കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ കാര്യം നടക്കാനായി ഞാൻ കരയുന്നൊരു മിഠായി ഭരണിയെന്നച്ഛൻ ഒരു മിഠായി ഭരണി എന്നച്ഛൻ കരുതലിൻ സ്നേഹം ഒഴുക്കിയെൻ ജീവനിൽ പാൽക്കടൽ അഭിമാനസായൂജ്യം എന്നച്ഛൻ നേരിന്റെ ഗുണപാഠം എന്നിൽ പഠിപ്പിച്ച അനുഭവപരിജ്ഞാന ഗുരു എൻ പ്രാണനിൽ ആളുന്ന ശ്വാസമായി ജന്മം എനിക്കു തന്ന ജീവൻ ആണു അച്ഛൻ, ആരു പഠിച്ചാലും പഠിച്ചു തീർക്കാത്തൊരു പുസ്തകം, അച്ഛന്റെ ജീവിത ഗ്രന്ഥത്തിലെ ഓരോ വരിയിലും ഞാനാകുമക്ഷരം നീറി പുകഞ്ഞു, ഞാൻ അറിയാതെ അച്ഛനെന്നെയും നോക്കിനിന്നു കാഴ്ചകൾ മങ്ങിയ കണ്ണിലെ കുഞ്ഞു വെളിച്ചത്തിൽ നോക്കി ഞാനൊഴുക്കിയ കണ്ണീർകഥകളിൽ നേരിൻ വെട്ടമായി മാറിയതച്ഛന്റെ മിഴികളിലൂടെ കോവിഡു വന്നു തകർത്തയെൻ അച്ഛന്റെ ദേഹത്തു ചാഞ്ഞിരുന്നു പിന്നീടു കണ്ടതുദൈവാലയങ്കണ ത്തിൽ… വീടിന്റെ തിണ്ണയിൽ എന്നെയും കാത്തിരിക്കുന്നൊരു കർക്കശ്യക്കാതലാം വൃക്ഷം എപ്പോഴുമെന്നെ തഴുകി ഉണർത്തുന്നദേവ ദൂതുമായിട്ടെത്തിടുന്നു… Thank U 💅Lord













