ഞങ്ങൾ കളിച്ചു വളർന്ന വി.വി.ഹൈസ്‌കൂൾ താമരക്കുളം…. – ലീല തോമസ്, കാരൂർ സോമൻ.

Facebook
Twitter
WhatsApp
Email

ഞങ്ങൾ കളിച്ചു വളർന്ന

വി.വി.ഹൈസ്‌കൂൾ താമരക്കുളം….

ലീല തോമസ്, കാരൂർ സോമൻ.

ഞങ്ങൾ പഠിച്ച സ്‌കൂൾ ആരംഭിച്ചത് 1923-ലാണ്. നമ്മുടെ ഓരോ സ്‌കൂളും നാടിന്റെ അഭിമാനമായി മാറുന്നത് അവിടുത്തെ കുട്ടികൾ പഠിച്ചു് മിടുക്കരായി ജീവിതത്തിൽ ബഹുദൂരം മുന്നോട്ട് പോകുമ്പോഴാണ്. അതിൽ അപൂർവ്വം ചിലരാണ് കലാ-ശാസ്ത്ര -സാഹിത്യ- സാമൂഹ്യ രംഗങ്ങളിൽ അറിയപ്പെടുന്നത്. ഞങ്ങൾ പഠിച്ച വി.വി.ഹൈസ്‌കൂൾ (പാലുത്ര സ്‌കൂൾ)പഠനത്തിനൊപ്പം കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽ സാഹിപ്പിക്കുന്നതിൽ മുൻ പന്തിയിലായിരിന്നു.രണ്ട് ഭൂഖണ്ഡങ്ങളിലിരുന്ന് സമ്പന്നമായ ഞങ്ങളുടെ ഭൂതകാലം ഓർത്തെടുക്കുമ്പോൾ അതിന്റെ അടിവേരുകൾ ചെന്നെത്തുന്നത് ഞങ്ങൾ ജനിച്ചുവളർന്ന അതിമനോഹരമായ താമരക്കുളം ഗ്രാമവും ഞങ്ങൾ പഠിച്ച വി.വി.ഹൈസ്‌കൂൾ ആണ്. നാം എത്ര ഉന്നതിയിലെത്തിയാലും എവിടെയായിരിന്നാലും സ്‌കൂൾ പഠനകാലം ഹ്യദയത്തോടെ ചേർത്ത് വെക്കുന്ന ഒരു നേർത്ത വികാരമാണ്. കാരൂർ സോമന്റെ പ്രഭാത്  ബുക്ക് പ്രസിദ്ധികരിച്ച  ‘കഥാകാരന്റെ കനൽ വഴികൾ’ (ആത്മ കഥ) യിലെ ആദ്യ വരികളാണ് ‘പ്രകൃതിയുടെ വരദാനമാണ് മാവേലിക്കരയിലെ ഓണാട്ടുകര. സസ്യശ്യാമളമാണ്. വൈവിധ്യമാർന്ന ജൈവകൃഷിയുടെ കേന്ദ്രമാണ്’. മനസ്സിൽ നിന്ന് മാഞ്ഞ് പോകാതെ നിൽക്കുന്നത് സ്‌കൂളിന്റെ തെക്കുഭാഗത്തുള്ള കുളങ്ങളും നെൽപ്പാട ങ്ങളും പാലക്കലെ കരിമ്പിൻ തോട്ടങ്ങളുമാണ്. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഞങ്ങൾ കരിമ്പൊടിക്കാൻ ഉള്ളിലേക്ക് പോകും. ഒരാൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി നിൽക്കും. കൊച്ചുപിള്ള സാർ കുടയും ചൂടി വരുന്നത് കാണുമ്പോൾ ഞങ്ങൾ സ്‌കൂളിലേക്ക് ഓടുക പതിവാണ്. ആഫ്രിക്കയിലിരിക്കുന്ന എനിക്ക് അന്ന് ഓടിത്തളർന്ന ആ ദീർഘ നിശ്വാസം മറക്കാൻ സാധിക്കില്ല.

