഠായി ഭരണി എന്നച്ഛൻ കരുതലിൻ സ്നേഹം ഒഴുക്കിയെൻ ജീവനിൽ പാൽക്കടൽ അഭിമാനസായൂജ്യം എന്നച്ഛൻ നേരിന്റെ ഗുണപാഠം എന്നിൽ പഠിപ്പിച്ച അനുഭവപരിജ്ഞാന ഗുരു എൻ പ്രാണനിൽ ആളുന്ന ശ്വാസമായി ജന്മം എനിക്കു തന്ന ജീവൻ ആണു അച്ഛൻ, ആരു പഠിച്ചാലും പഠിച്ചു തീർക്കാത്തൊരു പുസ്തകം, അച്ഛന്റെ ജീവിത […]
കാന്താരി – സിസിലി ജോർജ് (ലണ്ടൻ)

ആൺകുട്ടികളെപ്പോലെ കൈവീശി കൂസലില്ലാതെ നടക്കുന്നതാണ് അവൾക്കിഷ്ടം. അതെങ്ങനെ അങ്ങനെ ഒരു ശീലം വന്നെന്നറിയില്ല. മനസ്സിനകത്ത് ഒരു കുസൃതിച്ചെക്കൻ ഓടി നടന്ന് കളിക്കുന്നെന്ന് പലപ്പോഴും തോന്നി. ഭാഗ്യത്തിന് എന്റെ ഈ പ്രകൃതം അമ്മയ്ക്കും ഇഷ്ടമായിരുന്നു. ”പെൺകുട്ടോളായാ, കുറച്ച് ചൊടിയൊക്കെ വേണം’ അമ്മ പറയുമ്പോൾ എനിക്കല്പം അഹങ്കാരമൊക്കെ തോന്നും. ക്ലാസിൽ ചിലപ്പോൾ എന്റെ കുസൃതികൾ ടീച്ചർമാർക്ക് പിടിക്കാറില്ല. അമ്മയും ഒരു ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ആണെന്നതിനാൽ മാത്രം അവരൊക്കെ എന്റെ നേരെ കണ്ണടയ്ക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആൺകുട്ടികൾ നേർക്കുനേരെ വരുന്നത് […]
ഞങ്ങൾ കളിച്ചു വളർന്ന വി.വി.ഹൈസ്‌കൂൾ താമരക്കുളം…. – ലീല തോമസ്, കാരൂർ സോമൻ.

ഞങ്ങൾ കളിച്ചു വളർന്ന വി.വി.ഹൈസ്‌കൂൾ താമരക്കുളം…. ലീല തോമസ്, കാരൂർ സോമൻ. ഞങ്ങൾ പഠിച്ച സ്‌കൂൾ ആരംഭിച്ചത് 1923-ലാണ്. നമ്മുടെ ഓരോ സ്‌കൂളും നാടിന്റെ അഭിമാനമായി മാറുന്നത് അവിടുത്തെ കുട്ടികൾ പഠിച്ചു് മിടുക്കരായി ജീവിതത്തിൽ ബഹുദൂരം മുന്നോട്ട് പോകുമ്പോഴാണ്. അതിൽ അപൂർവ്വം ചിലരാണ് കലാ-ശാസ്ത്ര -സാഹിത്യ- സാമൂഹ്യ രംഗങ്ങളിൽ അറിയപ്പെടുന്നത്. ഞങ്ങൾ പഠിച്ച വി.വി.ഹൈസ്‌കൂൾ (പാലുത്ര സ്‌കൂൾ)പഠനത്തിനൊപ്പം കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽ സാഹിപ്പിക്കുന്നതിൽ മുൻ പന്തിയിലായിരിന്നു.രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന് സമ്പന്നമായ ഞങ്ങളുടെ ഭൂതകാലം ഓർത്തെടുക്കുമ്പോൾ അതിന്റെ അടിവേരുകൾ […]



