പണ്ടേപോലെ,
ഏറെ തണുപ്പുള്ള
പ്രഭാതമിന്നെത്തി…
ഇത്തണുവുള്ള പ്രഭാത
മെനിക്കേകിയ പ്രിയനെ
നമിക്കുന്നു ഞാൻ.
ജനാലകൾ മെല്ലെ തുറന്നിട്ടീ
കോടമഞ്ഞിനെ
പുൽകി ഞാനഹോ!
എത്രസുഖമെൻ ശരീര
മനസ്സുകൾക്കു നീയേകി!
ധന്യയാണീ മുത്തണിപ്പുലരി!
എന്തുരസമീ മനോഹര
പ്രകൃതിയിന്നു കാണ്മാൻ!
ബാല്യത്തിലെന്നപോലെ
വീണ്ടുംപോയി പുതച്ചു
മൂടിക്കിടന്നു ഞാൻ
നന്നായൊന്നൂടെയുറങ്ങാൻ
ഇത്ര സുന്ദരമാമീ പ്രപഞ്ചത്തെ
സൃഷ്ടിച്ച മഹാശില്പിയെ
നമിക്കട്ടെ നിത്യവും.