ഞങ്ങൾ പഠിക്കുന്ന കാലം സ്‌കൂൾ മുറ്റത്തൊരു പൂന്തോപ്പുണ്ടായിരുന്നു. അതിൽ കൂടുതലും ചുവന്ന നിറത്തിലുള്ള റോസാപ്പൂക്കളും വെള്ള നിറത്തിലുള്ള മുല്ലപ്പുക്കളു മായിരിന്നു. അവിടേക്ക് മഞ്ഞയും ചുവപ്പും കറുപ്പുമുള്ള ശോഭയാർന്ന പഞ്ചവർണ്ണ കിളികൾ  വന്നിരിക്കുമായിരിന്നു. അതിനടുത്തുകൂടി ചിത്രശലഭങ്ങളെപോലെ പാറിപ്പറന്നു നടക്കുന്ന കുട്ടികൾ.സ്‌കൂളിന് പടിഞ്ഞാറായി കുഞ്ഞുരാമന്റെ ഒരു ചായക്കടയുണ്ടായിരുന്നു. അതിനടു ത്തായി സുലൈമാന്റെ ഒരു മുറുക്കാൻ കട. ഈ കടകളൊന്നും ഇന്നില്ല. ഇപ്പോൾ സു ലൈമാന്റെ അനുജൻ ബഷിർ കരിമുളക്കൽ ബിസിനസ്സാണ്.രാവിലെ ഏഴുമണിക്ക് കരിമുള ക്കൽ ട്യൂഷൻ പഠിക്കാൻ പോകുന്ന കാരൂർ സോമൻ എന്നറിയപ്പെടുന്ന ഡാനിയേൽ ഈ റോസാപൂവിലൊന്ന് നുള്ളിയെടുത്തു് കൂട്ടുകാരി മെഴ്സിക്ക് കൊടുക്കുന്നത് ലീലാമ്മ ആയ ഞാൻ കണ്ടിട്ടുണ്ട്. ചില കുട്ടികൾ രാവിലെ സ്‌കൂളിലെത്തുന്നത് കളിക്കാനാണ്. അതിൽ പകിട പകിട പന്ത്രണ്ടുരുട്ടൽ, കുട്ടിയും കോലും കളിയെല്ലാമുണ്ട്. സ്‌കൂൾ ബെല്ലടി കേൾക്കു മ്പോൾ രാവിലത്തെ പ്രഭാത പ്രാർത്ഥനക്ക് എല്ലാവരും സ്‌കൂളിന്റെ വടക്ക് ഭാഗത്തായി വരിവരിയായി വന്നു നിൽക്കും. എല്ലാം അധ്യാപകരും വരാന്തയിൽ വന്നുനിൽക്കും. അവ സാനം വരുന്നത് ഹെഡ്മാസ്റ്റർ രവീന്ദ്രൻ സാറാണ്. ഉടൻ ഈശ്വരപ്രാർത്ഥന ആരംഭിക്കും. സ്‌കൂളിന്റെ ഗേറ്റിനടുത്തുകൂടിയാണ് കായംകുളം അടൂർ, പന്തളം, പുനലൂർ ബസ്സുകൾ പോകുന്നത്. അന്ന് ഞങ്ങൾ കളിയാക്കി വിളിച്ച പേരാണ് സർക്കാർ കാളവണ്ടി. കായംകുളം ചാരുംമൂട്, ഭരണിക്കാവ്, ഭൂതക്കുഴി, കൊട്ടാരക്കര, ഓയൂർ പോകുന്ന എസ്.പി.എം.എസ് ബസ്സുണ്ട്. അത് നല്ല വേഗത്തിലാണ് പോകുന്നത്. സ്‌കൂളിനടുത്തു് പാലുത്ര കാളച്ചന്തയുണ്ട.് ഇന്ന വിടെ പെട്രോൾ പമ്പും കെട്ടിടങ്ങളുമാണ്. സ്‌കൂളിന് ചുറ്റുവട്ടമുള്ള സ്ഥലങ്ങളാണ് കണ്ണ നാകുഴി, വേടരപ്ലാവ്, ചത്തിയറ, നൂറനാട്, ചുനക്കര, വെട്ടിക്കോട്, കറ്റാനം, കരിമു ളക്കലാണ് കശുവണ്ടി ഫാക്ടറി അവിടെ ധാരാളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇന്ന് ദയനീയ ചിത്രമാണ്. ചാരുംമൂട് മാവേലിക്കര താലൂക്കിലെ വലിയ നഗരമാണ്. അവിടെ കത്തോലിക്ക പള്ളി, കന്യാസ്ത്രീ മഠം, സെന്റ് മേരിസ് എൽ.പി.സ്‌കൂളുണ്ട്. ചാരുംമുടിന്റെ വളർച്ചക്ക് കാരണം അവിടുത്തെ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മത മൈത്രിയാണ്.

