LIMA WORLD LIBRARY

മഴമർമ്മരങ്ങളുടെ താരാട്ടു – ഡോ.സനൽ ഭാസ്ക്കർ

മഴമർമ്മരങ്ങളുടെ താരാട്ടു നിറയുന്ന രാപ്പന്തലിൽ ആലക്തികങ്ങളുടെ പ്രകാശവലയങ്ങൾക്കു മീതെ പാറുന്ന തൂവാന തുമ്പികൾ, പടിഞ്ഞാറൻ കാറ്റിൻ്റെ താഡനമേറ്റ ഇലയടുക്കുകളിൽ നിന്നുതിരുന്ന നീർമുത്തുകൾ തട്ടിയെറിഞ്ഞു രസിക്കുന്ന രാവും മഴയും തളിരിലകളിൽ നിന്നു വിട പറഞ്ഞ നീർമണി പോലെ ഈ ദിനവും യാത്ര പോകാറായി, പുതുചേലമാറ്റിയുടുത്ത പ്രഭാതം ആശംസകളുടെ പൂത്താലവുമേന്തി എത്തും വരെ സ്നേഹപൂർവ്വം നേരുന്നു പ്രിയ സ്നേഹ സൗഹൃദവാൽത്സല്യങ്ങളേ,നിങ്ങൾക്കായ് ശുഭരാത്രി 🌘⚡🌧️,സുഖനിദ്ര 🥱🛏️😴,സുന്ദര സ്വപ്നങ്ങൾ 😇💕🦋🎋

മാതൃ ദേവോ ഭവ – ബിന്ദു മലപ്പുറം

മൂഢവിശ്വാസമാo അന്ധകാരത്തിൽ നിന്നുദ്ധരിച്ചിടുക സേവകരേ … അഹങ്കാരമാമർ ബുദമേറ്റിടാതെ …. ഓർത്തിരിക്കേണo നികൃഷ്ടനാം മർത്ത്യന്റെ ക്രൂരതക്കെല്ലാം തിരശ്ശീല വീഴ്ത്തണം ചേലിലണിഞ്ഞു മിനുങ്ങി നടക്കുന്ന ലോല ലളിത സുമുഖിമാരേ.. നിങ്ങൾ തൻ ഹന്തയാൽ ചീഞ്ഞു നാറീടുമീ നൻമതൻ മണ്ണിലെ മാലോകരും. വിദ്യ യു ദ്ഘോഷിക്കും മാതാവു തന്നെയോ മക്കൾക്ക് ശാപമായ് മാറിടുന്നു.. പൂർവ്വികർ നിങ്ങൾ തൻ പൂവിരൽ തുമ്പിലായ് ചേർത്തു വച്ചീടിന നൻമകളും രത്നാംഗുലീയം ലോക കല്യാ ണാർത്ഥ – മുപയുക്തമാക്കുമെങ്കി- ലേ മാതൃഭൂമി തൻ വീര പുത്രന്മാർ […]

പ്രപഞ്ചശില്പിയെ സ്തുതിക്കട്ടെ – സൂസൻ പാലാത്ര

പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി ഞാനഹോ! എത്രസുഖമെൻ ശരീര മനസ്സുകൾക്കു നീയേകി! ധന്യയാണീ മുത്തണിപ്പുലരി! എന്തുരസമീ മനോഹര പ്രകൃതിയിന്നു കാണ്മാൻ! ബാല്യത്തിലെന്നപോലെ വീണ്ടുംപോയി പുതച്ചു മൂടിക്കിടന്നു ഞാൻ നന്നായൊന്നൂടെയുറങ്ങാൻ ഇത്ര സുന്ദരമാമീ പ്രപഞ്ചത്തെ സൃഷ്ടിച്ച മഹാശില്പിയെ നമിക്കട്ടെ നിത്യവും.

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ – സിന്ദുമോൾ തോമസ് (ഗൽഫ്)

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ ############### നനഞ്ഞ മണ്ണും പോകുമ്പോഴൊക്കെ നനയുന്ന മിഴികളും – നിതാന്ത നിദ്രയ്ക്കൊരിടം പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം ഒച്ചകളൊക്കെയും വിലാപധ്വനികളാവുന്നിടം ഇവിടെ നിന്നു പിന്നിലേക്കാണ് എന്റെയും വേരുകൾ നിലയില്ലാതെ താഴുമ്പോൾ കരിയിലപോലെ ഞെരിക്കപ്പെടുമ്പോൾ ഒച്ചയില്ലാതെ അമർന്നടരുമ്പോൾ ആകാശത്തെക്കു കണ്ണുകളുയർത്തി കേഴുമ്പോൾ നേർത്തൊരു ചിറകടിയൊച്ച മെലിഞ്ഞൊരു നെടുവീർപ്പ്_ എന്റെയൊപ്പം ഇവരുണ്ട്; നടന്നു പോയ വഴികളെ വിയർപ്പുകൊണ്ടും കണ്ണീരുകൊണ്ടും അടയാളപ്പെടുത്തിയവർ നെഞ്ചിൽ കുരുങ്ങിയ നിലവിളികളെ ആകാശത്തിലുയരുന്ന പ്രാർത്ഥനയാക്കിയവർ കൊന്നതും വെന്നതും വെട്ടിപ്പിടിച്ചതും ചോരനീരാക്കിവിളയിച്ചതും മുണ്ടുമുറുക്കി വളർത്തിയതും കൊതിച്ചതും […]

