LIMA WORLD LIBRARY

ഇന്ധനക്ഷാമം സകല മേഖലകളെയും ബാധിക്കുന്നു; സ്‌കൂളുകള്‍ അടക്കേണ്ടിവരും, ബിന്‍ കളക്ഷന്‍ നിലച്ചു

ലണ്ടന്‍: രാജ്യം സമാനതകളില്ലാത്ത ഇന്ധന പ്രതിസന്ധിയിലകപ്പെട്ടതോടെ സകല മേഖലകളും തിരിച്ചടി നേരിടുന്നു. സ്‌കൂളുകള്‍ വീണ്ടുമ ടച്ചിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പലയിടത്തും ബിന്‍ കളക്ഷന്‍ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ഇന്ധനവിതരണത്തിന് കൂടുതല്‍ സൈന്യമിറങ്ങിയാലും സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

എല്ലാ സൈനിക ഡ്രൈവര്‍മാരും ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള യോഗ്യത നേടിയിട്ടുള്ളവരാണ് എങ്കിലും പ്രെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള മൂന്നു ദിവസത്തെ പരിശീലനം നല്‍കേണ്ടതായിട്ടുണ്ട്.

അതേസമയം, ഡ്രൈവര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെറ്റുത്തി. എന്നാല്‍, അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാരിന് കഴിയാതെ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ലേബര്‍ ആരോപിക്കുന്നു. ഇപ്പോള്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന താത്ക്കാലിക വിസ ആറുമാസത്തേക്ക് നീട്ടണമെന്നും ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നിലവില്‍ 3 മാസത്തേക്കാണ് താത്ക്കാലിക വിസ നല്‍കുന്നത്.

വാക്കുതര്‍ക്കങ്ങളും അടിപിടിയുമെല്ലാം പെട്രോള്‍ സ്റ്റേഷനുകളില്‍ പതിവ് കാഴ്ചകളായി മാറിയിരിക്കുകയാണ്.വൈല്‍ഡ് വെസ്റ്റ് പെട്രോള്‍ ഫോര്‍കോര്‍ട്ടില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ കുപ്പികളും മറ്റും എറിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. പല പെട്രോള്‍ സ്റ്റേഷനുകളിലും ഇന്ധനം നല്‍കുന്നതിന് പരിധിയും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 30 പൗണ്ട് വിലയ്ക്കുള്ള പെട്രോള്‍ മാത്രമായിരിക്കും ഒരു വ്യക്തിക്ക് പരമാവധി ലഭിക്കുക.

അതേസമയം, ഇന്ധന വിതരണമേഖലയില്‍ ഡ്രൈവര്‍മാരുടെ ക്ഷാമം വലുതായിട്ടൊന്നുമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറയുന്നു. ലോറി ഡ്രൈവര്‍മാര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടനിലും ഈ പ്രതിസന്ധി നേരിടുന്നത്. നമ്മുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവരിക എന്നത് നല്ലൊരു പരിഹാരമാര്‍ഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് കാലത്തിനു മുന്‍പായി ഇന്ധന വിതരണ രംഗത്തെയും ഭക്ഷ്യ വിതരണ ശൃംഖലയിലേയും പ്രതിസന്ധികള്‍ അവസാനിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ ഉറപ്പു നല്‍കി. പരിഭ്രാന്തരാകാതെ എല്ലാവരും സാധാരണ പോലെ പെരുമാറണമെന്നും ആവശ്യത്തിനുള്ള ഇന്ധനം മാത്രം വാഹനങ്ങളില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ തന്നെ ഉണ്ടായ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് ഈ പ്രതിസന്ധി എന്നാണ് അദ്ദേഹം പറയുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px