ഞങ്ങൾ വി.വി.എച്ചു്.എസ് ആദ്യ എട്ടാം ക്ലാസ് ബാച്ചാണ്. അതിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചുള്ള ക്ലാസുകൾ ഉണ്ടായിരിന്നു. ക്ലാസ്സിൽ ഒരു ഉറക്കം തുങ്ങി രവിയെ ഇപ്പോഴും ഓർക്കുന്നു.  ഞങ്ങളുടെ ഹെഡ്മാസ്റ്റർ  രവീന്ദ്രൻ സാർ നർമ്മം പറയുമെങ്കിലും വരാന്തയിലൂടെ വരുന്നത് കണ്ടാൽ കുട്ടികൾ മുറിക്കുള്ളിലേക്ക് കടക്കും. സ്‌കൂളിൽ അധ്യാ പകർ വന്നുകൊണ്ടിരിന്നത് സൈക്കിളിലാണ്. രവീന്ദ്രൻ സാറിന് മാത്രം പഴയിനം സ്‌കൂട്ടർ ഉണ്ട്. സാറിനെ കുട്ടികൾക്ക് ഭയമായിരിന്നു. ഭയത്തിന് കാരണം സാറിന്റെ മുറിയിലിരിക്കുന്ന വലിയ ചൂരലാണ്. ആ ചൂരലിന്റെ ചൂട് ശരിക്കും അറിഞ്ഞിട്ടുള്ളത് കാരൂർ ആണ്. ആരേയും വക വെക്കാത്ത ഒരു വികൃതിയുള്ള വിദ്യാർത്ഥി എന്ന് വേണമെങ്കിൽ പറയാം. സ്‌കൂളിൽ നിന്നും വീട്ടിൽ നിന്നും തല്ല് വാങ്ങുന്നത് എനിക്കറിയാം. വീട്ടിൽ നിന്ന് വാങ്ങുന്നത് വീട്ടു കാർ വഴി അറിയാറുണ്ട്.സ്‌കൂളിലെ മറ്റ് വഴക്കാളികളുമായി വഴക്കുണ്ടാക്കാൻ ബഹുകേമൻ. പാലക്കലെ വലിയ കുളത്തിൽ എല്ലാം വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ട് മണിക്കൂർ കിട്ടുമ്പോൾ കുട്ടുകാരുമൊത്തു് കാരൂർ നീന്താൻ പോകും.  ഒരു ദിവസം കൂടെപോയ കൂട്ടുകാരൻ വടക്കേ അറ്റത്തെ വീട്ടിൽ മന്ദിരത്തിന് കിഴക്കുള്ള  രാമചന്ദ്രൻ നീന്തിത്തളർന്ന് മുങ്ങാൻ പോയപ്പോൾ രക്ഷപ്പെടുത്തിയത് കാരൂർ ആണ്.കുട്ടികൾ വഴി രവീന്ദ്രൻസാർ അറിയുകയും അഭിനന്ദിക്കു കയും ചെയ്തു. രാമചന്ദ്രൻ യൂ.എ.ഈ.അജ്മാനിൽ വെച്ച് വൈദ്യുതി ഷോക്കേറ്റു മരിച്ചു. ഞങ്ങളുടെ സ്‌കൂളിന് ചുറ്റളവിലുള്ള ഹൈസ്‌കൂളുകളാണ് കറ്റാനം പോപ്പയിസ്, ചത്തിയറ, വള്ളികുന്നം, പടനിലം, പാലമേൽ, ചുനക്കര. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച മുരളീധരൻ നായർ, മലയാളം പഠിപ്പിച്ച കമലമ്മ ടീച്ചർ, ശങ്കർ സാർ, സയൻസ് പഠിപ്പിച്ച കരുണൻ എന്ന ഉണ്ണി സാർ, ഉണ്ണിസാർ കലാസാഹിത്യ വാസനയുള്ള കുട്ടികളെ വളരെ പ്രോത്സാഹി പ്പിച്ച വ്യക്തിയാണ്. തങ്കച്ചൻ സാർ, കുഞ്ഞു മുഹമ്മദ്, ലളിതാമ്മ ടീച്ചർ, ഓമനയമ്മ ടീച്ചർ അങ്ങനെ ധാരാളം പേരുണ്ട്.