നിറം മാറേണ്ടവർ – മിനി സുരേഷ്

” അമ്മാ കാൽ വലിക്കിതമ്മാ…എന്നാലേ നടക്ക മുടിയാത് “.പാപ്പാത്തി നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. തലയിലെ കെട്ടുകളുടെ ഭാരം വേദനയായി കഴുത്തിലൂടെ ഊർന്നിറങ്ങുന്നതു കൊണ്ട് തലതാഴ്ത്തി മകളെ നോക്കാൻ ലക്ഷ്മിക്കു കഴിഞ്ഞതേയില്ല. ” അവളെയൊന്നു കുറച്ചു നേരം എടുക്ക് മുനിയണ്ണാ” പ്രയോജമൊന്നുമുണ്ടാവില്ലെന്നറിയാമെങ്കിലും അയാളോടവൾ കെഞ്ചി.കേൾക്കാത്തപാതി അയാളലറി.”. എയ് മുണ്ടം .. വായ്മൂട് ..കൊന്നിടുവേൻ” ഹും. കൊല്ലുന്നു ഏതു ശനി പിടിച്ച നേരത്താണോ ഈ തമിഴന്റെ കൂടെ ഇറങ്ങിപ്പേരാൻ തോന്നിയത്. ഈ കെട്ടിൽ ഒരെണ്ണം പിടിച്ചിരുന്നേൽ തലയുടെ ഭാരമത്രയും കുറഞ്ഞേനെ,ജോലിയും […]

ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയാകാൻ ഹിരോഷിമക്കാരൻ കിഷിഡ

ടോക്കിയോ ∙ ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിഡ ജപ്പാനിൽ അടുത്ത പ്രധാനമന്ത്രിയാകും. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രി എന്ന സവിശേഷത കൂടിയാണു മുൻ വിദേശകാര്യമന്ത്രി കിഷിഡ കൈവരിക്കുന്നത്. തിങ്കളാഴ്ച പാർലമെന്റ് പ്രത്യേക സമ്മേളനം ചേർന്നു പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. 8 വർഷം ഭരിച്ച ആബെ ഷിൻസൊ ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രധാനമന്ത്രിപദം ഒഴി‍ഞ്ഞപ്പോഴാണ് ഒരു വർഷം മുൻപു യോഷിഹിതെ സുഗ ആ പദവിയിലെത്തിയത്. അന്നത്തെ തിരഞ്ഞെടുപ്പിൽ കിഷിഡയെ തോൽപിച്ചാണ് സുഗ […]

അഞ്ചു വര്‍ഷം എത്ര തവണ വേണമെങ്കിലും യുഎഇയില്‍ സന്ദര്‍ശനം നടത്താം; വിസക്ക് 650 ദിര്‍ഹം മാത്രം

അബുദാബി:   യുഎഇ ഇമിഗ്രേഷൻ അധികൃതർ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ മൾട്ടിപ്പിൾ വിസയിലെത്തുന്ന സന്ദർശകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താൻ സാധിക്കും. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ കഴിയാം. വേണമെങ്കിൽ 90 ദിവസംകൂടി നീട്ടി നൽകും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ) വഴി […]

സംസ്ഥാനത്ത് 15,914 പേര്‍ക്കു കൂടി കോവിഡ്; ടി.പി.ആര്‍ 15.32 %, മരണം 122

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

അറബിക്കടലില്‍ 24 മണിക്കൂറിനകം ചുഴലിക്കാറ്റ് രൂപമെടുക്കും; മഴ: മുന്നറിയിപ്പ്

അറബിക്കടലില്‍ വരുന്ന ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.  ഗുജറാത്ത് തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം തീവ്രമായി പക്കിസ്ഥാന്‍ തീരത്തേക്ക് നീങ്ങും. ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മധ്യ ഇന്ത്യക്ക് കുറുകെ സഞ്ചിച്ച് അറേബ്യന്‍സമുദ്രത്തിലെത്തുകയായിരുന്നു. ഇതിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെമുതല്‍ പരക്കെ  മഴകിട്ടും.

പ്ളാസ്റ്റിക്‌ നിരോധനം ആദ്യഘട്ടം ഇന്നുമുതൽ നിലവിൽ; 50,000 രൂപ വരെ പിഴ

രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നുമുതൽ നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് കേന്ദ്രത്തിനു മുൻപേ ഉത്തരവിറക്കിയിട്ടും കേരളത്തിൽ ഇപ്പോഴും ഇവ സുലഭം. 2020 ജനുവരി ഒന്നുമുതലായിരുന്നു നിരോധനം. ആദ്യ നാളുകളിൽ പരിശോധന കർശനമായി. എന്നാൽ, പതിയെപ്പതിയെ ഇവ തിരികെവന്നു. കേരളത്തിൽ നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ചിരുന്നു.  കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളി. നിരോധനം ഇങ്ങനെ 75 […]

ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. ഡീസലിന്  32 പൈസയും പെട്രോളിന് 25 പൈസയുമാണ്  കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമായി.തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേ സമയം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്‍റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാന്‍ കാരണം.

Fox in the Backyard – P G George

Fox in the Backyard   Sun is spreading its brightness on the apple tree in the Parson’s house backyard July morning with a little chill and light wind greets the noon day A fox is sleeping in the sunshine and there is no one around to disturb It is corona time and all are in […]