ഞങ്ങൾക്കൊപ്പം പഠിച്ച പ്രമുഖരാണ് ശില്പിയും ചിത്രകാരനും സംസ്ഥാന പുരസ്‌കാര ജേതാവുമായ ചുനക്കര രാജൻ, സിനിമയിൽ ‘അച്ചൻപട്ടാളം’ സംവിധാനം ചെയ്ത നൂറനാട് രാമചന്ദ്രൻ ബാലസിനിമക്ക് സംസ്ഥാന പുരസ്‌കാരം നേടി. സ്‌കൂളിൽ എല്ലാം വർഷവും കലാസാഹിത്യ മത്സരം നടത്തുമായിരിന്നു. അന്ന് വൈറ്റ്, യെല്ലോ, റെഡ്, ബ്ലൂ ഇങ്ങനെ നാല് ഗ്രുപ്പുകളായി തരം തിരിച്ചാണ് മത്സരം നടക്കുന്നത്. കുട്ടികൾ വീറം വാശിയോടും കലാ-കായിക രംഗത്തു വരും. ഈ രംഗത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കാരൂർ വാങ്ങിയിട്ടുണ്ട്. ഞങ്ങൾ വെട്ടിക്കോട്ട് കാട്ടൂർ കളീക്കൽ കുടുംബ ബന്ധത്തിലുള്ള സഹോദരീ സഹോദരങ്ങളാണ്. ഗ്രുപ്പുകൾ വരുമ്പോൾ ഞങ്ങൾ ഒരേ ഗ്രുപ്പിൽ വരും. അങ്ങനെയാണ് എട്ടാം ക്ലാസ്സു മുതൽ കാരൂർ തന്നെ എഴുതുന്ന നാട കത്തിൽ മത്സരിക്കാൻ എനിക്ക്  അവസരം ലഭിച്ചത്. ഞങ്ങൾക്കൊപ്പം അഭിനയിച്ചവരാണ് ചുനക്കര രാജൻ, നൂറനാട് രാമചന്ദ്രൻ, പാലം കുഞ്ഞുമോൻ, വെട്ടിക്കോട്ട് നിന്നുള്ള ശിവ പ്രസാദ്, നൂറനാട് സത്യൻ, പാലുത്ര സ്‌കൂളിനടുത്തുള്ള രാജേന്ദ്രൻ, രാജൻ അങ്ങനെ പലരുമുണ്ട്. അന്ന് പെൺകുട്ടികൾ നാടകത്തിൽ അഭിനയിക്കാൻ മുന്നോട്ട് വരാറില്ല. എനിക്ക് നാടകത്തോടെ വളരെ ഇഷ്ടമായിരിന്നു. ഉപന്യാസ മത്സരം, പദ്യപാരായണത്തിലും പങ്കെടു ത്തു സമ്മാനം നേടിയിട്ടുണ്ട്. നാടകത്തിന് ഞങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയിട്ടു ണ്ട്. ഹാസ്യനടനായി എല്ലാം വർഷവും ശിവപ്രസാദിനാണ് സമ്മാനം കിട്ടുക. സ്‌കൂൾ വാർഷിക ദിനത്തിലാണ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്യുന്നത്. സ്‌കൂൾ വാർഷിക പരിപാടികൾ ഉദ്ഘടനം ചെയ്യാൻ വരുന്നത് മന്ത്രിമാരായിരുന്ന ബേബി ജോൺ, ടി.എം. ജേക്കബ്, എം.എൽ.എ.വി.കേശവൻ തുടങ്ങിയവർ.

മന്ത്രിമാർ വരുന്ന ദിവസം കുട്ടികളുടെ കഷ്ടകാലമാണ്. പൊള്ളുന്ന വെയിലിൽ മന്ത്രി യെ കാത്തു നിൽക്കുന്നത് മണിക്കൂറുകളാണ്. ഒരിക്കൽ പെൺകുട്ടികൾ മന്ത്രിയെ സ്വീകരി ക്കാൻ താലപ്പൊലിയുമായി നിൽക്കവേ ഞാനും മറ്റൊരു പെൺകുട്ടിയും തലചുറ്റി വീണു. ടീച്ചേഴ്‌സ് പൊക്കിയെടുത്തുകൊണ്ടുപോയി വെള്ളം കുടിക്കാൻ തന്നപ്പോഴാണ് ബോധം വീണത്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് യാതൊരു കൃത്യനി ഷ്ഠയോ, അച്ചടക്കമോ ഇല്ലാത്ത  മന്ത്രിമാരാണല്ലോ ഇന്നും നമ്മളെ ഭരിക്കുന്നത്. പാലക്കലെ കൊച്ചുപിള്ള സാറാണ് സ്‌കൂൾ അധികാരി. സ്‌കൂളിന്റെ തെക്ക് ഭാഗത്തു് ഒരാൾപൊക്ക ത്തിൽ കല്ലുകെട്ടിയ ഒരു മറയാണ് മൂത്രപുര അതിലെ ദുർഗന്ധ സംസ്‌കാര അവശിഷ്ടങ്ങൾ   ഇന്നും മനസ്സിലുണ്ട്. ഇന്ന് സമ്പന്ന സംസ്‌കാരമാണ്. വെബ്സൈറ്റിൽ കണ്ടത് ആൺ കുട്ടികൾക്ക് 11 ടോയ്ലറ്റ്, പെൺകുട്ടികൾക്ക് 29. മൊത്തം 38 ക്ലാസുകൾ, 38 കമ്പ്യൂട്ടർ, ലൈബ്രറിയിൽ 11000 പുസ്തകങ്ങൾ എന്നൊക്കെയാണ്. കാരൂരിന്റെ പുസ്തകങ്ങളും ആ കുട്ടത്തിലുണ്ട്. പുതിയ കെട്ടിടങ്ങളടക്കം അഭിമാനകരമായ വളർച്ച കാണാനുണ്ട്. മുരളീ ധരൻ നായർ സാർ പ്രിൻസിപ്പലായിരിക്കുമ്പോൾ കാരൂർ കുട്ടികളുടെ കലാസാഹിത്യ സമാ ജം ഉദഘാടനം ചെയ്യാൻ പോയിട്ടുണ്ട്. അന്ന് കൊച്ചുപിള്ള സാറിന്റെ മകൻ അഡ്വ.ശങ്കരൻ നായരാണ് സ്‌കൂൾ മാനേജർ.

സ്‌കൂളിൽ പഠിച്ചുകൊണ്ടരിക്കുമ്പോഴാണ് കരിമുളക്കൽ ഡോ.ബാബു ചെറിയന്റെ വീടിന് കിഴക്കുള്ള മൊട്ട എന്ന് വിളിക്കുന്ന (തലയിൽ മുടിയില്ല)  ബാലന്റെ വീട്ടിൽ തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടെ ചേർന്ന് നാടകം നടത്താൻ തീരുമാനിച്ചത്. രാപക ൽ കാരൂരിന്റെ നാടക റിഹേഴ്‌സൽ നടന്നു. എനിക്കും നല്ലൊരു വേഷം കിട്ടി. നല്ല പ്രോത്സാ ഹനം കിട്ടിയ നാടകമായിരിന്നു. കരിമുളക്കൽ ന്യൂ ഇന്ത്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സിന്   അന്നൊരു കയ്യെഴുത്തു മാസികയുണ്ടായിരുന്നു. പേര് ‘പ്രതിഭ’.അതിലാണ് കാരൂർ ആദ്യമാ യി ഒരു ഏകാങ്ക നാടകമെഴുതിയത്.അതിൽ പ്രധാന പങ്ക് വഹിച്ചത് ഞങ്ങളുടെ അഭിമാന വും അയൽക്കാരനുമായ മുൻ മന്ത്രി ശ്രീ. ജി.സുധാകരന്റെ അനുജൻ മുൻ എസ്.ബി.ഐ മാനേജർ ശ്രി. മധുസൂദനനാണ്.  മധുവിന് ഇന്ന് ചാരുംമൂട്ടിൽ ഓണാട്ടുകര നാടൻ കാർഷിക വിപണിയുണ്ട്. മധുവിനോപ്പം സി.പി.എമ്മിലെ ജ്വാഷ, ഗോപി തുടങ്ങിയവർ. കാരൂർ അന്ന തിൽ കവിത എഴുതാൻ പറയുമായിരിന്നു. പൊട്ടക്കവിതകൾ എഴുതാൻ താല്പര്യമില്ലാ യിരുന്നു. കാരൂർ അന്ന് മലയാളം വിദ്വാൻ പഠിപ്പിച്ചുകൊണ്ടിരിന്ന പണ്ഡിത കവി കെ.കെ. കുഞ്ഞുപിള്ള പണിക്കർ സാറിന്റെ അരുമ  ശിഷ്യനായിരുന്നു. വിർത്തം, അലംങ്കാരം ഒക്കെ അദ്ദേഹം  പഠിപ്പിച്ചതുകൊണ്ടാണ് ബാലരമയിൽ കവിത എഴുതാൻ സാധിച്ചത്. റേഡിയോ നാടകങ്ങൾ വന്നതും ഞാൻ കേട്ടിട്ടുണ്ട്. മാത്രവുമല്ല മനോരമയുടെ കേരള യുവസാഹിത്യ സഖ്യത്തിലെ മാവേലിക്കര നിന്നുള്ള ഏക വ്യക്തി. അങ്ങനെയാണ് കൂടുതൽ ശ്രദ്ധേയ നായത്. സ്‌കൂൾ വാർഷിക നാടകത്തിൽ കാരൂരിന്റെ ‘ഇരുളടഞ്ഞ താഴ്‌വര’ യിൽ ഞാനും അഭിനയിച്ചു. ആ നാടകം കാണാൻ സ്‌കൂളിൽ പഠിച്ചിരുന്ന വെട്ടിക്കോട്ടു നിന്നുള്ള ചില കുട്ടികളുടെ മാതാപിതാക്കളുണ്ടായിരുന്നു. അവർ മാവേലിക്കര പൊലീസിലെ ജീവനക്കാ രായിരിന്നു. പോലീസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള നാടകം അവർക്ക് ഇഷ്ടപ്പെട്ടില്ല. കാരൂരിനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ട് ഇൻസ്പെക്ടർ ശ്രി.മുഹമ്മദ് ഖാൻ കരണത്ത ടിച്ചുകൊണ്ടു പറഞ്ഞു.’പോലീസിനെതിരെ എഴുതിയാൽ നിന്നെ അകത്താക്കും’. സംഭവം അറിഞ്ഞെത്തിയ പണ്ഡിത കവി പണിക്കർ സാർ സ്റ്റേഷനിൽ ചെല്ലുമ്പോൾ പറഞ്ഞത്. ‘ഇ വൻ നക്‌സലൈറ്റ് ആണ് സർ’. അങ്ങനെ ഒരു ദുരനുഭമുണ്ടായത് ഇന്നും ഓർക്കുന്നു.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നൂറനാട് ലെപ്രെസി സാനിറ്റോറിയത്തിൽ വെച്ച് താമരക്കുളം, ചുനക്കര, പാലമേൽ, നൂറനാട് പഞ്ചായത്തിലെ കുട്ടികൾക്കായി ഒരു ഉപന്യാസ മത്സരം നടന്നു. ഒരു സ്‌കൂളിൽ നിന്ന് രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. ഞാനും കാരൂരും അതിൽ പങ്കെടുത്തു. എനിക്ക് അവസരം കിട്ടാൻ കാരണം ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം കിട്ടിയ ശശിക്ക് പനിയായതിനാൽ മൂന്നാം സ്ഥാനക്കാരിയായ എനിക്ക് അവസരം ലഭിച്ചു. എഴുതാൻ കിട്ടിയ വിഷയം.’കുഷ്ഠരോഗവും നിവാരണ മാർഗ്ഗങ്ങളും’.അതിൽ ഒന്നാം സ്ഥാനം നേടിയത് കാരൂർ. സമ്മാനമായി കിട്ടിയ പുസ്തകം ബി.കെ.ബി.നായരുടെ ‘പ്രസംഗ സോപാനം’എന്ന കൃതിയാണ്. അന്ന് കുട്ടികൾക്ക് സമ്മാനമായി കിട്ടുന്നത് പുസ്തകങ്ങ ളാണ്. ഇന്ന് അത് കിട്ടാത്തതിന്റെ ഫലങ്ങൾ നമ്മൾ കാണുന്നു. സ്‌കൂളിന് അഭിമാനമായി താലൂക്കടിസ്ഥാനത്തിൽ നടത്തിയ ബാഡ്മിന്റൺ മത്സരത്തിൽ വി.വി.എച്ഛ്.എസ്‌ന് ആദ്യമാ യി ഒരു ട്രോഫി ലഭിച്ചത് കാരൂർ ക്യാപ്റ്റനായി ചന്ദ്രൻ, വിശ്വനാഥൻ, ചെറിയാൻ, അബ്ദുൾ സലാം മറ്റം സെന്റ് ജോൺസ് സ്‌കൂളിനെ ഫൈനലിൽ തോൽപ്പിച്ചുകൊണ്ടായിരു ന്നു. ആ ട്രോഫി സ്‌കൂളിലെത്തുമ്പോൾ സ്‌കൂളിൽ നിന്ന് ചാരുംമൂട്, കരിമുളക്കൽ വരെ കുട്ടികൾ ട്രോഫി ഉയർത്തിപ്പിടിച്ചുകൊണ്ട് ആഹ്ലാദ പ്രകടനം നടത്തിയത് ഒരവസ്മരണീയ അനുഭവമാണ്,. ആ ഫോട്ടോ കാരൂരിന്റെ വെബ്‌സൈറ്റിൽ കാണാം. എന്റെ ഭൂതകാലം അടയാളപ്പെടുത്തുമ്പോൾ കൂട്ടുകാരെ മറക്കാൻ സാധിക്കില്ല. രമാദേവി വരേണി വിളയിൽ, കനകലതാ വടക്കേക്കളിക്കൽ. റോസമ്മ കരിമുളക്കൽ, നളിനി, മോഹൻ ദാസൻ പിള്ള, ബോംബെ ടെക്സ്റ്റ്‌യിൽ അങ്ങനെ പലരുമുണ്ട്.

ഞാൻ പാർക്കുന്ന ബോട്‌സ്വാനയും കാരൂർ പാർക്കുന്ന ലണ്ടനും ഇവിടുത്തെ കുട്ടി കളെ  പഠിക്കുമ്പോൾ ഒരു കാര്യം പറയാതെ വയ്യ. നമ്മുടെ നാട്ടിലെ കുട്ടികളുടെ പഠനങ്ങൾ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന മാളങ്ങളിലൊതുങ്ങി കഴിയുന്ന ഒരു ദുരവസ്ഥയു ണ്ട്. കച്ചവട കണ്ണുള്ള വിദ്യാകേന്ദ്രങ്ങളിൽ ലക്ഷങ്ങൾ കോഴ കൊടുത്തുകൊണ്ട് ഡോക്ട ർമ്മാരെ തല്ലിപ്പഴുപ്പിച്ചെടുക്കുന്നത് എന്നാണ് മാറുക. ഈ ആധുനിക കാലത്തും കുട്ടികളുടെ അഭിരുചിക്കനുസരിച്ചു് വളരാൻ അവരെ അനുവദിക്കുന്നില്ല. അതിനാൽ നാടും നഗരവും മാത്രമല്ല കുട്ടികൾ അറിവിലും വളരുന്നില്ല. സമൂഹം പുരോഗമനം പ്രാപിക്കുന്നില്ല. ഞങ്ങളു ടെ രാജ്യങ്ങളിൽ ഓരോ കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തിയാണ് പ്രോത്സാഹി പ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തായ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് അല്ലെങ്കിൽ ഉത്പാദിപ്പിക്കേണ്ടത് സമരമുറകളല്ല, മത ചിന്തയല്ല  അതിലുപരി അനുസരണ,  ബഹുമാനം,  അച്ചടക്കം, അറിവ്, പഠന ഗവേഷണ-സർഗ്ഗവാസനകൾ തുടങ്ങിയവയാണ്. കുട്ടികളുടെ വഴികാട്ടികൾ അധ്യാപകർ മാത്രമല്ല ലൈബ്രറികൾ കൂടിയാണ്. ഇവിടെ ധാരാളം ലൈബ്ര റികളുണ്ട്. ലോകത്തെ മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷ് ലൈബ്രറി ലണ്ടനിലാണ്. വെറുതെ സ്‌കൂളുകളിൽ ലൈബ്രറി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. കാര്യഗൗരവത്തോടെ കുട്ടികളുടെ വായനയെ വിലയിരുത്താത്ത, വായനയുടെ ഗുണനിലവാരം അന്വേഷിക്കാത്ത ലൈബ്രറി എന്തിനാണ്?

ആധുനിക കേരളം വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സിദ്ധാ ന്തം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ചേർന്നതല്ല. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിൽ രാഷ്ട്രീയ അഴിഞ്ഞാട്ടം അനുവദിക്കാറില്ല. പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് മാതാപി താക്കളുടെ യാതൊരു സഹായവുമില്ലതെ എത്രവേണമെങ്കിലും പഠിക്കാൻ സാധിക്കുന്നു. പഠിക്കാൻ, ഉദ്യോഗം ലഭിക്കാൻ ആർക്കും ഡൊണേഷൻ, കൈക്കൂലി കൊടുക്കേണ്ട. അത് ക്രിമിനൽ കുറ്റമാണ്. പതിനെട്ടുവയസ്സുവരെ കുട്ടികൾക്ക് പഠനമടക്കം എല്ലാം സമ്മാന ങ്ങളായി കിട്ടുന്നു. അവരുടെ തലച്ചോർ സഞ്ചരിക്കുന്നത് പഠനത്തിലാണ്. നമ്മുടെ വിദ്യാഭ്യാ സ രംഗം ഒരു തുറന്ന പുസ്തകമല്ല. കാലത്തിനനുസരിച്ചു് പരിഷ്‌കരിക്കണം. അതിന് ഒരു ഉദാഹരണം. ലൈംഗികത മലയാളിയിൽ ഒരു മനോരോഗമായി മാറിയിരിക്കുന്നു. അതിനെ കൊഴുപ്പിക്കുന്നത് കച്ചവട സിനിമകൾ സ്ത്രീ ശരീരത്തെ തെറ്റായ ദിശയിൽ അടയാളപ്പെടു ത്തുന്നു. പാഠപുസ്തകങ്ങളിൽ അക്ഷര-ആശയ ആത്മാവിനെ കണ്ടെത്തുന്നില്ല. പകരം മറ്റ് പലതും കാണാപ്പാഠമാക്കുന്നു. ഇങ്ങനെ പഠിച്ചുവളരുന്ന കുട്ടികൾ ലക്ഷങ്ങൾ കോഴ കൊടുത്തു് ജോലി സമ്പാദിക്കുന്നു. ഇവർ എങ്ങനെയാണ് വീടിനും നാടിനും അഭിമാനമാ കുന്നത്?  ഞങ്ങൾ പഠിച്ചിരുന്ന വി.വി.എച്ചു്.എസിൽ രാഷ്ട്രീയം, കഞ്ചാവ്, മദ്യം തുടങ്ങിയ മൂല്യബോധമില്ലാത്ത മൂലധന ശക്തികൾ ഇല്ലാതിരുന്നത് എത്രയോ ഭാഗ്യമായി കാണുന്നു. പരസ്യങ്ങളുടെ മായകാഴ്ചയിൽ, നവ മാധ്യമങ്ങളിൽ കുട്ടികൾ മയങ്ങരുത്. ഇന്നത്തെ ചാനൽ മാധ്യമങ്ങൾ സിനിമക്കാരിൽ നിന്ന് പണം വാങ്ങി ചാനൽ മത്സര ചോദ്യ ഉത്തര ങ്ങളിൽ പോലും സിനിമയാണ് പഠിപ്പിക്കുന്നത് അല്ലാതെ അറിവിന്റെ അക്ഷരമാലകളല്ല.

സിനിമകളിൽ സ്ത്രീയുടെ നഗ്‌നത പ്രദർശിപ്പിച്ചു് കാശുണ്ടാക്കുന്നതുപോലെ അർ ദ്ധനഗ്‌നതാ പ്രദർശനമാണ് ചാനലുകൾ നടത്തുന്നത്. കുട്ടികളെ വഴിതെറ്റിക്കുന്ന ഈ ചാ നൽ സംസ്‌കാരം മാതാപിതാക്കൾ മാത്രമല്ല ഭരണത്തിലുള്ളവരും തിരിച്ചറിയണം. ഈ മാധ്യമ സിനിമ കച്ചവടക്കാർ അറിയേണ്ടത് ലോകത്തു് സിനിമ കണ്ട് രസിച്ചതല്ലാതെ നേട്ട ങ്ങൾ ഒന്നുമുണ്ടാക്കിയിട്ടില്ല. ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്. ഇംഗ്ലീഷ് വിപ്ലവങ്ങളിൽ പ്രധാന പങ്ക് വഹിച്ചത് പുസ്തകങ്ങളാണ് അല്ലാതെ സിനിമയല്ല. ഈ രാജ്യങ്ങളാണ് വികസിത രാജ്യ ങ്ങൾ എന്നറിയപ്പെടുന്നത്.വായിച്ചു വളരാത്ത രാജ്യങ്ങൾ ഇന്നും ദാരിദ്ര്യത്തിലും പട്ടിണിയി ലും കഴിയുന്നു. ചാനലുകളിൽ ലാഭക്കച്ചവടങ്ങൾ അരങ്ങ് തകർക്കുന്നു. വിദ്യയെ വാണിജ്യ വൽക്കരിക്കുന്നു. വായനയെ വളച്ചൊടിക്കുന്നു. മന്ദബുദ്ധികളെ മത രാഷ്ട്രീയത്തിൽ വളർ ത്തുന്നു. വായനയില്ലാത്ത രാജ്യങ്ങളും വ്യക്തികളും വളരില്ല. അവർ മരുഭൂമിയുടെ മക്കളാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *